റൊണാൾഡോയ്ക്ക് ഗോൾ, സൂപ്പർ സബായി റാമോസ്; ക്രൊയേഷ്യയെ തോൽപ്പിച്ച് പോർച്ചുഗൽ പ്രീ ക്വാർട്ടറിൽ
ഒട്ടേറെ നാടകീയ നിമിഷങ്ങൾക്ക് ശേഷം ക്രൊയേഷ്യ പരാജയപ്പെടുത്തി പോർച്ചുഗൽ ലോകകപ്പിന്റെ പ്രീ ക്വാർട്ടറിലേക്ക് യോഗ്യത നേടിയിരിക്കുകയാണ്.
ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു പോർച്ചുഗലിന്റെ വിജയം. ഒരു ഗോളിന് പിറകിൽ പോയതിനു ശേഷം, രണ്ട് ഗോളുകൾ തിരിച്ചടിച്ചാണ് പോർച്ചുഗൽ പ്രീക്വാർട്ടറിലേക്ക് യോഗ്യത ഉറപ്പിക്കുന്നത്.
ക്രൊയേഷ്യക്കായി ഇവാൻ പെരിഷിച്ചാണ് ഗോൾ നേടിയത്. മറുഭാഗത്ത് ക്രിസ്ത്യാനോ റൊണാൾഡോയും ഗൊൺസാലോ റാമോസുമാണ് മറുപടി ഗോളുകൾ നേടിയത്.
മത്സരത്തിന്റെ ആദ്യ പകുതിയിൽ പോർച്ചുഗലിന്റെ മികച്ച പ്രകടനമാണ് കാണാൻ സാധിച്ചത്, എന്നാൽ രണ്ടാം പകുതിയിലേക്ക് വന്നപ്പോൾ കളി ബലാബലമാക്കുകയായിരുന്നു.
മത്സരത്തിന്റെ 55ആം മിനുറ്റിൽ ഇവാൻ പെരിഷിച്ചിലൂടെ ആദ്യ ഗോൾ നേടി ലീഡ് നേടുകയായിരുന്നു ക്രൊയേഷ്യ. റൈറ്റ് വിങ്ങിൽ നിന്നും സ്റ്റാനിസിക് നൽകിയ ക്രോസ്സ് ബോക്സിൽ ഒഴിഞ്ഞു നിന്നിരുന്ന പെരിഷിച്ചിലേക്ക് എത്തുകയും മികച്ച ഫിനിഷ്ങ്ങിലൂടെ ഗോൾ നേടുകയായിരുന്നു.

ALSO READ:-
തൊട്ട് പിന്നാലെ 68ആം മിനുറ്റിൽ പെനാൽറ്റി ഗോളിലൂടെ റൊണാൾഡോ മത്സരം ഒപ്പത്തിനൊപ്പം എത്തിച്ചു. കോർണറിന് ഇടയിൽ പോർച്ചുഗീസ് പ്രതിരോധ താരം റെനാറ്റോ വീഗയുടെ ജേഴ്സി പിടിച്ചു വീഴ്ത്തിയതിനെ തുടർന്നാണ് പോർച്ചുഗലിന് പെനാൽറ്റി ലഭിക്കുന്നത്.
പെനാൽറ്റി എടുത്ത റൊണാൾഡോ ലക്ഷ്യം തെറ്റാതെ ഗോളും നേടി. പിന്നീട് റൊണാൾഡോ പകരക്കാരനായി പുറത്തുപോവുകയും, പകരം ഗൊൺസാലോ റാമോസ് ഇറങ്ങുകയും ചെയ്തു.

മത്സരത്തിന്റെ ഇഞ്ചുറി ടൈമിലാണ് പകരക്കാരനായി വന്ന് റാമോസ് ഗോൾ നേടി പോർച്ചുഗലിനെ വിജയിപ്പിക്കുന്നത്. 90+4ആം മിനുറ്റിൽ രാഫേൽ ലിയോയുടെ ക്രോസ്സ് ഹെഡ് ചെയ്ത് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു റാമോസ്.

മത്സരത്തിന്റെ അവസാന നിമിഷം ഗ്വാർഡിയോൾ ക്രൊയേഷ്യക്കായി ഗോൾ നേടിയിരുന്നുവെങ്കിലും, വാർ പരിശോധനയ്ക്ക് ശേഷം ഓഫ്‌സൈഡാണ് തെളിഞ്ഞതോടെ ഗോൾ നൽകിയില്ല.
മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് റൊണാൾഡോയാണ്. ഇനി പോർച്ചുഗൽ റൗണ്ട് ഓഫ് 16ൽ നേരിടുക കരുത്തന്മാരായ സ്പെയിനിനെയാണ്. ജൂലൈ എഴിന് രാത്രി 12:30ക്കാണ് കിക്ക്ഓഫ്.
Summary:- Portugal came from a goal down to defeat Croatia 2-1 and book their place in the FIFA World Cup Round of 16. Cristiano Ronaldo equalized from the penalty spot before substitute Gonçalo Ramos scored a dramatic stoppage-time winner, setting up a blockbuster clash against Spain.
Discover more from Footy Times
Subscribe to get the latest posts sent to your email.