Footy Times

അടിമുടി മാറ്റത്തോടെ ചാമ്പ്യൻസ് ലീഗ്

0

ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ ഏറെ പ്രതീക്ഷയോടും ആവേശത്തോടും കൂടി കാത്തിരിക്കുകയാണ് ഇന്ന് രാത്രി നടക്കുന്ന ചാമ്പ്യൻസ് ലീഗ് ഡ്രോ ക്കായി. യൂറോപ്പിലെ ഏറ്റവും വലിയ ക്ലബ് മത്സരമായ ചാമ്പ്യൻസ് ലീഗിന് , ഈ സീസൺ മുതൽ നിരവധി മാറ്റങ്ങലാണ് കൈവന്നിട്ടുള്ളത്.

പ്രധാന മാറ്റങ്ങൾ

ഇത്തവണത്തെ മത്സരത്തിൽ , 36 ടീമുകളും ഒരേ പോയിന്റ് ടേബിളിൽ ആയിരിക്കും. . യൂറോപ്പിലെ മുൻനിര ക്ലബ് മത്സരത്തിനായുള്ള ഈ സീസണിൽ, 21 വർഷങ്ങൾക്ക് ശേഷം ആദ്യമായാണ് ഫോർമാറ്റ് മാറ്റം നടക്കുന്നത്. കഴിഞ്ഞ 21 സീസണുകളിലായി, 32 ടീമുകൾ യോഗ്യത നേടിയിരുന്നു. റൌണ്ട് ഓഫ് സിക്സ്റ്റീൻ കഴിഞ്ഞ ശേഷം മികച്ച രണ്ട് ടീമുകൾ പ്രീക്വാർട്ടർ ഫൈനലിലേക്ക് കടക്കുകയും, മൂന്നാം സ്ഥാനത്തുള്ളവർ UEFA കപ്പ്/യൂറോപ്പ ലീഗിലേക്ക് മാറുകയും നാലാം സ്ഥാനത്തുള്ളവർ പുറത്താകുകയും ചെയ്യുന്നു.

ഇപ്പോഴിതാ, 36 ടീമുകളാണ് നിലവിലുള്ളത്, എന്നാൽ അവയെ ഗ്രൂപ്പുകളിലായി തിരിക്കില്ല. പകരം, മറ്റു പ്രമുഖ ലീഗ് പോലെ, എല്ലാ ടീമുകളും ഒരു ടേബിളിൽ മാറ്റുരയ്ക്കും. ചാമ്പ്യൻസ് ലീഗ്

അതിന്റെ ഭാഗമായി,

  • 25-ാം മുതൽ 36-ാം സ്ഥാനം വരെയുള്ള ടീമുകൾ ജനുവരിയിൽ പുറത്താകും.
  • 9-ാം മുതൽ 24-ാം സ്ഥാനത്തുള്ള 16 ടീമുകൾ ഫെബ്രുവരിയിൽ നോക്ഔട്ട് ഘട്ട പ്ലേ ഓഫുകൾ കളിച്ച് റൌണ്ട് ഓഫ് സിക്സ്റ്റീനിൽ കടക്കാൻ ശ്രമിക്കും.
  • മികച്ച എട്ട് ടീമുകൾ നേരിട്ട് മാർച്ചിൽ നടക്കുന്ന റൌണ്ട് ഓഫ് സിക്സ്റ്റീനിൽ എത്തും.

ഇനിമുതൽ, ചാമ്പ്യൻസ് ലീഗിൽ നിന്ന് യൂറോപ്പ ലീഗിലേക്കോ, യൂറോപ്പ ലീഗിൽ നിന്ന് UEFA കോൺഫറൻസ് ലീഗിലേക്കോ മാറാൻ കഴിയില്ല. ഒരിക്കൽ പുറത്തായവർ അതോടെ സീസണിലെ മത്സര അവസരം തീരുന്നു.

നോക്ഔട്ട്പ്ലേ -ഓഫുകൾ മുതൽ സെമിഫൈനൽ വരെയുള്ള മത്സരങ്ങൾ രണ്ട് പാദങ്ങളുള്ള ഫോർമാറ്റിൽ തുടരും, പരമ്പരാഗത ഏക പാദ ഫൈനലോടെ. എന്തായാലും ഇത്തവണ മത്സരാവേശംനക്കും എന്നത് തീർച്ച.

 


Discover more from

Subscribe to get the latest posts sent to your email.