Footy Times
The Beautiful Game, Beautifully Told

“ഈയൊരു വിജയം ഡിയോഗോ ജോട്ടയ്ക്കും പോർച്ചുഗലിനും വേണ്ടി”; മത്സര ശേഷം റൊണാൾഡോയുടെ വാക്കുകൾ ഇങ്ങനെ

0

റൗണ്ട് ഓഫ് 32ൽ ക്രൊയേഷ്യക്കെതിരായ വിജയത്തിന് ശേഷം പോർച്ചുഗൽ ദേശിയ ടീമും ക്രിസ്റ്റ്യാനോ റൊണാൾഡോയും അവരുടെ മുൻ സഹതാരം ഡിയോഗോ ജോട്ടയെ ആദരിച്ചിരിക്കുകയാണ്.

‎വ്യാഴാഴ്ച ടൊറന്റോയിൽ നടന്ന ലോകകപ്പ് റൗണ്ട് ഓഫ് 32-ൽ ക്രൊയേഷ്യയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് പോർച്ചുഗൽ പരാജയപ്പെടുത്തിയത്.

‎പോർച്ചുഗലിനായി ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോയും കോൺസാലോ റാമോസും ഗോൾ നേടിയപ്പോൾ ക്രൊയേഷ്യക്കായി ആശ്വാസ ഗോൾ നേടിയത് ഇവാൻ പെരിസിച്ചായിരുന്നു.

 

Portugal

‎ഫൈനൽ വിസിലിന് ശേഷം, റൊണാൾഡോ ജോട്ടയുടെ 21-ാം നമ്പർ പോർച്ചുഗൽ ജേഴ്‌സി ധരിച്ച്, വികാരഭരിതനായി തന്റെ സഹതാരങ്ങൾകൊപ്പം ആകാശത്തേക് നോക്കി കണ്ണുക്കൾ നിറയുന്നത് കാണാൻ സാധിച്ചു.

‎ജോട്ട മരണ്ണപ്പെട്ടിട്ട് ഇന്നേക്ക് ഒരു വർഷമാവുകയാണ്. 2025 ജൂലൈ 3ന് സ്പെയിനിൽ വെച്ച് നടന്ന കാർ അപകടത്തിലാണ് ജോട്ട മരണ്ണപ്പെടുന്നത്. ജോട്ടക്കൊപ്പം കാറിൽ സഞ്ചരിച്ചിരുന്ന സഹോദരൻ ആൻഡ്രേ സിൽവയും ഈയൊരു അപകടത്തിൽ മരണ്ണപ്പെട്ടിരുന്നു.

‎ഇപ്പോളിത ക്രൊയേഷ്യക്കെതിരായ മത്സരത്തിന് ശേഷം നടന്ന പത്ര സമ്മേളനത്തിൽ ഡിയോഗോ ജോട്ടയുടെ ഓർമ്മകൾ പങ്കുവെച്ചിരിക്കുകയാണ് പോർച്ചുഗീസ് ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോ.

 

ALSO READ:-

 

‎”അദ്ദേഹം ഞങ്ങളോടൊപ്പമുണ്ടെന്ന് ഞങ്ങൾക്കറിയാം. ഈയൊരു വിജയം അദ്ദേഹത്തിന് വേണ്ടിയാണ്. അദ്ദേഹത്തെ ഏറ്റവും മികച്ച രീതിയിൽ ആദരിക്കുന്നതിനായി ഇന്നത്തെ വിജയത്തിൽ അർത്ഥമുണ്ട്.”എന്നാണ് റൊണാൾഡോ പറഞ്ഞത്.

‎മത്സര ശേഷം ഡിയോഗോ ജോട്ടയുടെ ജേഴ്‌സി പിടിച്ചു നിൽക്കുന്ന പോർച്ചുഗൽ ടീമിന്റെ ഫോട്ടോ തന്റെ ഇൻസ്റ്റാഗ്രാം വഴി പങ്കുവെച്ച്, ഈയൊരുവിജയം ഞങ്ങൾക്ക് വേണ്ടി, ഡിയോഗോ ജോട്ടയ്ക്ക് വേണ്ടി, പോർച്ചുഗൽ വേണ്ടി എന്ന കമന്റ്‌ നൽകിയിരുന്നു റൊണാൾഡോ.

 

Diogo jota

‎2026 ലോകകപ്പ് സ്‌ക്വാഡിൽ പോർച്ചുഗൽ ആദര സൂചകമായി ഡിയോഗോ ജോട്ടയുടെ പേരും ഉൾപ്പെടുത്തിയിരുന്നു. അതോടൊപ്പം താരങ്ങൾ കളിക്കുമ്പോൾ സ്മാരക സൂചകമായി ഡിയോഗോ ജോട്ടയുടെ പേരുള്ള ആംബാൻഡ് ധരിച്ചാണ് കളിക്കാറുള്ളത്.

‎ക്രൊയേഷ്യയെ തോൽപ്പിച്ച് റൗണ്ട് ഓഫ് 16ലേക്ക് യോഗ്യത നേടിയ പോർച്ചുഗൽ ഇനി നേരിടുക കരുത്തന്മാരായ സ്പെയിനിനെയാണ്. ജൂലൈ ആറിന് പാതിരാത്രി 12:30ക്കാണ് മത്സരത്തിന്റെ കിക്ക്ഓഫ്.

‎ടൂർണമെന്റിൽ ഇതുവരെ ഒരു കളി പോലും തോൽക്കാത്തെയാണ് ഇരു ടീം നേർക്കുനേർ വരുന്നത്. ഈയൊരു മത്സരം ജയിക്കുന്ന ടീമിന് ക്വാർട്ടറിലേക്ക് യോഗ്യത നേടാൻ കഴിയുന്നതാണ്.

 

Summary:- Cristiano Ronaldo and the Portugal squad paid an emotional tribute to Diogo Jota after their 2-1 win over Croatia in the World Cup Round of 32. Ronaldo dedicated the victory to his late teammate, wearing Jota’s No. 21 jersey after the match as Portugal advanced to face Spain in the Round of 16.


Discover more from Footy Times

Subscribe to get the latest posts sent to your email.

Leave a Reply