Footy Times
The Beautiful Game, Beautifully Told

സഞ്ജു, പരാഗ്, കംബോജ് ടീമിൽ: അഫ്ഘാനെതിരെയുള്ള ഇന്ത്യയുടെ സാധ്യത സ്‌ക്വാഡ്

ശുഭ്മാൻ ഗിൽ ടീമിനെ നയിക്കുമ്പോൾ രോഹിത് ശർമ്മ, വിരാട് കോലി തുടങ്ങിയ സീനിയർ താരങ്ങൾ ടീമിൽ സ്ഥാനം ഉറപ്പിക്കും.

0

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആവേശകരമായ പോരാട്ടങ്ങൾക്ക് ശേഷം ഇന്ത്യൻ ദേശീയ ടീമിന്റെ ആദ്യ വൈറ്റ് ബോൾ മത്സരം അയൽക്കാരായ അഫ്ഗാനിസ്ഥാനെതിരെയാണ്.2027-ൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് ലക്ഷ്യമിട്ടുള്ള ദീർഘകാല പദ്ധതികൾക്ക് ഈ പരമ്പരയോടെ തുടക്കമാകും. വരാനിരിക്കുന്ന ലോകകപ്പിന് മുൻപായി ഒരു ശക്തമായ ഏകദിന നിരയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. മൂന്ന് മത്സരങ്ങളടങ്ങിയ ഈ പരമ്പര ജൂൺ 14-നാണ് ആരംഭിക്കുന്നത്.

അഫ്ഗാനിസ്ഥാനെതിരായ മത്സരങ്ങൾക്കായി ഒരു സന്തുലിതമായ ടീമിനെയായിരിക്കും പരിശീലകൻ ഗൗതം ഗംഭീർ അണിനിരത്താൻ പോകുന്നത്.

ശുഭ്മാൻ ഗിൽ ടീമിനെ നയിക്കുമ്പോൾ രോഹിത് ശർമ്മ, വിരാട് കോലി തുടങ്ങിയ സീനിയർ താരങ്ങൾ ടീമിൽ സ്ഥാനം ഉറപ്പിക്കും.

മധ്യനിരയിൽ ശ്രേയസ് അയ്യർ, കെ.എൽ രാഹുൽ എന്നിവർ അണിനിരക്കുമ്പോൾ ഓൾറൗണ്ടർമാരായി അക്സർ പട്ടേലും നിതീഷ് കുമാർ റെഡ്ഡിയും എത്തും.

ബൗളിംഗ് നിരയിൽ കുൽദീപ് യാദവ് സ്പിൻ വിഭാഗത്തെ നയിക്കും. അർഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് പേസ് ബൗളിംഗ് വിഭാഗത്തിൽ അണിനിരക്കാൻ സാധ്യതയുള്ളത്.

മലയാളി താരം സഞ്ജു സാംസൺ (Sanju Samson) ടീമിലിടം പിടിക്കാൻ സാദ്ധ്യതകൾ ഏറെയാണ്. വിക്കറ്റ് കീപ്പർ ബാറ്ററായി ടീമിലെ പകരക്കാരുടെ പട്ടികയിലായിരിക്കും താരത്തെ ഉൾപ്പെടുത്തുക.

ടീമിലെ ഒന്നാം നമ്പർ കീപ്പറായി കെ.എൽ രാഹുൽ എത്തുമ്പോൾ ബാക്കപ്പ് താരമായി സഞ്ജുവിനെ പരിഗണിക്കുന്നത് അദ്ദേഹത്തിന്റെ ഏകദിനത്തിലെ മികച്ച റെക്കോർഡുകളും ഋഷഭ് പന്തിന്റെ മോശം ഫോമും നിലവിലെ ഐപിഎൽ പ്രകടനവും കണക്കിലെടുത്താവും.

അവസരം ലഭിച്ചാൽ അത് മുതലാക്കി ലോകകപ്പ് ടീമിലേക്കുള്ള തന്റെ അവകാശവാദം ശക്തമാക്കാൻ താരത്തിന് സാധിക്കും.

തുടർച്ചയായ മത്സരങ്ങൾ കളിച്ചതിന്റെ ക്ഷീണം മാറ്റാനായി പ്രമുഖ താരങ്ങൾക്ക് ഈ പരമ്പരയിൽ വിശ്രമം അനുവദിച്ചേക്കും.

ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ എന്നിവർ അഫ്ഗാനിസ്ഥാനെതിരായ ടീമിൽ ഉണ്ടാകാൻ സാധ്യതയില്ല. വരാനിരിക്കുന്ന വലിയ മത്സരങ്ങൾക്ക് മുൻപായി ടീമിലെ പ്രധാന ബൗളർമാരുടെയും ഓൾറൗണ്ടർമാരുടെയും ജോലിഭാരം കുറയ്ക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

പകരം അൻഷുൽ കംബോജ് പോലുള്ള യുവതാരങ്ങൾക്ക് അവസരം നൽകി അവരുടെ മികവ് പരീക്ഷിക്കാനാണ് ബോർഡിന്റെ നീക്കം.

അഫ്ഘാനെതിരെയുള്ള ഇന്ത്യയുടെ സാധ്യത സ്‌ക്വാഡ്: ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ്മ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, ലോകേഷ് രാഹുൽ, അക്‌സർ പട്ടേൽ, നിതീഷ് കുമാർ റെഡ്ഢി, കുൽദീപ്, അർശ്ദീപ് സിങ്, സിറാജ്, പ്രസിദദ് കൃഷ്ണ, യശസ്വി ജയ്‌സ്വാൾ, റിയാൻ പരാഗ്, വാഷിംഗ്ടൺ സുന്ദർ, അൻഷുൽ കംബോജ്, സഞ്ജു സാംസൺ

ഐപിഎല്ലിൽ മികച്ച പ്രകടനമല്ല നടത്തുന്നത് എങ്കിലും ഓൾ റൗണ്ടർമാരോട് വലിയ താൽപര്യമുള്ള ഗംഭീർ പരാഗിനെ ടീമിലെടുക്കാനുള്ള സാധ്യത ഏറെയാണ്.

ലോകകപ്പ് പടയൊരുക്കം

Sanju Samson

 

ഏകദിന ഫോർമാറ്റിന് ഇനി കൂടുതൽ പ്രാധാന്യം നൽകാനാണ് ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ തീരുമാനം. വരാനിരിക്കുന്ന ഏകദിന ലോകകപ്പിന് കൃത്യമായ ഒരു അടിത്തറ പാകാൻ ഈ പരമ്പര സഹായിക്കും.

യുവതാരങ്ങൾക്ക് തങ്ങളുടെ കഴിവ് തെളിയിക്കാനും സീനിയർ താരങ്ങൾക്ക് ഫോം നിലനിർത്താനും ഈ പരമ്പര വഴിയൊരുക്കും.ജൂൺ പതിനാലിന് ആരംഭിക്കുന്ന ആദ്യ മത്സരത്തോടെ ഇന്ത്യയുടെ പുതിയ ലോകകപ്പ് ദൗത്യത്തിന് തുടക്കമാകും.

ALSO READ: വൈഭവ് അടക്കം 3 പുതുമുഖങ്ങൾ ഇന്ത്യൻ ടീമിലേക്ക്; അയർലാൻഡ് പരമ്പരയ്ക്കുള്ള സാധ്യത സ്‌ക്വാഡ് കാണാം

English Summary: Following the IPL season, India is set to face Afghanistan in a crucial three-match ODI series starting June 14. This series marks the beginning of India’s preparations for the 2027 World Cup. All eyes are on the squad selection, with Sanju Samson included as a key backup option for the series.


Discover more from Footy Times

Subscribe to get the latest posts sent to your email.

Leave a Reply