Footy Times

അത്ലറ്റിക്കോ കടന്ന് റയൽ മാഡ്രിഡ്

0

യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ബെർത്തുറപ്പിച്ച് റയൽ മാഡ്രിഡ്. നിശ്ചിത സമയത്തിൽ സമനിലയിൽ അവസാനിച്ച മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ അത്ലറ്റിക്കോയെ മറികടന്നത്. ആദ്യപാദത്തിൽ ഒരു ഗോളിന് പിറകിൽ പോയ അത്ലറ്റിക്കോ സ്വന്തം ഹോമിലെ രണ്ടാം പാദത്തിൽ ആദ്യ മിനിറ്റിൽ തന്നെ ഒപ്പം പിടിച്ചു. ബോക്സിലേക്ക് നിലംപറ്റി വന്ന പന്തിലേക്ക് ചാടി വീണ ഗല്ലഗർ ആതിഥേയർക്ക് ആശ്വാസമേകി.

ഇരുടീമുകൾക്കും ലീഡ് നേടാൻ നിരവധി അവസരങ്ങൾ ലഭിച്ചങ്കിലും ഫിനിഷിംഗ് പോരായ്മകളും പ്രതിരോധത്തിന്റെ കെട്ടുറപ്പും സ്കോർ നിലയിൽ മാറ്റങ്ങളൊന്നുമില്ലാതെ നിലനിർത്തി. എഴുപതാം മിനിറ്റിൽ പെനാൽറ്റിയുടെ രൂപത്തിൽ റയലിന് അവസരം ലഭിച്ചങ്കിലും കിക്കെടുത്ത വിനീഷ്യസിന് പിഴച്ചതോടെ നിറഞ്ഞു കവിഞ്ഞ മെട്രോ പൊളിറ്റാനോ ആശ്വസിച്ചു.

പെനാൽറ്റി ഷൂട്ടൗട്ടിൽ അത്ലറ്റിക്കോ മാഡ്രിഡിനായി കിക്കെടുത്ത ല്ലോറൻ്റെക്ക് പിഴച്ചപ്പോൾ ജൂലിയൻ അൽവാരസിൻ്റെ കിക്ക് ഡബിൾ ടച്ച് മൂലം വാർ അയോഗ്യമാക്കി. ലൂക്കാസ് വാസ്‌ക്വസ് എടുത്ത ഷോട്ട് ഗോൾകീപ്പർ ഒബ്ലാക്ക് തടുത്തിട്ടെങ്കിലും സിമ്മിയോണിയുടെ സംഘത്തിന് ജയിച്ചു കയറാൻ അത് പോരായിരുന്നു.

മറ്റു മത്സരങ്ങളിൽ ഡോർട്ട്മുണ്ട് ലില്ലെയെ 2-1 പരാജയപ്പെടുത്തിയപ്പോൾ അസെൻഷിയോയുടെ ഇരട്ട ഗോൾ ബലത്തിൽ ആസ്റ്റൺ വില്ല എതിരില്ലാത്ത മൂന്ന് ഗോളിന് ക്ലബ് ബ്രൂജിനെ മറികടന്നു. ആർസനൽ – പി.എസ്.വി മത്സരം ഇരു ടീമും രണ്ടു ഗോൾ വീതം നേടി സമനില പാലിച്ചു. ക്വാർട്ടർ ഫൈനലിൽ റയൽ ആർസനലിനെയും ഡേർട്ട്മുണ്ട് ബാർസയെയും നേരിടും. പി.എസ്.ജി ആസ്റ്റൺ വില്ലയെ നേരിടുമ്പോൾ ബയേണും ഇൻ്റർ മിലാനും തമ്മിലാണ് പോരാട്ടം.


Discover more from

Subscribe to get the latest posts sent to your email.

Leave a Reply