തൃശ്ശൂരിനെ വീഴ്ത്തി കൊച്ചി
സൂപ്പർ ലീഗ് കേരളയിലെ ഇന്നത്തെ മത്സരത്തിൽ തൃശ്ശൂർ മാജിക്കിനെ ഒരു ഗോളിന് പരാജയപ്പെടുത്തി ഫോർസ കൊച്ചി. മത്സരത്തിന്റെ 74ാം മിനിറ്റിൽ ക്യാപ്റ്റൻ സൈദ് നിദാൽ നേടിയ ഗോളിലാണ് കൊച്ചിയുടെ വിജയം.
മത്സരത്തിൻ്റെ തുടക്കം മുതൽക്കേ ഇരു ടീമുകളും ആക്രമിച്ചു കളിച്ചെങ്കിലും ആദ്യപകുതി ഗോൾ രഹിതമായി തുടർന്നു. 73 മിനുട്ടിൽ ഇടത് വിങ്ങിലൂടെ നടത്തിയ അറ്റാക്കിനൊടുവിൽ മുന്നേറ്റ നിര താരം ഡോറിയെൽട്ടൺ ഒരുക്കി കൊടുത്ത മനോഹരമായ ബോളിൽ കൃത്യമായി ഓടിയെടുത്ത ക്യാപ്റ്റൻ സൈദ് നിദാൻ കൊച്ചിയുടെ വിജയഗോൾ നേടി. മറുപടി ഗോളിനായി തൃശ്ശൂർ ശ്രമിച്ചെങ്കിലും കൊച്ചിയുടെ പ്രതിരോധനിര ഉലയാതെ പിടിച്ചുനിന്നു.
തുടർച്ചയായ രണ്ടാം വിജയത്തോടെ കൊച്ചി പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. തൃശ്ശൂർ എഫ്.സി ആദ്യ ജയത്തിനായി ഇനിയും കാത്തിരിക്കണം.