കപ്പടിക്കണം കലിപ്പടക്കണം: കേരള ബ്ലാസ്റ്റേഴ്‌സ് ഐഎസ്എല്‍ ഫൈനലില്‍
സ്വന്തം ബ്രാന്‍ഡായ ടിക്കി-ടാക്കയുടെ ഒരല്‍പം, അഡ്രിയാന്‍ ലൂണയുടെ പരിചിതമായ മാജിക്കില്‍ നിന്നും പിറന്ന ഒരു മനോഹര ഗോള്‍. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ (ഐഎസ്എല്‍) ഫൈനലിലേക്ക് കടക്കാന്‍ ചൊവ്വാഴ്ച രാത്രി കേരള ബ്ലാസ്റ്റേഴ്‌സിന് ആവശ്യമായിരുന്നത് ഇത്രമാത്രം.
ഗോവയിലെ തിലക് മൈതാനിയില്‍ രണ്ടാം പാദ സെമിയില്‍ ജംഷഡ്പൂരിനെതിരെ ലൂണ നേടിയ ഗോള്‍ പ്രൊനെയ് ഹാല്‍ഡര്‍ റദ്ദാക്കിയെങ്കിലും, 2-1 എന്ന അഗ്രഗേറ്റ് സ്‌കോറില്‍ ജയിച്ചു കയറിയ ബ്ലാസ്‌റ്റേഴ്‌സ് മൂന്നാം തവണയും ഐഎസ്എല്‍ ഫൈനലിലെത്തി. 2016ന് ശേഷം ഇത് അവരുടെ ആദ്യത്തേതാണ്.
തുല്യശക്തരായ രണ്ട് ടീമുകള്‍ തമ്മിലുള്ള മികച്ച മത്സരമായിരുന്നു ഇത്. ഇരു ടീമുകളും ആക്രമിച്ചു കളിച്ചു. എന്നാല്‍, ബ്ലാസ്റ്റേഴ്‌സിന് വേണ്ടി പലപ്പോഴും എതിരാളികളെ ഭേദിച്ചിട്ടുള്ള ലൂണ ഇന്നും അവര്‍ക്ക് മുന്‍തൂക്കം നല്‍കി. 18-ാം മിനിറ്റിലായിരുന്നു അദ്ദേഹത്തിന്റെ തിളക്കമാര്‍ന്ന നിമിഷം.
ഹാഫ്-വേ ലൈനിന് സമീപം ബ്ലാസ്റ്റേഴ്സിന്റെ ലാല്‍തതംഗ ഖൗല്‍റിംഗിന്റെ ഹെഡ്ഡറിലൂടെയാണ് ഗോള്‍ നീക്കം ആരംഭിച്ചത്. 12 പാസുകളുടെ ഒരു പരമ്പരയുലൂടെ ബ്ലാസ്റ്റേഴ്സ് കളിക്കാര്‍ എതിരാളികളെ വെറും കാഴ്ചക്കാരാക്കി മാറ്റി.
12-ാമത്തെ പാസ് ഇടതുവശത്ത് നിന്ന് അല്‍വാരോ വാസ്‌ക്വസ് ലൂണയിലേക്ക് തിരികെ നല്‍കി. ജംഷഡ്പൂര്‍ ഡിഫന്‍ഡര്‍ ലാല്‍ഡിന്‍ലിയാന റെന്‍ത്ലെയെ വകഞ്ഞു മാറ്റിയ ഉറുഗ്വെയന്‍ താരം ബോക്സിന് പുറത്ത് നിന്ന് പന്ത് വളച്ച് വലയുടെ മൂലയിലേക്ക്.
മൊത്തം സ്‌കോര്‍ 0-2 ആയിരിക്കെ ജംഷഡ്പൂര്‍ രണ്ടും കല്‍പിച്ച് വീര്യത്തോടെ ആക്രമിച്ചു, 36-ാം മിനിറ്റില്‍ അവര്‍ ഒരു ഗോള്‍ നേടിയെങ്കിലും അത് അനുവദിച്ചില്ല. ഗ്രെഗ് സ്റ്റുവര്‍ട്ടിന്റെ ഫ്രീകിക്കില്‍ നിന്ന് ഗോള്‍ നേടുന്നതിനു മുമ്പ് ഡാനിയല്‍ ചിമ ചുക്വു ഓഫ് സൈഡാണെന്ന് റഫറി വിധിച്ചു.
A fitting reaction for that peach of a finish from our favourite magician 😍#KBFCJFC #YennumYellow #KBFC #കേരളബ്ലാസ്റ്റേഴ്സ് pic.twitter.com/AlVgC7OYfb
— K e r a l a B l a s t e r s F C (@KeralaBlasters) March 15, 2022
എന്നാല്‍ രണ്ടാം പകുതി തുടങ്ങി അഞ്ച് മിനിറ്റിനുള്ളില്‍ ജംഷഡ്പൂര്‍ ശരിക്കും സ്‌കോര്‍ ചെയ്തു. സ്റ്റുവര്‍ട്ട് കോര്‍ണറില്‍ നിന്ന് ബോക്‌സിലേക്ക് തൊടുത്ത ഒരു മികച്ച കിക്ക് പ്രോനേയ് പന്ത് വീട്ടിലേക്ക് സ്ലോട്ട് ചെയ്തു.
കളി എക്സ്ട്രാ ടൈമിലേക്ക് കൊണ്ടുപോകാന്‍ ജംഷഡ്പൂര്‍ പൊരുതിയെങ്കിലും പരിക്കേറ്റ സഹല്‍ സമദില്ലാതെ കളിച്ച ബ്ലാസ്റ്റേഴ്സ് ഉറച്ചു തന്നെ നിന്നു. നാളെ ഹൈദരാബാദും മോഹന്‍ ബഗാനും തമ്മിലെ രണ്ടാം സെമിയിലെ വിജയികളുമായി 20ന് നടക്കുന്ന ഫൈനലില്‍ ബ്ലാസ്റ്റേഴ്‌സ് ഏറ്റുമുട്ടും.
Discover more from
Subscribe to get the latest posts sent to your email.