ക്വാർട്ടറിൽ തീപാറും പോരാട്ടം; ഫ്രാൻസും മൊറോക്കോയും നേർക്കുനേർ, സാധ്യത ഇലവൻ ഇങ്ങനെ…
2026 ലോകകപ്പ് ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം കുറിക്കുകയാണ്. ആദ്യ മത്സരത്തിൽ ഇന്ന് യൂറോപ്യൻ കരുത്തന്മാരായ ഫ്രാൻസ് ആഫ്രിക്കൻ കരുത്തന്മാരായ മൊറോക്കോയെ നേരിടും. ഇന്ത്യൻ സമയം പാതിരാത്രി 1:30ക്കാണ് കിക്ക്‌ഓഫ്.
ടൂർണമെന്റിൽ ഇതുവരെ ഒരു തോൽവി പോലും അറിയാതെയാണ് രണ്ട് ടീമും നേർകുനേർ വരുന്നത്. ഗ്രൂപ്പ് ചാമ്പ്യന്മാരായ ഫ്രാൻസ്, റൗണ്ട് ഓഫ് 32ൽ 3-0തിന് സ്വിഡനെയും, റൗണ്ട് ഓഫ് 16ൽ എംബാപ്പെയുടെ പെനാൽറ്റി ഗോളിൽ 1-0തിന് പരാഗ്വേ തോൽപ്പിച്ചാണ് ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടുന്നത്.
മറുഭാഗത്ത് തുടർച്ചയായി രണ്ടാം തവണയും സെമിഫൈനൽ ലക്ഷ്യംവെച്ചാണ് മൊറോക്കോ വരുന്നത്. റൗണ്ട് ഓഫ് 32ൽ പെനാൽറ്റി ഷൂട്ട്‌ഔട്ടിലൂടെ നെതർലാൻഡ്‌സിനെയും, റൗണ്ട് ഓഫ് 16ൽ കാനഡയെ 3-0 തിനും തോൽപ്പിച്ചാണ് മൊറോക്കോ ക്വാർട്ടർ ഫൈനൽ യോഗ്യത നേടുന്നത്.
കഴിഞ്ഞ ലോകകപ്പിലെ സെമി ഫൈനലിൽ മൊറോക്കോയെ പരാജയപ്പെടുത്തിയായിരുന്നു ഫ്രാൻസ് ഫൈനലിന് യോഗ്യത നേടിയത്. ഈയൊരു തോൽവിക്ക് പകരം ചോദിക്കാൻ കൂടിയാണ് ഇത്തവണ മൊറോക്കോ ഇറങ്ങുന്നത്
ഫ്രാൻസ് ടീം അപ്ഡേറ്റ്
പരാഗ്വേയ്‌ക്കെതിരായ മത്സരത്തിൽ ഒരു മാറ്റവുമായാണ് ഫ്രാൻസ് ഇറങ്ങിയത്. ഔറേലിയൻ ചൗമേനിക്ക് പകരം മനു കോൺ മധ്യനിരയിൽ ഇടം നേടുകയായിരുന്നു. മൊറോക്കോയ്ക്കെതിരെയും മനു കോൺ ആദ്യ ഇലവനിൽ ഇടം നേടാനാണ് സാധ്യത.

അതോടൊപ്പം ലെഫ്റ്റ് വിങ്ങിൽ ബ്രാഡ്‌ലി ബാർകോളയ്ക് പകരം ഡിസയർ ഡൗവിന് വന്നാൽ അത്ഭുതപ്പെട്ടാനില്ല. കഴിഞ്ഞ മത്സരങ്ങളിൽ ബാർകോളയ്ക് മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ സാധിച്ചിരുന്നില്ല. കൈലിയൻ എംബാപ്പെക്കും ഔസ്മാൻ ഡെംബെലെക്കും സ്ഥാനം ഉറപ്പാണ്.
ALSO READ:-
നിലവിൽ ടൂർണമെന്റിലെ തന്നെ ഏറ്റവും മികച്ച പ്രതിരോധ നിരയാണ് ഫ്രാൻസിനുള്ളത്. അതുകൊണ്ട് തന്നെ പ്രതിരോധത്തിൽ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നില്ല.
ഫ്രാൻസിന്റെ സാധ്യത ഇലവൻ (4-2-3-1): മൈഗ്നാൻ, കൌണ്ടെ, ഉപമേകാനോ, സാലിബ, ഡിഗ്നെ, റാബിയോട്ട്, കോൺ; ഡെംബെലെ, ഒലിസ്, ഡൗ, എംബാപ്പെ.
മൊറോക്കോ ടീം അപ്ഡേറ്റ്
ഫ്രാൻസുമായുള്ള മത്സരത്തിലേക്ക് വരുമ്പോൾ വമ്പൻ തിരിച്ചടിയാണ് മൊറോക്കോയ്ക്ക് നേരിടേണ്ടി വന്നിരിക്കുന്നത്. അവരുടെ സ്റ്റാർ സ്ട്രൈക്കർ ഇസ്മായിൽ സൈബാരി ഫ്രാൻസിനെതിരെ കളിക്കില്ല.

കാനഡയുമായുള്ള പ്രീ ക്വാർട്ടർ മത്സരത്തിൽ പരിക്ക് പറ്റി താരത്തിന് പകരക്കാരനായി പുറത്തുപോവേണ്ടി വന്നിരുന്നു. ഈയൊരു പരിക്കിൽ നിന്ന് താരം മുക്തനായിട്ടില്ലായെന്ന് മൊറോക്കോ പരിശീലകൻ ഔദ്യോഗികമായി അറിയിച്ചു കഴിഞ്ഞു. സൂഫിയാനെ റഹിമിയായിരിക്കും അദ്ദേഹത്തിന് പകരക്കാരനായി ഇറങ്ങുക.
അതോടൊപ്പം പരിക്ക് മൂലം കാനഡയുമായുള്ള മത്സരം നഷ്ടമായ ചാഡി റിയാദ് ആദ്യ ഇലവനിലേക്ക് തിരിച്ചുവരും. ടീമിന്റെ ഏറ്റവും വലിയ കരുത്തായ അച്‌റഫ് ഹക്കിമിയും നൗസൈർ മസ്രൗയിയും ഫുൾ ബാക്കായി തുടരും.
മൊറോക്കോയുടെ സാധ്യത ഇലവൻ(4-2-3-1): ബൗനൂ, ഹക്കിമി, ഡിയോപ്, റിയാദ്, മസ്രോയി, എൽ അയ്‌നൗയി, ബൗഡി, ഡയസ്, ഔനഹി, എൽ ഖന്നൂസ്, റഹീമി.
ഫ്രാൻസ് vs മൊറോക്കോ മത്സരം തത്സമയം എങ്ങനെ കാണാം
2026 ഫിഫ ലോകകപ്പ് മത്സരങ്ങളുടെ തത്സമയ സ്ട്രീമിംഗും സംപ്രേഷണവും ഇന്ത്യയിൽ Zee5 പ്ലാറ്റ്‌ഫോമിലും ആപ്പിലും ലഭ്യമാണ്. എന്നാൽ സബ്‌സ്‌ക്രിപ്‌ഷൻ ആവശ്യമാണ്. പക്ഷെ ടീവിയിൽ തത്സമയ സംപ്രേക്ഷണം Unite8 സ്‌പോർട്‌സ് 1, Unite8 സ്‌പോർട്‌സ് 1 HD, Unite8 സ്‌പോർട്‌സ് 2, Unite8 സ്‌പോർട്‌സ് 2 HD ചാനലുകളിൽ ലഭ്യമാകും.
Summary:- France and Morocco kick off the 2026 FIFA World Cup quarter-finals in a blockbuster clash, with both sides still unbeaten in the tournament. France rely on their solid defense and attacking stars, while Morocco aim to avenge their 2022 World Cup semi-final defeat despite missing injured striker Ismael Saibari.
Discover more from Footy Times
Subscribe to get the latest posts sent to your email.