Footy Times
The Beautiful Game, Beautifully Told

പോർച്ചുഗലിന് ഇനി പുതിയ യുഗം; ജോർജ് ജീസസ് പരിശീലകനായി ചുമതലയേൽക്കും

0

2026 ലോകകപ്പിൽ നിന്നും പോർച്ചുഗൽ പുറത്തായത്തോടെ പരിശീലകൻ റോബർട്ടോ മാർട്ടിനെസ് പരിശീലക സ്ഥാനത്ത് നിന്ന് രാജിവെച്ചിരുന്നു. ആദ്ദേഹത്തിന് പകരമായി റൊണാൾഡോയുടെ ഇഷ്ട പരിശീലകന്മാരിൽ ഒരാളായ ജോർജ് ജീസസിനെ ചുമതലയേൽപ്പിക്കാൻ ഒരുങ്ങുകയാണ് പോർച്ചുഗൽ.

റിപ്പോർട്ടുകൾ പ്രകാരം 71കാരനായ ജീസസും പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് പെഡ്രോ പ്രോയെങ്കയും തമ്മിലുള്ള ഒരു കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ടെന്നും, അതിന് ശേഷം ഔദ്യോഗിക പ്രഖ്യാപനം വരുമെന്നാണ്.

 

Jorge Jesus

 

ജീസസിന്റെ നീണ്ട പരിശീലക ജീവിതത്തിൽ ആദ്യമായിട്ടാണ് അദ്ദേഹം ഒരു ദേശീയ ടീമിന്റെ ചുമതല ഏറ്റെടുക്കുന്നത്. കഴിഞ്ഞ സീസണിൽ അൽ നാസറിന്റെ പരിശീലകനായിരുന്നു ജീസസ്. അതുകൊണ്ട് തന്നെ റൊണാൾഡോയുമായി മികച്ച വ്യക്തിബന്ധമുള്ള പരിശീലകൻ കൂടിയാണ് ജീസസ്.

കഴിഞ്ഞ സീസണിൽ സൗദി പ്രോ ലീഗ് ക്ലബ്ബിനെ ലീഗ് കിരീടത്തിലേക്ക് നയിക്കുവാൻ ജീസസിന് കഴിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പോർച്ചുഗൽ ടീമിലെക് ക്ഷണം വരുന്നത്.

മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട പരിശീലക പരിചയമുണ്ട് ജീസസിന്. പോർച്ചുഗീസ് വമ്പന്മാരായ ബെൻഫിക്ക, സ്പോർട്ടിംഗ് സിപി, അതോടൊപ്പം തുർക്കി ഭീമന്മാരായ ഫെനർബാഷെയെ ക്ലബ്ബുകളെയും അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്.

ലോകകപ്പ് റൗണ്ട് ഓഫ് 16ൽ സ്‌പെയിനിനോട് ഏറ്റുവാങ്ങേണ്ടി വന്ന 1-0തിന്റെ തോൽവിക്ക് തൊട്ട് പിന്നാലെയാണ് റോബർട്ടോ മാർട്ടിനെസ് പോർച്ചുഗലിന്റെ പരിശീലക സ്ഥാനം ഒഴിയുന്നത്.

 

Roberto martinez

 

ALSO READ:-

“ഇത് ഒരു സൈക്കിളിന്റെ അവസാനമാണ്. പ്രസിഡന്റിന് തന്റെ ദേശീയ ടീം പരിശീലകനെ തിരഞ്ഞെടുക്കുന്നത് നിയമാനുസൃതമാണ്. അവർ എനിക്ക് നൽകിയ എല്ലാ പിന്തുണയ്ക്കും ഞാൻ നന്ദിയുള്ളവനാണ്.”. എന്നാണ് മാർട്ടിനസ് പടിയിറങ്ങുമ്പോൾ പറഞ്ഞത്.

പോർച്ചുഗലിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച സ്‌ക്വാഡായിരുന്നു 2026 ലോകകപ്പിനായി ലഭിച്ചത്. എന്നിട്ടും അദ്ദേഹത്തിന് ടീമിനെ എവിടെയും എത്തിക്കാൻ കഴിയാഞ്ഞത് തിരിച്ചടിയായി. എന്നിരുന്നാൽ പോലും 2024ൽ പോർച്ചുഗലിന് നേഷൻസ് ലീഗ് നേടി കൊടുക്കാൻ മാർട്ടിനെസിന് സാധിച്ചു

 

ജീസസിനെ പോർച്ചുഗൽ പരിശീലക സ്ഥാനതെത്തിച്ചത് റൊണാൾഡോക്കും ഏറെ ഗുണം ചെയും. നിലവിൽ അൽ-നാസറിൽ ജീസസിന്റെ കീഴിൽ ഗംഭീര പ്രകടനമായിരുന്നു 41കാരൻ കാഴ്ച്ചവെച്ചത്.

 

Jorge jesus

 

റൊണാൾഡോ ലോകകപ്പിൽ ഇനി കളിക്കില്ലായെന്നാണ് വ്യക്തമാക്കിയതാണ്. എന്നാൽ പോർച്ചുഗൽ ടീമിൽ നിന്നും വിരമിക്കുന്നതിനെ കുറിച്ച് സംസാരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ജീസസിന്റെ കീഴിൽ പോർച്ചുഗലിനൊപ്പവും കളിക്കാൻ റൊണാൾഡോ ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കാം.

Summary:- Portugal are expected to appoint Jorge Jesus as their new head coach after Roberto Martínez stepped down following the 2026 World Cup. The former Al Nassr boss could reunite with Cristiano Ronaldo at the national team.


Discover more from Footy Times

Subscribe to get the latest posts sent to your email.

Leave a Reply