ഹൈദരബാദ്, ചെന്നൈയെ സമനിലയിൽ തളച്ചു
ഹൈദരബാദ് – ചെന്നൈ മത്സരം സമനിലയിൽ
സീസണിലെ ആദ്യ ഹോം മത്സരത്തിൽ സമനില നേടി ഹൈദരബാദ് എഫ്.സി. ചെന്നൈയിൻ എഫ്.സിയുമായുള്ള മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചു. മത്സരത്തിന്റെ എല്ലാ മേഖലകളിലും ആധിപത്യം നേടാൻ ചെന്നൈയിൻ എഫ്.സിക്ക് ആയെങ്കിലും ഗോൾ മാത്രം അകന്നുനിന്നു.
മത്സരത്തൻ്റെ 71 ആം മിനുട്ടിൽ ഹൈദരബാദ് പ്രതിരോധ താരം പരാഗ് ശ്രിവാസ് രണ്ടാം മഞ്ഞ കാർഡ് കണ്ട് പുറത്തായെങ്കിലും അവസരം മുതലെടുക്കുവാൻ ചെന്നൈയിൻ എഫ്സി താരങ്ങൾക്കായില്ല. ഗോൾ കീപ്പർ അർഷദീപ് സിംഗിൻ്റെ മികച്ച സേവുകൾ ഹൈദരാബാദിന് സീസണിലെ ആദ്യ പോയിൻ്റ് നേടിക്കൊടുത്തു.
സമനിലയോടെ മൂന്നു മത്സരങ്ങളിൽ നിന്ന് ഒരു പോയിന്റോടെ ഹൈദരാബാദ് പന്ത്രണ്ടാം സ്ഥാനത്തേക്കും നാലു പോയിന്റോടെ ചെന്നൈ ഏഴാം സ്ഥാനത്തേക്കും ഉയർന്നു.
Discover more from
Subscribe to get the latest posts sent to your email.