Footy Times
The Beautiful Game, Beautifully Told

ലിവർപൂളിൻ്റെ ട്രെബിളിന് പ്ലൈമൗത്ത് ട്രബിൾ

0

സീസണിൽ മികച്ച ഫോം തുടരുന്ന ലിവർപൂളിൻ്റെ ട്രെബിൾ സ്വപ്നത്തിന് വിലങ്ങ് തടിയായി പ്ലൈമൗത്ത്. ചാമ്പ്യൻഷിപ്പിലെ അവസാന സ്ഥാനക്കാരോട് എതിലില്ലാത്ത ഒരു ഗോളിനാണ് ലിവർപൂവിന്റെ പരാജയം. 53ാം മിനുട്ടിൽ പെനാൽറ്റിയിലൂടെ റയാൻ ഹാർഡിയാണ് പ്ലൈമൗത്തിന്റെ വിജയഗോൾ നേടിയത്.

ലിവർപൂളിന് പുറമേ വമ്പൻമാരായ ചെൽസി, ടോട്ടൻഹാം ടീമുകളും നാലാം റൗണ്ടിൽ പുറത്തായി. ചെൽസി ബ്രൈറ്റണോടും ടോട്ടൻഹാം ആസ്റ്റൺ വില്ലയോടും 2-1 ന് തോറ്റാണ് പുറത്തായത്. ഇന്നത്തെ മത്സരങ്ങളിൽ നോട്ടിംഗ്ഹാം എക്സ്റ്റർ സിറ്റിയെയും ക്രിസ്റ്റൽ പാലസ് ഡോങ്കാസ്റ്ററിനെയും നേരിടും.


Discover more from Footy Times

Subscribe to get the latest posts sent to your email.

Leave a Reply