റൊണാൾഡോയെ വിമർശിച്ച് ജോവോ നെവസ്; പകരം നെവസിന്റെയും കാമുകിയുടെയും ഇൻസ്റ്റാഗ്രാം പേജിൽ പൊങ്കാലയിട്ട് CR7 ഫാൻസ്
ലോകക്കപ്പിലെ ആദ്യ മത്സരത്തിൽ ദയനീയ പ്രകടനം കാഴ്ചവെച്ചതോടെ ഒട്ടേറെ വിമർശനമാണ് പോർച്ചുഗലിനും Cristiano Ronaldo ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും ഏറ്റുവാങ്ങേണ്ടി വന്നിരിക്കുന്നത്. നിലവിൽ റൊണാൾഡോ സ്വന്തം സഹതാരങ്ങളിൽ നിന്ന് വരെ പരാമർശങ്ങൾ നേരിടുകയാണ്.
സാമൂഹിക മാധ്യമങ്ങളിൽ നിലവിൽ ഏറ്റവും ചർച്ചാവിഷയമാവുകയാണ് പോർച്ചുഗലിന്റെ യുവ താരം ജോവോ നെവസിന്റെ റൊണാൾഡോയെ കുറിച്ചുള്ള പരാമർശങ്ങളും അഭിപ്രായങ്ങളും.
പാരീസ് സെന്റ് ജെർമെൻസിന്റെ 21കാരനായ പോർച്ചുഗീസ് മധ്യനിര താരം ജോവോ നെവസ്, റൊണാൾഡോ മറ്റു താരങ്ങളെ പോലെ തന്നെ വെറും സാധാരണ കളിക്കാരനാണെന്നാണ് പറഞ്ഞത്.
“ക്രിസ്റ്റ്യാനോ നമുക്കുവേണ്ടിയും, നമ്മുടെ ദേശീയ ടീമിനുവേണ്ടിയും, ഫുട്ബോൾ ലോകത്തിനുവേണ്ടിയും എന്തുചെയ്തുവെന്ന് ഞങ്ങൾക്കറിയാം. എന്നാൽ ഇപ്പോൾ, അദ്ദേഹം വ്യത്യസ്തനല്ലെന്ന് ഞങ്ങൾക്കറിയാം.“
“സഹായിക്കാൻ ഇവിടെയുള്ള മറ്റൊരു കളിക്കാരൻ മാത്രമാണ് അദ്ദേഹം. മറ്റുള്ളവരിൽ നിന്ന് അദ്ദേഹം വ്യത്യസ്തനല്ല. നമ്മളെല്ലാവരെയും പോലെ സംഭാവന ചെയ്യാൻ അദ്ദേഹം ഇവിടെയുണ്ട്.“ എന്നാണ് ജാവോ നെവസ് പറഞ്ഞത്.
കോംഗോയുമായുള്ള 1-1 സമനിലയിൽ പിരിഞ്ഞ മത്സരത്തിലെ റൊണാൾഡോയുടെ മോശം പ്രകടനത്തെ തുടർന്നാണ് ജോവോ നെവസ് ഈയൊരു കാര്യം പങ്കുവെച്ചത്.
90 മിനിറ്റ് മുഴുവൻ കളിച്ചിട്ടും, 41 കാരനായ റൊണാൾഡോയ്ക്ക് 25 ടച്ചുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ടീമിലെ മറ്റു താരങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ മോശം കണക്കുകളാണിത്.
അതോടൊപ്പം മത്സരത്തിൽ താരത്തിന് കാര്യമായിയൊന്നും ചെയ്യാനും സാധിച്ചിരുന്നില്ല. ഇതോടെയാണ് റൊണാൾഡോയ്ക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ വിമർശനങ്ങൾ വരാൻ തുടങ്ങിയത്.
ജോവോ നെവസിന്റെയും കാമുകിയുടെയും കമന്റ് സെക്ഷനുകൾ നിറച്ച് റൊണാൾഡോ ഫാൻസ്!!
റൊണാൾഡോക്കെതിരെയുള്ള വിമർശനത്തിന് ശേഷം ജോവോ നെവസിനെതിരെ വമ്പൻ വിമർശനങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ വരുന്നത്. ഇപ്പോളിത ജോവോ നെവസിന്റെ കാമുകി മഡലീന അരഗാവോയുടെ ഇൻസ്റ്റാഗ്രാം പേജിലൂടെയും രൂക്ഷ കമന്റുകൾ പങ്കുവെയ്ക്കുകയാണ് റൊണാൾഡോ ഫാൻസ്.
ജോവോ നെവസിന്റെ കാമുകിയുടെ ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റിനെ ലക്ഷ്യം വെച്ചുകൊണ്ട്, ജോവോ നെവസിനോട് CR7-ലേക്ക് പന്ത് പാസ് ചെയ്യാനും അവനോട് ബഹുമാനം കാണിക്കാനും പറയണമെന്ന് ആവശ്യപ്പെട്ടാണ് റൊണാൾഡോ ഫാൻസ് കമന്റുകൾ ഇടുന്നത്.
ജോവോ നെവസിനൊപ്പം ബ്രൂണോ ഫെർണാണ്ട്‌സിന്റെയും ഇൻസ്റ്റാഗ്രാം പേജിലും അഭിപ്രായങ്ങളും വിമർഷനങ്ങളും പങ്കുവെച്ചു CR7 ഫാൻസ് രംഗത്ത് വരുന്നുണ്ട്. മറുഭാഗത്ത് CR7 ആരാധകരുടെ ഇത്തരം പ്രവർത്തികൾക്ക് മറ്റ് ഒട്ടേറെ ആരാധകരും രംഗത്ത് വന്നിട്ടുണ്ട്.
നിലവിൽ ഈയൊരു പ്രതിസന്ധി ഉള്ളത് കൊണ്ട് മഡലീന അരഗാവോ തന്റെ ഇൻസ്റ്റാഗ്രാം പേജിലെ കമന്റ് സെക്ഷനുകൾ ഓഫാക്കി വെച്ചിരിക്കുകയാണ്.
റൊണാൾഡോയ്ക്കും പോർച്ചുഗലിനും ഇനി എന്ത്?
ആദ്യ മത്സരം സമനിലയിൽ പിരിഞ്ഞെങ്കിലും, പോർച്ചുഗലിന് ഇപ്പോഴും ലോകക്കപ്പ് നോക്ക്ഔട്ട് റൗണ്ട് മത്സരങ്ങൾക്ക് യോഗ്യത നേടാൻ ഒട്ടേറെ സാധ്യതകളുണ്ട് .
ഇതിന് ഭാഗമായി, ലോകക്കപ്പിലെ രണ്ടാം റൗണ്ട് മത്സരത്തിൽ പോർച്ചുഗൽ ഉസ്ബെക്കിസ്ഥാനെ നേരിടും. ജൂൺ 23ന് ഇന്ത്യൻ സമയം രാത്രി 10:30ക്കാണ് കിക്ക്‌ഓഫ്.
റൊണാൾഡോയ്ക്കെതിരെ വിമർശനങ്ങൾ വരുന്നുണ്ടെങ്കിലും, താരം ഈയൊരു മത്സരത്തിലും ആദ്യ ഇലവനിൽ തന്നെ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. മത്സരം തത്സമയം സീ ഫൈവ് OTT പ്ലാറ്റ്ഫോം വഴിയും, സീ കേരളം, യുണൈറ്റഡ് സ്പോർട്സ് ടിവി ചാനൽ വഴിയും കാണാൻ കഴിയുന്നതാണ്.
Discover more from Footy Times
Subscribe to get the latest posts sent to your email.