Footy Times
The Beautiful Game, Beautifully Told

സൂപ്പർ സബായിയെത്തി ഉൻഡാവിന്റെ അഴിഞ്ഞാട്ടം; ജർമ്മനിക്ക് എക്സ്ട്രാ ടൈം ഗോളിൽ വിജയം

0

ലോകകപ്പ് ഗ്രൂപ്പ് ഇ മത്സരത്തിൽ ഐവറി കോസ്റ്റയെ 2-1ന് പരാജയപ്പെടുത്തി ജർമ്മനി. ഒരു ഗോളിന് പിറകിൽ നിന്നതിനു ശേഷം ഗംഭീര തിരിച്ചുവരവ് നടത്തുകയായിരുന്നു ജർമ്മനി.

പകരക്കാരനായിയെത്തി രണ്ട് ഗോളുകൾ നേടിയ ഡെനിസ് ഉൻഡാവാണ് ജർമ്മനിക്ക് രക്ഷക്കനായത്. ഇതോടെ 2014 ൽ കിരീടം നേടിയതിനുശേഷം ആദ്യമായി നോക്കൗട്ട് ഘട്ടത്തിൽ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് ജർമ്മനി.

 

 

മത്സരത്തിന്റെ 30ആം മിനുട്ടിൽ തന്നെ ഐവറി കോസ്റ്റ ലീഡ് നേടുകയായിരുന്നു. മധ്യനിര താരം ഫ്രാങ്ക് കെസിയാണ് ഗോൾ സ്കോറെർ. അമദ് ഡിയാല്ലോ തുടുത്ത ഷോട്ട് റീബൗണ്ട് വരുകയും കെസി വലത് കാൽ കൊണ്ട് ബോക്സിനുള്ളിൽ വെച്ച് പോസ്റ്റിലേക്ക് പന്തിനെ തട്ടി കൊടുത്ത് ഗോൾ നേടുകയായിരുന്നു. ആദ്യ പകുതിയിൽ തന്നെ ജർമ്മനി ഒട്ടേറെ അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും വല കുലുക്കാൻ സാധിച്ചില്ല.

പിന്നീട് രണ്ടാം പകുതിയിൽ മ്യൂസിയാലക്ക് പകരക്കാരനായാണ് ജർമ്മനിയുടെ വിജയ നായകൻ ഡെനിസ് ഉൻഡാവ് കളിക്കളത്തിലെത്തുന്നത്. മത്സരത്തിന്റെ 68ആം മിനുട്ടിൽ നൈദം അമീരിയുടെ കിടിലൻ ക്രോസ്സിൽ ഉൻഡാവ് ബോക്സ്സിനുള്ളിൽ നിന്ന് ഒരു കിടിലൻ വോളിയിലൂടെ ഗോൾ നേടുകയായിരുന്നു.

deniz undav

പിന്നെയും ഇരു ടീമുകളും മികച്ച രീതിയിൽ തന്നെ ആക്രമിച്ചു കളിച്ചുവെങ്കിലും ഗോൾ നേടാൻ കഴിയാൻ സാധിക്കുന്നില്ലായിരുന്നു. അങ്ങനെയിരിക്കെയാണ് മത്സരത്തിന്റെ എക്സ്ട്രാ ടൈമിൽ ഉൻഡാവ് ജർമ്മനിക്കായി വിജയ ഗോൾ നേടുന്നത്.

90+4ആം മിനുട്ടിൽ ബോക്സിനുള്ളിൽ മാർക്ക്‌ ചെയ്യപ്പെടാത്ത നിന്നിരുന്ന ഉൻഡാവിലേക്ക് ഫെലിക്സ് എൻമെച്ച കിടിലൻ പാസ്സ് നൽകുകയും, ഉൻഡാവെ ഫസ്റ്റ് ടൈം ഷോട്ട് എടുത്ത് ജർമ്മനിക്കായി വിജയം ഉറപ്പിക്കുയായിരുന്നു.

ഇതോടെ ഗ്രൂപ്പ്‌ ഇയിൽ ജർമ്മനി ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് ആറ് പോയിന്റുമായി പോയിന്റ് പട്ടികയിൽ ഒന്നാമത് എത്തി നോക്ക്ഔട്ട് റൗണ്ട് യോഗ്യത ഉറപ്പിച്ചിരിക്കുകയാണ്. മറുഭാഗത്ത് ആദ്യ മത്സരം ജയിച്ചത് കൊണ്ട് തന്നെ മൂന്ന് പോയിന്റുമായി ഐവറി കോസ്റ്റ രണ്ടാം സ്ഥാനത്തുമുണ്ട്.

 

 

മാൻ ഓഫ് ദി മാച്ചായി ഡെനിസ് ഉൻഡാവ്

deniz undav

 

60ആം മിനുട്ടിൽ പകരക്കാരനായി വന്ന് രണ്ട് ഗോളുകൾ നേടി ജർമ്മനിക്ക് വിജയം നേടി കൊടുത്തിയിരിക്കുകയാണ് ഡെനിസ് ഉൻഡാവ്. ഇതോടെ ജർമ്മനി-ഐവറി കോസ്റ്റ് മത്സരത്തിലെ MOTM ആയി തിരെഞ്ഞെടുത്തിയിരിക്കുകയാണ് താരത്തെ.

മത്സരത്തിന്റെ 68ആം മിനുട്ടിൽ നൈദം അമീരിയുടെയും എക്സ്ട്രാ ടൈമിൽ എൻമെച്ചയുടെയും അസ്സിസ്റ്റിലാണ് ഉൻഡാവ് ഗോൾ നേടുന്നത്. 30 മിനിറ്റ് കൊണ്ട് മത്സരത്തിൽ 19 ടച്ചും, രണ്ട് ചാൻസസ് ക്രീയേറ്റും, മൂന്ന് ഷോട്ട് ഓൺ ടാർഗറ്റും നേടാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

 

 

ക്ലബ്‌ വ്യവസ്ഥയിൽ ജർമ്മൻ ക്ലബ്ബായ വിഎഫ്ബി സ്റ്റുട്ട്ഗാർട്ട് വേണ്ടിയാണ് ഉൻഡാവ് പന്ത് തട്ടുന്നത്.

Summary:- Deniz Undav’s crucial role as a super sub for Germany in the 2026 World Cup., Undav’s stellar performance against Ivory Coast securing a knockout spot. Historic milestone: Germany reaches the World Cup knockout stage for the first time since 2014.


Discover more from Footy Times

Subscribe to get the latest posts sent to your email.

Leave a Reply