യൂറോപ്പിൽ ഗോൾ മഴ
യുവേഫ ചാമ്പ്യൻസ് ലീഗിലെ രണ്ടാം റൗണ്ട് മത്സരത്തിൽ ഗോൾ മഴ പെയിച്ച് ടീമുകൾ. ഇന്നലെ നടന്ന 9 മത്സരങ്ങളിൽ നിന്നായി ആകെ പിറന്നത് 32 ഗോളുകൾ.
സ്കോട്ടിഷ് വമ്പൻമാരായ സെൽറ്റിക്കിനെ ഒന്നിനെതിരെ ഏഴ് ഗോളുകൾക്ക് ഡോട്ടുമുണ്ട് പരാജയപ്പെടുത്തിയപ്പോൾ ബാർസലോണ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് യങ്ങ് ബോയ്സിനെ തകർത്തു. മാഞ്ചസ്റ്റർ സിറ്റി , ഇൻ്റർ മിലാൻ ടീമുകൾ എതിരില്ലാത്ത നാലു ഗോളുകൾക്ക് ജയിച്ചപ്പോൾ തുടർച്ചയായ രണ്ടാം മത്സരത്തിലും അടി തെറ്റിയ സാൽസ്ബർഗ് ഫ്രഞ്ച് ക്ലബ്ബായ ബ്രസ്റ്റിനെതിരെ നാല് ഗോളിൻ്റെ (4-0) പരാജയം ഏറ്റുവാങ്ങി.
മറ്റൊരു മത്സരത്തിൽ ആർസണൽ രണ്ട് ഗോളുകൾക്ക് പി.എസ്.ജിയെ മറികടന്നു. ബുക്കയോ സാക്ക , ഹാവെർട്ട്സ് എന്നിവരുടെ ഗോളിലാണ് ഗണ്ണേഴ്‌സിൻ്റെ വിജയം. ബയർ ലെവർകൂസൻ ഒരു ഗോളിന് എ.സി മിലാനെ പരാജയപ്പെടുത്തിപ്പോൾ സ്‌പോർട്ടിങ് ലിസ്ബൺ – പി.എസ്.വി മത്സരം സമനിലയിൽ പിരിഞ്ഞു.
Discover more from
Subscribe to get the latest posts sent to your email.