Footy Times
The Beautiful Game, Beautifully Told

മെസ്സി ചുവപ്പ് കാർഡിന് അർഹൻ; റഫറിക്കെതിരെ ഫിഫയ്ക്ക് പരാതി നൽകി അൾജീരിയ

0

ലോകക്കപ്പിലെ അർജന്റീന-അൾജീരിയ ആദ്യ റൗണ്ട് മത്സരത്തിലെ തോൽവിക്ക് പിന്നാലെ, റഫറിയിംഗ് നടപടികൾക്ക് നേരെ ഫിഫക്ക് അപ്പീൽ നൽകിയിരിക്കുകയാണ് അൾജീരിയ ഫുട്ബോൾ ഫെഡറേഷൻ.

‎മത്സരത്തിന്റെ ആദ്യ പകുതിയിൽ ലയണൽ മെസ്സിക്ക് ലഭിക്കേണ്ടിരുന്ന ചുവപ്പ് കാർഡിനെയും മറ്റ് നിരവധി വിവാദ സംഭവങ്ങൾ ചൂണ്ടിക്കാട്ടിയുമാണ് അൾജീരിയ നിലവിൽ ഫിഫയ്ക്ക് അപ്പീൽ നൽകിയിരിക്കുന്നത്.

‎കൻസാസ് സിറ്റിയിൽ വെച്ച് നടന്ന മത്സരത്തിൽ മെസ്സിയുടെ ഹാട്രിക്ക് മികവിലാണ് അർജന്റീന അൾജീരിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയത്.

Match refree Szymon Marciniak for Argentina vs algeria

‎പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം പോളിഷ് റഫറി സിമോൺ മാർസിനിയാക്കിന്റെ നേതൃത്വത്തിലുള്ള ടീമിനെക്കുറിച്ച് ആശങ്കകൾ ഉന്നയിച്ച് അൾജീരിയ ഫിഫയുടെ റഫറിയിംഗ് കമ്മീഷന് കത്തെഴുതിയിട്ടുണ്ട്. പരാതിയിൽ പ്രധാനമായും എടുത്തു പറയുന്നത് മെസ്സിക്ക് ലഭിക്കേണ്ടിരുന്ന ചുവപ്പ് കാർഡിനെ കുറിച്ചാണെന്ന് അൾജീരിയ ഫുട്ബോൾ ഫെഡറേഷൻ വൃത്തങ്ങൾ പങ്കുവെച്ചു.

 

‎”പരാതി പ്രധാനമായും മെസ്സിയുടെ വെല്ലുവിളിയെക്കുറിച്ചാണ്, അദ്ദേഹത്തിന് ചുവപ്പ് കാർഡ് അർഹമായിരുന്നു. അർജന്റീന മികച്ച ടീമല്ലെന്ന് ഞങ്ങൾ പറയുന്നില്ല, പക്ഷേ ചില സംഭവങ്ങൾ അന്യായമായി കൈകാര്യം ചെയ്യപ്പെട്ടുവെന്ന് തോന്നുമ്പോൾ ഞങ്ങൾക്ക് നിശബ്ദത പാലിക്കാൻ കഴിയില്ല.”

‎”ശക്തമായ നടപടി ആവശ്യമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്ന മൂന്ന് സാഹചര്യങ്ങളുണ്ടായിരുന്നു, അവയിൽ ഒന്നിലും VAR ഇടപെട്ടില്ല.” എന്നൊക്കെയാണ് കത്തിലെ പ്രധാന വിഷയങ്ങൾ

‎മെസ്സിക്കെതിരായ വെല്ലുവിളിയിൽ മാത്രമല്ല അൾജീരിയ അപ്പീലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. രണ്ടാം പകുതിയിൽ അൽജീരിയൻ താരം ഇബ്രാഹിം മാസയെ കൈ മുട്ട് കൊണ്ട് കുത്തിയതിന് അർജന്റീനിയൻ മധ്യനിരതാരം അലക്‌സിസ് മാക് അലിസ്റ്ററിനെയും അപ്പീലിൽ ആരോപ്പിക്കുന്നുണ്ട്.

ലയണൽ മെസ്സി ചുവപ്പ് കാർഡിന് അർഹനോ?

lionel messi

‎ആദ്യ പകുതിയുടെ മധ്യത്തിൽ വെച്ചാണ് ആരോപ്പികപ്പെടുന്ന സംഭവ വികാസങ്ങൾ അരങ്ങേറുന്നത്. മത്സരത്തിൽ ലയണൽ മെസ്സി പിറകിൽ നിന്ന് ബൂട്ട് കൊണ്ട് അൾജീരിയൻ ഫോർവേഡ് താരം മാൻഡിയുടെ കാലിൽ ചവിട്ടുകയായിരുന്നു.

‎റഫറി ഫൗൾ വിളിച്ചെങ്കിലും യെല്ലോ കാർഡ് പോലും നൽകാൻ റഫറി തയ്യാറായില്ല. അൾജീരിയൻ കളിക്കാർ ഉടൻ തന്നെ ചുവപ്പ് കാർഡിനായി അപ്പീൽ ചെയ്തുവെങ്കിലും റഫറി നിഷേധിക്കുകയായിരുന്നു.

‎ഈയൊരു ചർച്ച വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിലേക്ക് പടരുകയും മെസ്സിക്കെതിരെയും അർജന്റീനയ്ക്കെതിരെയും വിമർശനങ്ങൾ വരാൻ തുടങ്ങി. നിലവിൽ ഒരു കൂട്ടം ആരാധകരും വിദഗ്ധരും മെസ്സി ചുവപ്പ് കാർഡിന് അർഹനാണ് വാദിച്ച് രംഗത്ത് വന്നിട്ടുണ്ട്.

ലോകക്കപ്പിൽ അർജന്റീനയ്ക്ക് ഇനി എന്ത്?

 

ആദ്യ റൗണ്ട് മത്സരത്തിൽ അൾജീരിയെ മൂന്ന് ഗോളുകൾക്ക് തോൽപിച്ചതോടെ മെസ്സിയും കൂട്ടരും ഏകദേശം നോക്ക്ഔട്ട് റൗണ്ട് യോഗ്യത ഉറപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അടുത്ത മത്സരത്തിൽ വിജയിച്ചാൽ അർജന്റീനയ്ക്ക് യോഗ്യത ഉറപ്പിക്കാം.

ജൂൺ 22ന് ഓസ്ട്രിയക്കെതിരെയാണ് അർജന്റീനയുടെ അടുത്ത മത്സരം. 10:30ക്കാണ് കിക്ക്‌ഓഫ്. മത്സരം തത്സമയം സീ ഫൈവ് OTT പ്ലാറ്റ്ഫോം വഴിയും, സീ കേരളം, യുണൈറ്റഡ് സ്പോർട്സ് ടിവി ചാനൽ വഴിയും കാണാൻ കഴിയുന്നതാണ്.

Summary:- A formal complaint has been lodged against Lionel Messi following the World Cup clash between Argentina and Algeria


Discover more from Footy Times

Subscribe to get the latest posts sent to your email.

Leave a Reply