അർജന്റീനയുടെ വിജയത്തിന് പിന്നാലെ വിവാദം; റഫറിയെതിരെ രൂക്ഷ വിമർശനവുമായി ഈജിപ്ത് താരം
ഫിഫ ലോകകപ്പ് റൗണ്ട് ഓഫ് 16ൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയോട് 3-2ന് തോറ്റതിന് പിന്നാലെ ഈജിപ്ത് ഫോർവേഡ് മൊസ്തഫ സിക്കോ മാച്ച് ഒഫീഷ്യലുകൾക്കെതിരെ രൂക്ഷമായ വിമർശനം അഴിച്ചുവിട്ടിരിക്കുകയാണ്.
റഫറിയിംഗ് അന്യായമാണെന്നും, ടൂർണമെന്റ് ഒത്തുകളിച്ചിരിക്കുന്നു എന്നുമാണ് അദ്ദേഹം ആരോപിച്ചത്.
79ആം മിനിറ്റ് വരെ മത്സരം രണ്ട് ഗോളുകൾക്ക് ലീഡ് നേടി നിന്നിരുന്ന ഈജിപ്ത്, പിന്നീട് മത്സരം കൈവിട്ടുകളയുകയായിരുന്നു. അർജന്റീനയ്ക്കായി ലയണൽ മെസ്സി, റൊമേരോ, എൻസോ ഫെർണാണ്ടസ് എന്നിവരാണ് വല കുലുക്കിയത്. മറുഭാഗത്തു യാസർ ഇബ്രാഹിം, മുസ്തഫ സിക്കോ എന്നിവർ ആശ്വാസ ഗോൾ നേടി.
മത്സരത്തിന്റെ അവസാന നിമിഷം എൻസോ ഫെർണാണ്ടസ് ഗോൾ നേടുന്നതിന് തൊട്ട് മുൻപായി, അർജന്റീനിയൻ ബോക്സിൽ വെച്ച് ഈജിപ്ത് താരങ്ങളെ ഫൗൾ ചെയ്തുവെന്നും, ഈജിപ്ത് താരങ്ങൾ ഒന്നാക്കെ വാർ പരിശോധിക്കണം എന്ന് ആവിശ്യപ്പെടുകയും അത് റെഫ്രി നിഷേധിക്കുകയും ചെയ്തത്തോടെയാണ് സിക്കോ മാച്ച് ഒഫീഷ്യലുകൾക്കെതിരെ വന്നിരിക്കുന്നത്.
“ന്യായമില്ല, ന്യായമില്ല, ന്യായമില്ല. അനീതി, വ്യക്തവും വ്യക്തവുമായ അനീതി. ഒരു രാജ്യത്തിന്റെ മുഴുവൻ പരിശ്രമങ്ങളെയും അയാൾ പാഴാക്കുകയാണ്. മത്സരത്തിന്റെ തുടക്കം മുതൽ അയാൾ ഞങ്ങൾക്കെതിരെയായിരുന്നു.“
ALSO READ:-
”അർജന്റീനയ്‌ക്കെതിരെ 2-0 വിജയികളായി ഞങ്ങൾ പോകാൻ പാടില്ല. ടൂർണമെന്റ് അത് നേരത്തെ നിശ്ചയിച്ചിരുന്നു. ഞങ്ങൾക്ക് ദൈവം മതി, കാര്യങ്ങൾ ഏറ്റവും നന്നായി കൈകാര്യം ചെയ്യാൻ കഴിയുന്നത് അവനാണ്.“ എന്നാണ് മത്സര ശേഷം സിക്കോ പറഞ്ഞത്.
അതോടൊപ്പം കളിക്കാർ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്തുവെന്നും ഈജിപ്തിന് പിന്തുണ നൽകിയ എല്ലാവരോടും ക്ഷമാപണം നടത്തുകയും ചെയ്‌തു സിക്കോ.

“ഇന്ന് ആരാധകരെ സന്തോഷിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിച്ചിരുന്നു. എന്നാൽ ഞങ്ങൾക്ക് അത് ചെയ്യാൻ കഴിഞ്ഞില്ല. പക്ഷേ അത് ഞങ്ങളുടെ കൈകളിൽ നിൽക്കുന്ന കാര്യമല്ല എന്ന് ഞാൻ സത്യം ചെയ്യുന്നു. അത് റഫറിയുടെ കൈകളിലാണ്. ടൂർണമെന്റ് നേരത്തെ നിശ്ചയിച്ചത്താണ്. എന്തായാലും അത് വ്യക്തമാണ്.” എന്നാണ് സിക്കോ പറഞ്ഞത്.
നിലവിൽ ഒട്ടേറെ ഫുട്ബോൾ ആരാധകർ റെഫ്രിയെയും ഫിഫയെയും വിമർശിച്ച് രംഗത്ത് വരുന്നുണ്ട്. ലോകകപ്പിൽ റെഫ്രിമാർ അർജന്റീനയ്ക്ക് അനുകൂലമായാണ് നടപടികൾ സ്വീകരിക്കുന്നതെന്നാണ് ആരാധകരുടെ വാദം. നിലവിൽ ഈജിപ്ത് റെഫ്രിക്കെതിരെ ഫിഫയ്ക്ക് പരാതി നൽക്കാൻ ഒരുങ്ങുകയാണെന്നും അഭ്യൂഹങ്ങളുണ്ട്.

ലോകകപ്പിൽ ഇതുവരെ കാഴ്ച്ചവെച്ചത്തിൽ ഏറ്റവും മികച്ച പ്രകടനമാണ് ഈയൊരു വർഷം ഈജിപ്ത് കാഴ്ചവെച്ചത്. ചരിത്രത്തിലാദ്യമായി ലോകകപ്പിൽ ഒരു മത്സരം വിജയിക്കുകയും, റൗണ്ട് ഓഫ് 16 വരെ യോഗ്യത നേടാനും ഈജിപ്തിന് കഴിഞ്ഞു. അതുകൊണ്ട് തന്നെ തല ഉയർത്തിയാണ് ഈജിപ്ത് ലോകകപ്പിൽ നിന്നും പടിയിറങ്ങുന്നതെന്ന് പറയാം.
Summary:- Egypt forward Mostafa Ziko blasted the match officials after his side’s dramatic 3-2 defeat to Argentina in the FIFA World Cup Round of 16. Ziko alleged unfair refereeing and claimed the tournament was “already decided,” arguing Egypt were denied a crucial VAR review before Argentina’s late winner.
Discover more from Footy Times
Subscribe to get the latest posts sent to your email.