Footy Times
The Beautiful Game, Beautifully Told

ലോകകപ്പിന് ശേഷം റൊണാൾഡോ വിരമിക്കുമെന്ന് സഹോദരി; അഭ്യൂഹങ്ങളോട് പ്രതികരിച്ച് CR7

0

‎2026 ലോകകപ്പിന് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ വിരമിക്കോ?  ഫുട്ബോൾ ലോകം ഒന്നാകെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചോദ്യമാണ് ഇത്.

‎പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സഹോദരി കാറ്റിയ അവീറോ ക്രൊയേഷ്യയെക്കെതിരായ മത്സരത്തിന് മുന്നോടിയായി, 2026 ലോകകപ്പ് റൊണാൾഡോയുടെ അവസാന ലോകകപ്പാണെന്ന് പറഞ്ഞതോടെയാണ് സാമൂഹിക മാധ്യമങ്ങൾ റൊണാൾഡോയുടെ വിരമിക്കലിനെ കുറിച്ച് അന്വേഷിക്കാൻ ആരംഭിച്ചത്.

 

‎”വിശ്വസനീയമായ ഒരു ഉറവിടത്തിൽ നിന്ന് എനിക്ക് ലഭിച്ച വിവരം അനുസരിച്ച്, ഇത് റൊണാൾഡോയുടെ അവസാന ലോകകപ്പാണ്,” എന്നാണ് കാറ്റിയ ഒരു സ്പോർട്സ് മാധ്യമത്തിനോട് പറഞ്ഞത്.

‎എന്നാൽ റൊണാൾഡോ ഇത്തരം അഭ്യൂഹങ്ങൾ നിരസിച്ചിരിക്കുകയാണ്. തന്റെ ഭാവി ലോകകപ്പിന് ശേഷം മാത്രമേ തീരുമാനിക്കുകയുള്ളൂ എന്നാണ് റൊണാൾഡോ പറഞ്ഞത്.

‎”ഇപ്പോൾ അത് പ്രധാനമല്ല. ടൂർണമെന്റ് ജയിച്ചാലും തോറ്റാലും എനിക്ക് അതിനെക്കുറിച്ച് സംസാരിക്കാൻ സമയം ലഭിക്കും. ഞാൻ എന്റെ കുടുംബവുമായി സംസാരിക്കും, അതിനുശേഷം ഏറ്റവും ഉചിതമായ തീരുമാനം എടുക്കും.” എന്നാണ് CR7 പറഞ്ഞത്.

 

ronaldo

‎”ഞാൻ ഇനി തിരക്കിനിടയിൽ തീരുമാനങ്ങൾ എടുക്കുന്നില്ല. ഇപ്പോൾ എല്ലാം ശാന്തമായി പോവുകയാണ്. നിലവിൽ എനിക്ക് പ്രധാനം വർത്തമാനകാലം ആസ്വദിക്കുകയും ദേശീയ ടീമിനെ സഹായിക്കുകയും ചെയ്യുക എന്നതാണ്.” റൊണാൾഡോ കൂട്ടിച്ചേർത്തു.

ALSO READ:-

‎ക്രൊയേഷ്യയെക്കെതിരായ വിജയത്തിന് ശേഷമുള്ള പത്ര സമ്മേളനത്തിലാണ് റൊണാൾഡോ തന്റെ അഭിപ്രായം പങ്കുവെച്ചത്.

 

ronaldo

‎ക്രൊയേഷ്യയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു പോർച്ചുഗൽ പരാജയപ്പെടുത്തിയത്. പോർച്ചുഗലിനായി ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോയും കോൺസാലോ റാമോസും ഗോൾ നേടിയപ്പോൾ ക്രൊയേഷ്യക്കായി ആശ്വാസ ഗോൾ നേടിയത് ഇവാൻ പെരിസിച്ചായിരുന്നു.

‎ക്രൊയേഷ്യയെ തോൽപ്പിച്ച് റൗണ്ട് ഓഫ് 16ലേക്ക് യോഗ്യത നേടിയ പോർച്ചുഗൽ ഇനി നേരിടുക കരുത്തന്മാരായ സ്പെയിനിനെയാണ്. ജൂലൈ ആറിന് പാതിരാത്രി 12:30ക്കാണ് മത്സരത്തിന്റെ കിക്ക്ഓഫ്.

‎ടൂർണമെന്റിൽ ഇതുവരെ ഒരു കളി പോലും തോൽക്കാത്തെയാണ് ഇരു ടീമും നേർക്കുനേർ വരുന്നത്. ഈയൊരു മത്സരം ജയിക്കുന്ന ടീമിന് ക്വാർട്ടറിലേക്ക് യോഗ്യത നേടാൻ കഴിയുന്നതാണ്.

Summary:- Cristiano Ronaldo has dismissed speculation that he will retire after the 2026 FIFA World Cup, saying he will decide his future only after the tournament. The Portugal captain emphasized that his current focus is on helping his national team as they prepare for a Round of 16 clash against Spain.


Discover more from Footy Times

Subscribe to get the latest posts sent to your email.

Leave a Reply