ഫിഫ ലോകകപ്പിൽ ആദ്യമായി അരങ്ങേറ്റം കുറിച്ച കേപ്പ് വെർഡെയെന്ന കൊച്ചു രാജ്യം റൗണ്ട് ഓഫ് 32ലേക്ക് യോഗ്യത നേടിയിരിക്കുകയാണ്.
ശനിയാഴ്ച നടന്ന സൗദി അറേബ്യക്കെതിരെയുള്ള മത്സരത്തിൽ സമനിലയിൽ പിരിഞ്ഞത്തോടെയാണ് കേപ്പ് വെർഡെ യോഗ്യത ഉറപ്പിക്കുന്നത്.
ഇനി കേപ്പ് വെർഡെയ്ക്ക് റൗണ്ട് ഓഫ് 32ൽ നേരിടേണ്ടി വരുക നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയെയാണ്. ഈയൊരു മത്സരത്തിന് മുന്നോടിയായി അർജന്റീനയ്ക്ക് മുന്നറിയിപ്പുമായി രംഗത്ത് വന്നിരിക്കുകയാണ് കേപ്പ് വെർഡെ ഗോൾകീപ്പർ വോഴിഞ്ഞ.
”ഞങ്ങളാരും ഇതിനെക്കുറിച്ച് സ്വപ്നം കണ്ടിരുന്നില്ല. പക്ഷേ ഗുണനിലവാരമുണ്ടെന്ന് ഞങ്ങൾക്കറിയാം. ലോകകപ്പിലേക്ക് എത്തിയപ്പോൾ, ഒരു മത്സരവും ജയിക്കില്ലെന്ന് പലരും കരുതിയിരിക്കാം.”
ALSO READ:-
”ഞങ്ങൾക്ക് മികച്ച ടീമും ഗുണനിലവാരമുള്ള കളിക്കാരുമുണ്ട്. അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടിയത് സന്തോഷകരമാണ്. അർജന്റീനയെ നേരിടുന്നത് വളരെ മികച്ചതായിരിക്കും. അർജന്റീനയ്ക്കും ലയണൽ മെസ്സിക്കും എതിരെ കളിക്കുക എന്നത് ഏതൊരു ഫുട്ബോളറുടെയും സ്വപ്നമാണ്.” എന്നാണ് വോഴിഞ്ഞ പറഞ്ഞത്.
ലോകകപ്പിലെ ആദ്യ മത്സരത്തിൽ സ്പെയിനിനെ 0-0 സമനിലയിൽ തളച്ച മത്സരത്തിലെ ഹീറോയായിരുന്നു വോഴിഞ്ഞ. നിലവിൽ 2026 ഫിഫ ലോകകപ്പിലെ ഏറ്റവും മികച്ച ഗോൾകീപ്പർ മാരിലൊരാളാണ് വോഴിഞ്ഞ.
കേപ്പ് വെർഡെയ്ക്കെതിരെ അർജന്റീനയ്ക്ക് എളുപ്പ വിജയമോ?
കേപ്പ് വെർഡെ ചെറിയൊരു രാജ്യമാണെങ്കിലും അവരുടെ പോരാട്ട വീര്യം അത്ര ചെറുതല്ല. വമ്പന്മാരെ മുട്ട് കുതിച്ചാണ് കേപ്പ് വെർഡെ റൗണ്ട് ഓഫ് 32ലേക്ക് യോഗ്യത നേടിയത്.
ഫിഫ ലോകകപ്പിലെ ആദ്യ മത്സരത്തിൽ തന്നെ സ്പെയിനിനെ ഗോൾ രഹിത സമനിലയിൽ തളച്ചാണ് കേപ്പ് വെർഡെ തങ്ങളുടെ ജൈത്രയായ്ക്ക് തുടക്കം കുറിച്ചത്. തുടർന്ന് ഉറുഗ്വേയെ 2-2നും സൗദി അറേബ്യയെ 0-0തിനും സമനിലയിൽ തള്ളയ്ക്കുകയായിരുന്നു കേപ്പ് വെർഡെ.
നിലവിൽ ഒരു കളി പോലും തോൽക്കാതെയാണ് കേപ്പ് വെർഡെ അർജന്റീനയെ നേരിടാൻ വരുന്നത്. അതുകൊണ്ട് തന്നെ അർജന്റീനയ്ക്ക് കാര്യങ്ങൾ അത്രയധികം എളുപ്പമല്ല.
ടീമിന്റെ ഡിഫെൻസീവ് സ്റ്റൈൽ പ്ലെയിങ്ങും ഗോൾകീപ്പർ വോഴിഞ്ഞയുമാണ് കേപ്പ് വെർഡെയുടെ നേടുംതൂണുകൾ.
മറുഭാഗത്ത് അർജന്റീനയും അതി ഗംഭീര ഫോമിലാണ്. ഇതോടകം ടൂർണമെന്റിൽ കളിച്ച ആദ്യ രണ്ട് മത്സരങ്ങളിൽ തന്നെ വമ്പൻ വിജയങ്ങളാണ് ടീമിന് നേടാൻ കഴിഞ്ഞത്.
ആദ്യ മത്സരത്തിൽ അൾജീരിയെ 3-0തിനും രണ്ടാം മത്സരത്തിൽ ഓസ്ട്രിയെ 2-0തിനും മൂന്നാം മത്സരത്തിൽ ജോർദാനെ 3-1നുമാണ് അർജന്റീനയുടെ വിജയങ്ങൾ.
നിലവിൽ 2026 ലോകകപ്പിൽ ആറ് ഗോൾ നേടി ഗോൾഡൻ ബൂട്ട് റെസിൽ ഒന്നാം സ്ഥാനത്താണ് മെസ്സി. ഈയൊരു ഗംഭീര ഫോം താരം തുടരുമെന്ന പ്രതിക്ഷയിലാണ് ആരാധകർ.
ജൂലൈ നാല് ശനിയാഴ്ച മിയാമി സ്റ്റേഡിയത്തിൽ വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക. പുലർച്ചെ 3:30ക്കാണ് കിക്ക്‌ഓഫ്.
Summary:- Cape Verde will now face defending champions Argentina in the Round of 32. Ahead of the blockbuster clash, Cape Verde goalkeeper Vozinha has sent a confident warning to the Argentine
Discover more from Footy Times
Subscribe to get the latest posts sent to your email.