നോക്ക്ഔട്ടിൽ കേപ്പ് വെർഡെ കടക്കാൻ അർജന്റീന; മെസ്സി തിരിച്ചെത്തും, സാധ്യത ഇലവൻ ഇങ്ങനെ
റൗണ്ട് ഓഫ് 32ൽ അർജന്റീന-കേപ്പ് വെർഡെയെ നേരിടും. നാളെ പുലർച്ചെ 3:30ക്ക് യുഎസ്എയിലെ മിയാമി സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുക.
ഗ്രൂപ്പ് സ്റ്റേജിൽ ഒരു മത്സരം പോലും തോൽക്കാതെയാണ് ഇരു ടീമും നേർക്കുനേര് വരുന്നത്. നിലവിലെ ചാമ്പ്യന്മാർ കൂടിയായ അർജന്റീന ഗ്രൂപ്പ് ജെയിൽ ഒന്നാം സ്ഥാനത്തും കേപ്പ് വെർഡെ ഗ്രൂപ്പ് എച്ചിൽ രണ്ടാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്.
ആദ്യ മത്സരത്തിൽ തന്നെ സ്പെയിനിനെ ഗോൾ രഹിത സമനിലയിൽ തളച്ചാണ് കേപ്പ് വെർഡെ തങ്ങളുടെ ജൈത്രയായ്ക്ക് തുടക്കം കുറിച്ചത്. തുടർന്ന് ഉറുഗ്വേയെ 2-2നും സൗദി അറേബ്യയെ 0-0തിനും സമനിലയിൽ തള്ളയ്ക്കുകയായിരുന്നു കേപ്പ് വെർഡെ.
മറുഭാഗത്ത് ആദ്യ മത്സരത്തിൽ അൾജീരിയെ 3-0തിനും രണ്ടാം മത്സരത്തിൽ ഓസ്ട്രിയെ 2-0തിനും മൂന്നാം മത്സരത്തിൽ ജോർദാനെ 3-1തിനും തോൽപ്പിച്ചാണ് അർജന്റീന വരുന്നത്.
അർജന്റീന ടീം അപ്ഡേറ്റ്
ജോർദാനെതിരെ വിശ്രമം നൽകിയ മിക്ക കളിക്കാരെയും ലയണൽ സ്കലോണി ആദ്യ ഇലവനിലേക്ക് തിരിച്ചുകൊണ്ടുവരും. പരിക്കിനെ തുടർന്ന് പുറത്തായിരുന്ന ക്രിസ്റ്റ്യൻ റൊമേറോ പരിക്കിൽ നിന്ന് മുക്തനായി പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്.

അതുകൊണ്ട് തന്നെ ലിസാൻഡ്രോ മാർട്ടിനെസിനൊപ്പം സെന്റർ ബാക്കായി സ്റ്റാർട്ട് ചെയ്യുക റൊമേറോയായിരിക്കും. അതേസമയം ഫാകുണ്ടോ മെഡിന ലെഫ്റ്റ് ബാക്ക് സ്ഥാനത്ത് തിരിച്ചെത്തും. എമിലിയാനോ മാർട്ടിനെസ് ഗോളിയായി തുടരും.
നിലവിൽ അർജന്റീന ടീമിൽ റൈറ്റ് ബാക്ക് പൊസിഷനിൽ മാത്രമേ ആശയ കുഴപ്പമുള്ളൂ. ആദ്യ മത്സരങ്ങളിൽ കളിച്ച നഹുവേൽ മോളിനയോ, അതോ കഴിഞ്ഞ മത്സരത്തിൽ കളിച്ച ഗോൺസാലോ മോണ്ടിയലായിരിക്കുമോ ആദ്യം ഇലവനിലെത്തുക എന്ന് നോക്കി കാണേണ്ടത് തന്നെയാണ്. എന്നാൽ കൂടുതൽ സാധ്യത മോണ്ടിനയ്ക്ക് തന്നെയാണ്.
ALSO READ:-
മധ്യനിരയിൽ റോഡ്രിഗോ ഡി പോൾ, തിയാഗോ അൽമാഡ വിങ്ങേഴ്സായി കളിക്കുമ്പോൾ എൻസോ ഫെർണാണ്ടസും അലക്‌സിസ് മാക് അലിസ്റ്ററും സെൻട്രൽ മിഡ്‌ഫീൽഡ് ജോഡിയായി തുടരും. മുന്നേറ്റ നിരയിൽ ലൗട്ടാരോ മാർട്ടിനെസും ലയണൽ മെസ്സിയും കളിക്കും.

സാധ്യത ഇലവൻ (4-4-2): എമിലിയാനോ മാർട്ടിനെസ്, മോളിന, റൊമേറോ, ലിസാൻഡ്രോ മാർട്ടിനെസ്, മദീന, ഡി പോൾ, ഫെർണാണ്ടസ്, മാക് അലിസ്റ്റർ, അൽമാഡ, മെസ്സി, ലൗട്ടാരോ മാർട്ടിനെസ്.
കേപ്പ് വെർഡെ ടീം അപ്ഡേറ്റ്
കേപ്പ് വെർഡെ നിരയിൽ കഴിഞ്ഞ മത്സരം നഷ്ടമായ സിഡ്നി ലോപ്സ് കാബ്രൽ ലെഫ്റ്റ് ബാക്ക് പൊസിഷനിലേക്ക് തിരിച്ചെത്തും. സ്റ്റീവൻ മൊറേര റൈറ്റ് ബാക്ക് പൊസിഷനിലും, സെന്റർ ബക്കായി റോബർട്ടോ ലോപ്‌സ്, ഡൈനി ബോർജസും സ്ഥാനം നിലനിർത്തുമ്പോൾ ഗോൾകീപ്പർ വോസിൻഹയും തുടരും.

ഉറുഗ്വേയ്‌ക്കെതിരായ മത്സരത്തിൽ പരിക്കേറ്റതിനു ശേഷവും ടെൽമോ അർക്കാൻജോയുടെ കാര്യത്തിൽ സംശയമുണ്ട്, അതിനാൽ ഡെറോയ് ഡുവാർട്ടെ മധ്യനിരയിൽ തന്റെ സ്ഥാനം നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നു. ബാക്കി പൊസിഷനുകളിൽ കഴിഞ്ഞ മത്സരത്തിൽ കളിച്ച അതേ ഇലവനുമായിട്ടായിരിക്കും കേപ്പ് വെർഡെ ഇറങ്ങുക.
സാധ്യത ഇലവൻ (4-3-3): വോസിൻഹ (GK), മൊറേറ, ലോപ്സ്, ബോർഗെസ്, ലോപ്സ് കബ്രാൾ; ഡുവാർട്ടെ, കെ പിന, മോണ്ടെറോ; മെൻഡസ്, ലിവ്രമെൻ്റോ, കബ്രാൾ.
അർജന്റീന vs കേപ്പ് വെർഡെ മത്സരം എങ്ങനെ തത്സമയം കാണാം
2026 ഫിഫ ലോകകപ്പ് മത്സരങ്ങളുടെ തത്സമയ സ്ട്രീമിംഗും സംപ്രേഷണവും ഇന്ത്യയിൽ Zee5 പ്ലാറ്റ്‌ഫോമിലും ആപ്പിലും ലഭ്യമാണ്. എന്നാൽ സബ്‌സ്‌ക്രിപ്‌ഷൻ ആവശ്യമാണ്. പക്ഷെ ടീവിയിൽ തത്സമയ സംപ്രേക്ഷണം Unite8 സ്‌പോർട്‌സ് 1, Unite8 സ്‌പോർട്‌സ് 1 HD, Unite8 സ്‌പോർട്‌സ് 2, Unite8 സ്‌പോർട്‌സ് 2 HD ചാനലുകളിൽ ലഭ്യമാകും.
Summary:- Argentina face unbeaten Cape Verde in the FIFA World Cup Round of 32, with the defending champions expected to restore several key players, including Lionel Messi, for the knockout clash in Miami.
Discover more from Footy Times
Subscribe to get the latest posts sent to your email.