Footy Times
The Beautiful Game, Beautifully Told

“നെയ്മർ ആദ്യത്തെ വർക്ക്‌ ഫ്രം ഹോം പ്ലയെർ”; പരിഹസിച്ച് ബ്രസീലിയൻ പ്രസിഡന്റ്‌

0

‎ഫിഫ ലോകകപ്പ് മത്സരത്തിൽ പരിക്കേറ്റ നെയ്മർ ദേശീയ ഫുട്ബോൾ ടീമിന്റെ ആദ്യത്തെ “വർക്ക് ഫ്രം ഹോം” കളിക്കാരനായി മാറിയെന്ന് പരിഹസിച്ചുകൊണ്ട് ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ.

‎ബ്രസീലിലെ മിനാസ് ഗെറൈസ് സംസ്ഥാനത്തിന്റെ തലസ്ഥാനമായ ബെലോ ഹൊറിസോണ്ടെയിൽ നടന്ന ഒരു പരിപാടിയിൽ രാജ്യത്തെ പൊതുജനാരോഗ്യ സംവിധാനത്തിനായുള്ള നിക്ഷേപങ്ങൾ പ്രഖ്യാപിക്കുന്നതിനിടെയാണ് ലുല ഈ പരാമർശം നടത്തിയത്.

‎പ്രേക്ഷകരുമായുള്ള ആശയവിനിമയത്തിനിടെ, ബ്രസീൽ ടീമിലെ ഏറ്റവും മികച്ച കളിക്കാരൻ ആരെയാണെന്ന് പ്രസിഡന്റ് ഒരു കുട്ടിയോട് ചോദിച്ചു. കുട്ടി മറുപടിയായി നെയ്മറെന്ന് പറഞ്ഞു.

‎മറുപടി കേട്ട ലുല ചിരിച്ചു, “നെയ്മർ കളിക്കുന്നില്ലല്ലോ മോനേ. ലോകത്തിലെ ആദ്യത്തെ ‘വർക്ക് ഫ്രം ഹോം’ ദേശീയ ടീം കളിക്കാരനാണ് നെയ്മർ. വർക്ക് ഫ്രം ഹോം പ്ലെയർ.” പ്രസിഡന്റ്‌ പറഞ്ഞു.

 

‎ഓൺലൈനിൽ കണ്ട ഒരു സന്ദേശത്തിൽ നിന്നാണ് തനിക്ക് “ഹോം-ഓഫീസ് ഫുട്ബോൾ കളിക്കാരൻ” എന്ന പരാമർശം ലഭിച്ചതെന്ന് ലുല സമ്മതിച്ചു.

നെയ്മർ ഇനി എന്ന് തിരിച്ചുവരും?

‎മാസങ്ങളോളം നിരവധി പരിക്കുകൾ അനുഭവിച്ചിട്ടും ബ്രസീൽ പരിശീലകൻ ആഞ്ചലോട്ടി നെയ്മറിന് ലോകക്കപ്പ് ടീമിലേക്ക് ഇടം നൽക്കുകയായിരുന്നു.

neymar

‎എന്നാൽ പരിക്ക് മൂലം മൊറോക്കോയ്‌ക്കെതിരായ ബ്രസീലിന്റെ മത്സരത്തിൽ അദ്ദേഹത്തിന് കളിക്കാൻ സാധിച്ചില്ല. അതോടൊപ്പം വെള്ളിയാഴ്ച ഹെയ്തിക്കെതിരായ മത്സരത്തിനായി ടീമിനൊപ്പം ഫിലാഡൽഫിയയിലേക്ക് യാത്ര ചെയ്തിട്ടില്ല.

‎”സ്വന്തം രോഗശാന്തി പ്രക്രിയയുടെ അവസാന ഘട്ടം വിലയിരുത്താൻ നെയ്മർ ന്യൂജേഴ്‌സിയിൽ തന്നെ തുടരും,” എന്നാണ് ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ (സിബിഎഫ്) നെയ്മറിനെ കുറിച്ച് ഒരു പ്രസ്താവനയിൽ പറഞ്ഞത്.

 

 

ALSO READ:- എലോയ് റൂം നിസാരക്കാരനല്ല; നേരിട്ട 29 ഷോട്ടുകളിൽ 15 സേവുകൾ, ചരിത്രം കുറിച്ച് കുറസാവോ ഗോളികീപ്പർ

‎ബ്രസീലിയൻ ടീമിലേക്ക് വിളി വന്നതിന് ശേഷം ബുധനാഴ്ച്ച ആദ്യമായി നെയ്മർ ടീമിനൊപ്പം പരിശീലനം നടത്തിയിരുന്നു.

‎മെയ് 17നാണ് മുൻ ബാഴ്‌സലോണ, പിഎസ്ജി ഫോർവേഡ് താരത്തിന് പരിക്കേറ്റത്. അതായത് ആഞ്ചലോട്ടി നെയ്മറിനെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തുന്നതിന് തൊട്ടുമുമ്പ്.

‎എന്തിരുന്നാലും നിലവിൽ നെയ്മർ പരിക്കിൽ നിന്ന് മുക്തനായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. അതോടൊപ്പം താരം ബ്രസീലിന്റെ സ്കോട്ട്ലാൻഡിനെതിരെയുള്ള അവസാന ഗ്രൂപ്പ്‌ ഘട്ട മത്സരത്തിൽ കളിച്ചേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.

ബ്രസീലിന്റെ അടുത്ത മത്സരം എന്ന്?

‎ലോകക്കപ്പ് ഗ്രൂപ്പ്‌ സ്റ്റേജിലെ അവസാന മത്സരത്തിൽ ബ്രസീൽ ജൂൺ 25ന്  സ്കോട്ട്ലാൻഡിനെ നേരിടും. ഇന്ത്യൻ സമയം പുലർച്ചെ 3:30ക്കാണ് കിക്ക്‌ഓഫ്.

മത്സരം തത്സമയം Zee5 പ്ലാറ്റ്‌ഫോമിലും ആപ്പിലും ലഭ്യമാണ്. എന്നാൽ  സബ്‌സ്‌ക്രിപ്‌ഷൻ ആവശ്യമാണ്. പക്ഷെ ടീവിയിൽ തത്സമയ സംപ്രേക്ഷണം Unite8 സ്‌പോർട്‌സ് 1, Unite8 സ്‌പോർട്‌സ് 1 HD, Unite8 സ്‌പോർട്‌സ് 2, Unite8 സ്‌പോർട്‌സ് 2 HD ചാനലുകളിൽ ലഭ്യമാകും.

Summary:- Brazilian President Luiz Inácio Lula da Silva jokingly referred to injured star footballer Neymar as the national team’s first-ever “work-from-home player” during a public event in Belo Horizonte, Brazil.


Discover more from Footy Times

Subscribe to get the latest posts sent to your email.

Leave a Reply