ലയണൽ മെസ്സി ജോർദാനെതിരെ പകരക്കാരൻ; അർജന്റീന ഇലവനിൽ വമ്പൻ മാറ്റങ്ങൾക്ക് സാധ്യത

ലോകകപ്പിലെ അവസാന ഗ്രൂപ്പ് സ്റ്റേജ് മത്സരത്തിൽ അർജന്റീന ഞായറാഴ്ച രാവിലെ ജോർദാനെ നേരിടും. നോക്ക്ഔട്ട് റൗണ്ടിലേക്ക് യോഗ്യത ഉറപ്പിച്ചത് കൊണ്ട് തന്നെ, ജോർദാനെതിരെ അർജന്റീന പ്ലെയിങ് ഇലവനിൽ വമ്പൻ മാറ്റങ്ങളുണ്ടാക്കുമെന്നാണ് അപ്ഡേറ്റകൾ വരുന്നത്.

 

 

അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സിയും ജോർദാനെതിരെ ആദ്യ ഇലവനിൽ ഉണ്ടാക്കില്ല. അർജന്റീന മുഖ്യ പരിശീലകൻ ലയണൽ സ്കലോണി തന്നെയാണ് ഈയൊരു കാര്യം റിപ്പോർട്ട്‌ ചെയ്തത്.

എന്നാൽ ലയണൽ മെസ്സി മത്സരത്തിന്റെ രണ്ടാം പകുതിയിൽ ഇറങ്ങുമെന്നും പരിശീലകൻ കൂട്ടിച്ചേർത്തു. മെസ്സിക്ക് പകരം യുവതാരം നിക്കോ പാസായിരിക്കും ആദ്യ ഇലവനിൽ ഇറങ്ങുക.

 

 

എന്തിനാണ് ആദ്യ ഇലവനിൽ മാറ്റങ്ങൾ കൊണ്ടുവരുന്നതെന്ന് ചോദിച്ചപ്പോൾ, പരിശീലകൻ മറുപടി പറഞ്ഞത്….. മിക്ക കളിക്കാർക്കും കളിക്കാൻ അവസരം നൽകുക എന്നതാണ് ആശയം. അവർ അതിന് അർഹരാണെന്ന് ഞാൻ കരുതുന്നു. മത്സരം അനുവദിക്കുമ്പോഴെല്ലാം ഞങ്ങൾ അങ്ങനെ ചെയ്യും എന്നാണ് ലയണൽ സ്കലോണി പറഞ്ഞത്.

 

ALSO READ:-

അടുത്തിടെ പരിക്കുകളിൽ നിന്ന് മുക്തി നേടി തിരിച്ചെത്തിയ സ്ട്രൈക്കർ ജൂലിയൻ അൽവാരസ്, ലെഫ്റ്റ് ബാക്ക് നിക്കോളാസ് ടാഗ്ലിയാഫിക്കോ, മിഡ്ഫീൽഡർ ലിയാൻഡ്രോ പരേഡ്സ് തുടങ്ങിയ കളിക്കാർ ആദ്യ ഇലവനിലേക്ക് തിരിച്ചെത്താൻ സാധ്യതയുണ്ട്.

അതോടൊപ്പം ഓസ്ട്രിയയ്‌ക്കെതിരായ വിജയത്തിൽ പരിക്കേറ്റ് പുറത്തായതിനെ തുടർന്ന് ഡിഫൻഡർ ക്രിസ്റ്റ്യൻ റൊമേറോ ജോർദാനെതിരെ കളിക്കാൻ സാധ്യതയില്ല, പകരം നിക്കോളാസ് ഒട്ടമെൻഡി കളത്തിലിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

വിജയഗാഥ തുടരാൻ അർജന്റീന

 

2026 ഫിഫ ലോകകപ്പിലെ ആദ്യ രണ്ട് മത്സരം ജയിച്ച് ഗംഭീര ഫോമിലാണ് അർജന്റീന. നിലവിലെ ചാമ്പ്യന്മാർ ആദ്യ മത്സരത്തിൽ അൾജീരിയെ 3-0തിനും രണ്ടാം മത്സരത്തിൽ ഓസ്ട്രിയെ 2-0തിനുമാണ് പരാജയപ്പെടുത്തിയത്.

ടൂർണമെന്റിൽ ഇതുവരെ ഒരു ഗോൾ പോലും വഴങ്ങാത ചുരുക്കം ടീമുകളിൽ ഒന്നാണ് അർജന്റീന. നിലവിൽ റൗണ്ട് ഓഫ് 32 ഉറപ്പിച്ചുവെങ്കിലും, ഗ്രൂപ്പ്‌ സ്റ്റേജിലെ എല്ലാ മത്സരങ്ങളും വിജയിച്ച് വിജയഗാഥ തുടരാനാണ് അർജന്റീന ലക്ഷ്യംവെക്കുന്നത്.

 

 

മറുഭാഗത്ത് തങ്ങളുടെ ആദ്യ പോയിന്റ് ലക്ഷ്യംവെച്ചാണ് ജോർദാൻ ഇറങ്ങുന്നത്. ആദ്യ രണ്ട് മത്സരത്തിലും തോറ്റ് ജോർദാൻ ടൂർണമെന്റിൽ നിന്ന് പുറത്തായി കഴിഞ്ഞിരിക്കുകയാണ്.  അതുകൊണ്ട് തന്നെ ആദ്യ പോയിന്റ് ലക്ഷ്യവെച്ചാണ് ജോർദാൻ ഇറങ്ങുന്നത്.

ഞായറാഴ്ച രാവിലെ 7:30ക്കാണ് അർജന്റീന vs ജോർദാൻ മത്സരം നടക്കുക. മത്സരം തത്സമയ സ്ട്രീമിംഗും സംപ്രേഷണവും ഇന്ത്യയിൽ Zee5 പ്ലാറ്റ്‌ഫോമിലും ആപ്പിലും ലഭ്യമാണ്. എന്നാൽ  സബ്‌സ്‌ക്രിപ്‌ഷൻ ആവശ്യമാണ്. പക്ഷെ ടീവിയിൽ തത്സമയ സംപ്രേക്ഷണം Unite8 സ്‌പോർട്‌സ് 1, Unite8 സ്‌പോർട്‌സ് 1 HD, Unite8 സ്‌പോർട്‌സ് 2, Unite8 സ്‌പോർട്‌സ് 2 HD ചാനലുകളിൽ ലഭ്യമാകും.

 

Summary:- Argentina will face Jordan on Sunday morning in their final FIFA World Cup group-stage match. Having already secured qualification for the knockout stage, Argentina are expected to make several changes to their starting lineup. Head coach Lionel Scaloni confirmed that captain Lionel Messi will not start against Jordan. However, he added that Messi is expected to feature in the second half.


Discover more from Footy Times

Subscribe to get the latest posts sent to your email.

ArgentinaFIFA world cupFIFA World Cup 2026JordanLionel Messi
Comments (0)
Add Comment