ഇഞ്ചുറി ടൈമിൽ റയൽ മാഡ്രിഡ്
വലൻസിയക്കെതിരെ ഇഞ്ചുറി ടൈം ഗോളിൽ ജയിച്ച് റയൽ മാഡ്രിഡ്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് റയലിന്റെ വിജയം. മത്സരത്തിൽ വിനീഷ്യസ് ജൂനിയർ ചുവപ്പുകാർഡ് കണ്ടു പുറത്തായി റയൽ 10 പേരെ ചുരുങ്ങിയെങ്കിലും അവസാനം മിനിട്ടുകളിൽ ഉണർന്നു കളിച്ച് നിർണായ 3 പോയിൻ്റ് സ്വന്തമാക്കുകയായിരുന്നു.
മത്സരത്തിന് തുടക്കം മുതലേ ഇരുടീമും മികച്ച മുന്നേറ്റങ്ങൾ സൃഷ്ടിച്ചു. ഇരു ഗോൾ കീപ്പർമാരും തുടരെത്തുടരെ മികച്ച സേവകൾ നടത്തി ടീമിനെ രക്ഷിച്ചു. ഒടുവിൽ 27 മിനിറ്റിൽ ആദ്യ ഗോൾ പിറന്നു. വലൻസിയ മുന്നേറ്റതാരം എടുത്ത ഷോട്ട് ഗോൾകീപ്പർ തിബോ കോർട്ടുവ തടുത്തിട്ടെങ്കിലും റീബൗണ്ട് ബോൾ ഹ്യൂഗോ ഡ്യൂറോ വലിയിലാക്കി.
രണ്ടാം പകുതിയിൽ സമനില ഗോളിനായി റയൽ ആക്രമണത്തിന് മൂർച്ച കൂട്ടി. 55 മിനിറ്റിൽ പെനാൽറ്റി യിലൂടെ അവസരം വീണു കിട്ടിയെങ്കിലും കിക്ക് എടുത്ത ബെല്ലിംഗ്ഹാമിന് പിഴച്ചു, പന്ത് സൈഡ് പോസ്റ്റിൽ ഇടിച്ച് പുറത്തേക്ക്. 10 മിനിട്ടുകൾക്ക് അപ്പുറം എംബാപ്പെ വയലിനെ ഒപ്പമെത്തിച്ചെങ്കിലും ഓഫ് സൈഡ് മൂലം ഗോൾ നൽകിയില്ല.
75ാം മിനുട്ടിലാണ് കളി കയ്യാങ്കളിയാവുന്നത്. വലൻസി ഗോൾകീപ്പർ ദിമിത്രിയെ മുഖത്തെടിച്ചതിന് വിനീഷ്യസ് ജൂനിയർ ചുവപ്പുകാർഡ് കണ്ടു പുറത്തുപോകുന്നു. ഇതോടെ 10 പേരായി ചുരുങ്ങിയ റയലിനെ വലൻസിയ പ്രതിരോധത്തിൽ ആക്കാൻ ശ്രമിച്ചെങ്കിലും വിജയം കണ്ടില്ല. പകരക്കാരനായ ഇറങ്ങിയ ലൂക്കാ മോഡ്രിച്ചിലൂടെ റയൽ ഒപ്പം എത്തി. ബ്രാഹിം ബോക്സിലേക്ക് ഒരുക്കിയ ത്രൂ പാസിനെ ജൂഡ് മോഡ്രിച്ചിലേക്ക് തട്ടി നൽകി, മികച്ച ഒരു ടച്ചിലൂടെ മോഡ്രിച്ച് പന്ത് വലയിൽ എത്തിച്ചു. ഇഞ്ചുറി ടൈമിൽ റയലിൻ്റെ വിജയ ഗോൾ പിറന്നു. പന്ത് ഗോൾകീപ്പർക്ക് കൈമാറുന്നതിനിടയിൽ വലൻസിയ പ്രതിരോധ താരത്തിന് വന്ന പിഴവ് മുതലെടുത്ത ബെല്ലിങ്ഹാം മികച്ച ഫിനിഷിങ്ങിലൂടെ റയലിന് മൂന്ന് പോയിൻ്റുകൾ സമ്മാനിച്ചു.
ജയത്തോടെ 19 മത്സരങ്ങളിൽ നിന്ന് 43 പോയിൻറ് നേടി റയൽ പട്ടികയിൽ ഒന്നാമതാണ്. ഒരു മത്സരം കുറച്ചു കളിച്ച അത്‌ലറ്റികോ മാഡ്രിഡ് രണ്ടു പോയിൻ്റ് മാത്രം പിന്നിലാണ്.
Discover more from
Subscribe to get the latest posts sent to your email.