വൈഭവ് അടക്കം 3 പുതുമുഖങ്ങൾ ഇന്ത്യൻ ടീമിലേക്ക്; അയർലാൻഡ് പരമ്പരയ്ക്കുള്ള സാധ്യത സ്‌ക്വാഡ് കാണാം
സീനിയർ താരങ്ങൾക്ക് വിശ്രമം നൽകുന്ന സാഹചര്യത്തിൽ ശ്രേയസ് അയ്യർ ടീമിനെ നയിക്കാനാണ് കൂടുതൽ സാധ്യത.
ഐപിഎൽ സീസൺ പുരോഗമിക്കുമ്പോൾ വരാനിരിക്കുന്ന ഇന്ത്യൻ ടീമിന്റെ ടി20 പരമ്പരയും ആരാധകർ ചർച്ച ചെയ്യുന്നുണ്ട്.ജൂലൈയിൽ നടക്കാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി അയർലൻഡിനെതിരെ നടക്കുന്ന രണ്ട് മത്സരങ്ങളുടെ പരമ്പരയാണ് ടീം ഇന്ത്യയുടെ ലോകകപ്പ് വിജയത്തിന് ശേഷമുള്ള ആദ്യ ടി20 പരമ്പര.
ഐപിഎൽ 2026-ന് ശേഷം അഫ്ഗാനിസ്ഥാനെതിരെ നടക്കുന്ന ടെസ്റ്റ്, ഏകദിന പരമ്പരകൾക്ക് തൊട്ടുപിന്നാലെയാണ് അയർലൻഡ് പര്യടനം ക്രമീകരിച്ചിരിക്കുന്നത്. ജൂൺ 26-ന് ബെൽഫാസ്റ്റിൽ വെച്ചാണ് മത്സരങ്ങൾ ആരംഭിക്കുന്നത്. അയർലൻഡിനെപ്പോലെ ചെറിയ ടീമുകൾക്കെതിരെ കളിക്കുമ്പോൾ ഇന്ത്യ പുതിയ താരങ്ങളെ പരീക്ഷിക്കാറുണ്ട്. അത് കണക്കിലെടുത്ത് പരമ്പരയിൽ ഐപിഎല്ലിൽ മിന്നും പ്രകടനം നടത്തിയവർക്ക് ടീം ഇന്ത്യയിലേക്ക് വിളിയെത്താൻ സാധ്യതയുണ്ട്.
സീനിയർ താരങ്ങൾക്ക് വിശ്രമം നൽകുന്ന സാഹചര്യത്തിൽ ശ്രേയസ് അയ്യർ ടീമിനെ നയിക്കാനാണ് കൂടുതൽ സാധ്യത. ഇഷാൻ കിഷൻ ഉപനായകനായി എത്തിയേക്കും. നിലവിലെ സാഹചര്യത്തിൽ അയർലൻഡിനെതിരെയുള്ള ഇന്ത്യയുടെ സാധ്യത സ്‌ക്വാഡ്.
- അഭിഷേക് ശർമ
- സഞ്ജു സാംസൺ
- ഇഷാൻ കിഷൻ (വൈസ് ക്യാപ്റ്റൻ )
- ശ്രേയസ് അയ്യർ (ക്യാപ്റ്റൻ)
- രജത് പാട്ടിദാർ
- ഹാർദിക് പാണ്ഡ്യ
- ശിവം ദുബെ
- അക്സർ പട്ടേൽ
- കുൽദീപ് യാദവ്
- മുഹമ്മദ് സിറാജ്
- അർഷ്ദീപ് സിംഗ്
- വൈഭവ് സൂര്യവംശി
- പ്രിൻസ് യാദവ്
- രവി ബിഷ്ണോയ്
- റിങ്കു സിംഗ്
- നിതീഷ് കുമാർ റെഡ്ഡി
സ്‌ക്വാഡ് ഇങ്ങനെയെങ്കിൽ വൈഭവ് സൂര്യവംശി, പ്രിൻസ് യാദവ്, രജത് പാട്ടിദാർ എന്നിവർക്ക് ആദ്യമായി ഇന്ത്യൻ ടി20 ടീമിലേക്ക് വിളിയെത്തും.
സഞ്ജു സാംസണും പ്രതീക്ഷകളും

മലയാളി ക്രിക്കറ്റ് ആരാധകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്നത് സഞ്ജു സാംസന്റെ സാന്നിധ്യത്തിനായാണ്. അയർലൻഡിലെ വേഗമേറിയ പിച്ചുകൾ സഞ്ജുവിനെപ്പോലെയുള്ള ഒരു ബാറ്റർക്ക് വലിയ സ്കോറുകൾ കണ്ടെത്താൻ അനുയോജ്യമാണ്. 2007ന് ശേഷം ആദ്യമായി ബെൽഫാസ്റ്റിൽ ഇന്ത്യ കളിക്കുന്നു എന്ന പ്രത്യേകതയും ഈ പരമ്പരയ്ക്കുണ്ട്.
ALSO READ: IPL 2026: പ്ലേ ഓഫ് ഉറപ്പിച്ചത് 2 ടീമുകൾ? ബാക്കിയുള്ളവരുടെ സാധ്യത എങ്ങനെ? അറിയാം…
English Summary :Cricket fans are buzzing with the Sanju Samson included in the probable Indian T20 squad for the Ireland tour. While the official team is yet to be announced, youngsters like Vaibhav Suryavanshi are expected to get a chance under the possible captaincy of Shreyas Iyer.
Discover more from
Subscribe to get the latest posts sent to your email.