Footy Times
The Beautiful Game, Beautifully Told

“ഹാട്രിക്ക് നേടി റൊണാൾഡോ തിരിച്ചുവരും”; CR7ന് പിന്തുണയുമായി മുൻ ബാലൺ ഡി ഓർ ജേതാവ്

0

കഴിഞ്ഞാഴ്ച നടന്ന DR കോംഗോയ്‌ക്കെതിരായ മത്സരത്തിൽ സമനിലയിൽ പിരിഞ്ഞത്തോടെ പോർച്ചുഗലിനെതിരെയും റൊണാൾഡോയ്ക്കെതിരെയും വമ്പൻ വിമർശനങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ വന്നത്.

‎കോംഗോയ്‌ക്കെതിരെ 1-1 സമനിലയിൽ പിരിഞ്ഞ മത്സരത്തിൽ 90 മിനിറ്റ് മുഴുവൻ കളിച്ച റൊണാൾഡോയ്ക്ക് മൂന്ന് ഷോട്ടുകൾ മാത്രമാണ് നേടാൻ കഴിഞ്ഞത്. താരത്തിന് കാര്യമായി ഒന്നും തന്നെ ടീമിനായി ചെയ്യാൻ സാധിച്ചിട്ടില്ല.

‎ഇതോടെ 41 കാരനെതിരെ ഒട്ടേറെ വിമർശനങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചത്. ഒട്ടേറെ മുൻ ഫുട്ബോൾ കളിക്കാരും വിദഗ്ധരുമാണ് റൊണാൾഡോയുടെ സംഭാവനകളെ വിമർശിച്ചു രംഗത്ത് വന്നത്.

 

Cristaino Ronaldo

 

ALSO READ:- മികച്ചത് മെസ്സിയോ റൊണാൾഡോയോ?ചർച്ചകൾക്ക് വിരാമം; കൃത്യമായി മറുപടി നൽകി എംബാപ്പെ

‎എന്നാൽ ഇപ്പോളിതാ മുൻ ബാലൺ ഡി ഓർ ജേതാവ് മൈക്കൽ ഓവൻ റൊണാൾഡോയ്ക്ക് പിന്തുണയുമായി രംഗത്ത് വന്നിരിക്കുകയാണ്.

‎റൊണാൾഡോ അടുത്ത മത്സരത്തിൽ ഹാട്രിക്ക് നേടി വിമർശനങ്ങൾക് മറുപടി നൽക്കി ശക്തമായി തിരിച്ചുവരുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് റൊണാൾഡോയുടെ മുൻ സഹ താരം കൂടിയായ മൈക്കൽ ഓവൻ.

 

Michael Owen

‎“പോർച്ചുഗൽ കളിക്കുന്നതിന് തൊട്ടുമുമ്പ് ലയണൽ മെസ്സി ഹാട്രിക് നേടിയത് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് തിരിച്ചടിയായി. പക്ഷെ എനിക്ക് അദ്ദേഹത്തിനെതിരെ വിമർശനമില്ല,”

‎”അവൻ ഇതിന് മുൻപും ഇങ്ങനെ കളിച്ചിട്ടില്ലേ?. അടുത്ത മത്സരത്തിൽ അവൻ എല്ലാവരുടെയും വായടപ്പിച്ചിരിക്കും. നിങ്ങൾ റൊണാൾഡോയെ തിരഞ്ഞെടുക്കുകയാണെങ്കിൽ, അവൻ എന്തിനാണ് അവിടെയുള്ളതെന്ന് നിങ്ങൾ അംഗീകരിക്കണം.”

ALSO READ:- നെയ്മർ ആദ്യത്തെ വർക്ക്‌ ഫ്രം ഹോം പ്ലയെർ”; പരിഹസിച്ച് ബ്രസീലിയൻ പ്രസിഡന്റ്‌

‎”ഉസ്ബെക്കിസ്ഥാനെതിരെ ഹാട്രിക് നേടി അദ്ദേഹം പ്രതികരിച്ചാൽ ഞാൻ അത്ഭുതപ്പെടില്ല,” മുൻ മാഞ്ചസ്റ്റർ യുണൈറ്റഡും റയൽ മാഡ്രിഡ് സ്‌ട്രൈക്കറുമായ മൈക്കൽ ഓവൻ പറഞ്ഞു.

‎”പക്ഷേ, ഒരു പരിധിവരെ, അവൻ ഇങ്ങനെ തന്നെ കളിച്ചിട്ടില്ലേ? പ്രത്യേകിച്ച് സമീപ വർഷങ്ങളിൽ. കളിയിൽ സ്വയം ഇടപെടുന്ന ഒരു കളിക്കാരനായിട്ടില്ല അദ്ദേഹം.

‎”എന്നിരുന്നാലും, വലിയ നിമിഷങ്ങളിൽ അദ്ദേഹം കൂടെയുണ്ടാകും. അദ്ദേഹം ഗോളടിച്ചില്ലെങ്കിൽ, റൊണാൾഡോയെ കുറ്റപ്പെടുത്താൻ വളരെ എളുപ്പമാണ്. 41 വയസ്സുള്ളപ്പോൾ, അദ്ദേഹത്തെ ചോദ്യം ചെയ്യും.” മൈക്കൽ ഓവൻ കൂട്ടിച്ചേർത്തു.

 

ജീവൻമരണ പോരാട്ടത്തിന് പോർച്ചുഗൽ ഇറങ്ങുന്നു

‎വിജയം മാത്രം ലക്ഷ്യംവെച്ച് ചൊവ്വാഴ്ച ക്രിസ്റ്റ്യാനോ റൊണാൾഡോയും പോർച്ചുഗലും ഇറങ്ങുകയാണ്. ഉസ്ബെക്കിസ്ഥാനാണ് പോർച്ചുഗലിന്റെ എതിരാളികൾ. ഇന്ത്യൻ സമയം രാത്രി 10:30ക്കാണ് കിക്ക്ഓഫ്.

‎ആദ്യ മത്സരം സമനിലയിൽ പിരിഞ്ഞത് കൊണ്ട് തന്നെ പോർച്ചുഗലിന് ഈയൊരു മത്സരത്തിൽ വിജയം അനിവാര്യമാണ്. അതോടൊപ്പം ആദ്യ മത്സരത്തിൽ നിറം മങ്ങിയ റൊണാൾഡോ ഈയൊരു മത്സരത്തിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തുമെന്ന് പ്രതിക്ഷയിലുമാണ് ആരാധകർ.

 

cristaino ronaldo

‎ഉസ്ബെക്കിസ്ഥാനെ തോൽപ്പിക്കാൻ സാധിക്കുകയാണേൽ പോർച്ചുഗലിന് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് വരെ എത്താൻ സാധിക്കുന്നതാണ്.

മത്സര തത്സമയ സ്ട്രീമിംഗും സംപ്രേഷണവും ഇന്ത്യയിൽ Zee5 പ്ലാറ്റ്‌ഫോമിലും ആപ്പിലും ലഭ്യമാണ്. എന്നാൽ  സബ്‌സ്‌ക്രിപ്‌ഷൻ ആവശ്യമാണ്. പക്ഷെ ടീവിയിൽ തത്സമയ സംപ്രേക്ഷണം Unite8 സ്‌പോർട്‌സ് 1, Unite8 സ്‌പോർട്‌സ് 1 HD, Unite8 സ്‌പോർട്‌സ് 2, Unite8 സ്‌പോർട്‌സ് 2 HD ചാനലുകളിൽ ലഭ്യമാകും.

 

ALSO READ:- ലോകക്കപ്പിൽ വരവറിയിച്ച് യമാൽ; സൗദിക്കെതിരെ ഗോൾ നേട്ടം, മെസ്സിയുടെ റെക്കോർഡ് തകർത്തു

 

Summary:- Cristiano Ronaldo and Portugal faced heavy criticism on social media following their 1-1 draw against DR Congo last week. However, former Ballon d’Or winner and Ronaldo’s former teammate Michael Owen has come to his defense. Owen believes Ronaldo will respond strongly to the criticism and predicted that the Portuguese star could silence his critics by scoring a hat-trick in Portugal’s next match.


Discover more from Footy Times

Subscribe to get the latest posts sent to your email.

Leave a Reply