Footy Times
The Beautiful Game, Beautifully Told

ലോകക്കപ്പിൽ വരവറിയിച്ച് യമാൽ; സൗദിക്കെതിരെ ഗോൾ നേട്ടം, മെസ്സിയുടെ റെക്കോർഡ് തകർത്തു

0

‎ഞായറാഴ്ച സ്പെയിനിനു വേണ്ടി തന്റെ ആദ്യ ഫിഫ ലോകകപ്പ് മത്സരത്തിൽ ആദ്യമായി ലൈനെപ്പിൽ ഇടം നേടിയ ലാമിൻ യമാലിന്, ഫുട്ബോളിലെ ഏറ്റവും വലിയ ടൂർണമെന്റിൽ തന്റെ ആദ്യ ഗോൾ നേടയിരിക്കുകയാണ്.

വെറും 10 മിനിറ്റ് മാത്രമേ വേണ്ടിവന്നുള്ളൂ യമാലിന് തന്റെ ആദ്യ ലോകക്കപ്പ് ഗോൾ നേടാൻ. അറ്റ്ലാന്റ സ്റ്റേഡിയത്തിൽ സൗദി അറേബ്യയ്‌ക്കെതിരെ ബാഴ്‌സലോണയുടെ പത്താം നമ്പർ താരം നേടിയ ഗോൾ ലയണൽ മെസ്സിയെ മറികടന്ന് ഫിഫ ലോകകപ്പ് ചരിത്രത്തിലെ എട്ടാമത്തെ പ്രായം കുറഞ്ഞ ഗോൾ നേടുന്ന താരമായി മാറാൻ അദ്ദേഹത്തെ സഹായിച്ചിരിക്കുകയാണ്.

lamine yamal spain

2006ൽ സെർബിയയ്ക്കും മോണ്ടിനെഗ്രോയ്ക്കും എതിരെ അർജന്റീനയ്ക്കുവേണ്ടി തന്റെ ആദ്യ ഫിഫ ലോകകപ്പ് ഗോൾ നേടുമ്പോൾ മെസ്സിക്ക് 18 വയസ്സും 357 ദിവസവും പ്രായമായിരുന്നു.

 

 

ALSO READ:- നോക്ക്ഔട്ട് ഉറപ്പിക്കാൻ അർജന്റീന ഇറങ്ങുന്നു; എതിരാളികൾ ഓസ്ട്രിയ, സാധ്യത ഇലവൻ ഇങ്ങനെ…

ഈയൊരു റെക്കോർഡാണ് നിലവിൽ യമാൽ പിന്നിട്ടത്. നിലവിൽ യമാലിന് 18 വയസ്സും 343 ദിവസവുമാണ് പ്രായം.

‎ഫിഫ ലോകകപ്പ് ചരിത്രത്തിൽ സ്പെയിനിനായി ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ കളിക്കാരനാണ് യമാൽ. 2022 ഫിഫ ലോകകപ്പിൽ കോസ്റ്റാറിക്കയ്‌ക്കെതിരെ ഗോൾ നേടുമ്പോൾ ബാഴ്‌സലോണയിലെ യമാലിന്റെ സഹതാരം ഗാവിക്ക് 18 വയസ്സും 110 ദിവസവും പ്രായമായിരുന്നു.

‎നിലവിൽ ഫിഫ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾ നേടുന്ന കളിക്കാരനെന്ന റെക്കോർഡ് പെലെയുടെ പേരിലാണ്. 1956ൽ വെയിൽസിനെതിരെ തന്റെ ആദ്യ ലോകകപ്പ് ഗോൾ നേടുമ്പോൾ ബ്രസീലിയൻ ഇതിഹാസത്തിന് 17 വർഷവും 239 ദിവസവും പ്രായമായിരുന്നു.

 

എന്തുകൊണ്ടാണ് ലാമിൻ യമാലിനെ ഉടനടി സബ്സ്റ്റിറ്റ്യുട്ട് ചെയ്തത്?

 

lamine yamal

സ്റ്റാർ വിംഗറായ യമാൽ പലപ്പോഴും സ്പെയിനിന്റെ ഗോളുകൾ നേടുന്നതിലോ അസിസ്റ്റുകൾ നൽക്കുന്നതിലോ മുൻനിരയിൽ നിൽക്കുന്നൊരു താരമാണ്. എന്നാൽ നിലവിൽ താരം പരിക്കിന്റെ പിടിയിലാണ്.

താരം ഇതുവരെ പൂർണ്ണമായും പരിക്കിൽ നിന്ന് മുക്തനായിട്ടില്ല. അതുകൊണ്ടാണ് താരം കേപ്പ് വെർഡെയുമായുള്ള ആദ്യ മത്സരത്തിൽ ആദ്യ ഇലവനിൽ ഇടം നേടാതെയിരുന്നത്. ഈയൊരു മത്സരമാണെങ്കിൽ ഗോൾ രഹിത സമനിലയിൽ പിരിയുകയും ചെയ്തു.

ALSO READ:- “നെയ്മർ ആദ്യത്തെ വർക്ക്‌ ഫ്രം ഹോം പ്ലയെർ”; പരിഹസിച്ച് ബ്രസീലിയൻ പ്രസിഡന്റ്‌

അതുകൊണ്ട് തന്നെ സൗദി അറേബ്യക്കെതിരെയുള്ള മത്സരം അതി നിർണായക്കരമായത് കൊണ്ടാണ് യമാൽ ആദ്യ പകുതിയിൽ ഇടം നേടിയത്. ഒന്നാം പകുതിയിൽ തന്നെ 3-0ന് ലീഡ് സ്പെയിൻ നേടിയിരുന്നു.

ഇതോടെ മത്സരത്തിന്റെ ഗതി മനസ്സിലായ സ്പെയിൻ പരിശീലകൻ കൂടുതൽ റിസ്ക് എടുക്കാതെ യമാലിനെ പിൻവലിക്കുകയായിരുന്നു. കാരണം ഇനി വരാൻ പോകുന്ന മത്സരങ്ങൾ അത്രത്തോളം വില്ലപ്പെട്ടതാണ്. അതുകൊണ്ട് തന്നെ യമാലിന്റെ ലഭ്യത ഏറെ നിർണായക്കരമാണ് സ്പെയിനിന്.

Summary:- Lamine Yamal scored his first-ever FIFA World Cup goal for Spain in just 10 minutes during their match against Saudi Arabia at Atlanta Stadium. The goal made the Barcelona youngster the eighth-youngest goalscorer in FIFA World Cup history, surpassing Lionel Messi, who was 18 years and 357 days old when he scored his first World Cup goal for Argentina in 2006. Yamal achieved the feat at 18 years and 343 days.


Discover more from Footy Times

Subscribe to get the latest posts sent to your email.

Leave a Reply