Footy Times
The Beautiful Game, Beautifully Told

കിരീടപ്പോരിലേക്ക് ഇനി എട്ട് ടീമുകൾ; ലോകകപ്പ് ക്വാർട്ടർ ഫൈനൽ ലൈനപ്പ് ഇതാ…

0

2026 ലോകകപ്പിൽ ഇനി അവശേഷിക്കുന്നത് വെറും എട്ട് ടീമുകളാണ്. നിരവധി അവിസ്മരണീയ മത്സരങ്ങൾക്കും പ്രധാന അട്ടിമറികൾക്കും വഴിയൊരുക്കിയ നാടകീയമായ റൗണ്ട് ഓഫ് 16ന് ശേഷം, ഇപ്പോൾ ശ്രദ്ധ ക്വാർട്ടർ ഫൈനലിലേക്ക് തിരിയുകയാണ്.

നിലവിൽ ഫ്രാൻസ്, മൊറോക്കോ, ഇംഗ്ലണ്ട്, അർജന്റീന, സ്വിറ്റ്സർലാൻഡ്, നോർവേ, സ്പെയിൻ ബെൽജിയം ടീമുകളാണ് ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടിയിരിക്കുന്നത്. ജൂലൈ ഒമ്പത് പാതിരാത്രി 1:30ക്ക് ഫ്രാൻസ്-മോറൊക്കോ മത്സരത്തിലൂടെയാണ് ക്വാർട്ടർ ഫൈനലിന് തുടക്കം കുറിക്കുക.

ഫ്രാൻസ് vs മോറൊക്കോ

 

നിലവിലെ യൂറോപ്യൻ വമ്പന്മാരായ ഫ്രാൻസ് ആദ്യ ക്വാർട്ടർ ഫൈനലിൽ മൊറോക്കോയെ നേരിടും. കൈലിയൻ എംബാപ്പെ നയിക്കുന്ന ഫ്രാൻസ്, ടൂർണമെന്റിലെ ഏറ്റവും വലിയ സർപ്രൈസ് പാക്കേജുകളിൽ ഒന്നായി വീണ്ടും ഉയർന്നുവന്ന മൊറോക്കോൻ ടീമിനെയാണ് നേരിടുക.

 

mbappe

കഴിഞ്ഞ ലോകകപ്പ് സെമിഫൈനൽ മത്സരത്തിൽ മൊറോക്കോയെ പരാജയപ്പെടുത്തിയാണ് ഫ്രാൻസ് ഫൈനലിലേക്ക് യോഗ്യത നേടിയത്. ഈയൊരു തോൽവിക്ക് മറുപടി നൽക്കാൻ കൂടിയാണ് മൊറോക്കോ ഇറങ്ങുന്നത്. ജൂലൈ ഒമ്പത് പാതിരാത്രി 1:30ക്കാണ് മത്സരത്തിന്റെ കിക്ക്ഓഫ്.

റൗണ്ട് ഓഫ് 16ൽ ഫ്രാൻസ് പരാഗ്വേയെ 1-0തിനും, മൊറോക്കോ കാനഡയെ 3-0തിനും തോൽപ്പിച്ചാണ് ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചത്.

ALSO READ:-

  1. സ്പെയിൻ vs ബെൽജിയം

 

അവസാന നാലിലേക്ക് സ്ഥാനം ഉറപ്പിക്കാനായി, രണ്ടാം ക്വാർട്ടർ ഫൈനലിൽ സ്പെയിൻ ബെൽജിയത്തെ നേരിടും. 2010ൽ ലോകകപ്പ് നേടിയതിനുശേഷം തുടർന്നുള്ള പതിപ്പുകളിൽ സ്പെയിൻ മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ ലാമിൻ യമാൽ, പെഡ്രി, ഗാവി, റോഡ്രി, നിക്കോ വില്യംസ് എന്നിവരടങ്ങുന്ന പുതിയ തലമുറ സ്പെയിനിനെ മറ്റൊരു തരത്തിലേക്ക് കൊണ്ടുപോവുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

 

Spain

 

അതേസമയം, ആദ്യ ഫിഫ ലോകകപ്പ് കിരീടം നേടാനുള്ള ശ്രമത്തിലാണ് ബെൽജിയം. റൊമേലു ലുക്കാക്കുവിന്റെയും കെവിൻ ഡി ബ്രൂയ്‌ന്റെയും അനുഭവസമ്പത്തിനെ ആശ്രയിച്ചാണ് ബെൽജിയം ഇറങ്ങുന്നത്. ജൂലൈ 11ന് പാതിരാത്രി 12:30ക്കാണ് മത്സരത്തിന്റെ കിക്ക്‌ഓഫ്.

നോർവേ vs ഇംഗ്ലണ്ട്

 

ക്വാർട്ടർ ഫൈനലിൽ ഏറ്റവും വാശിയേറിയ പോരാട്ടത്തിൽ നോർവേ ഇംഗ്ലണ്ടിനെ നേരിടും. ഏഴ് ഗോളുകൾ നേടിയ നോർവേ സ്‌ട്രൈക്കർ എർലിംഗ് ഹാലാൻഡും, ആറ് ഗോളുകൾ നേടിയ ഹാരി കെയ്നും നേർക്കുനേർ വരുകയാണ്.

അന്താരാഷ്ട്ര ഫുട്‌ബോളിലെ ഏറ്റവും അപകടകാരികളായ രണ്ട് ആക്രമണ ടീമുകൾ തമ്മിലുള്ള പോരാട്ടമാണ് നടക്കാൻ പോവുന്നതെന്നാണ് സവിശേഷത. ഹാരി കെയ്നൊപ്പം എടുത്തു പറയേണ്ട പ്രകടനമാണ് ജൂഡ് ബെല്ലിംഗ്ഹാം ഇംഗ്ലണ്ടിനായി കാഴ്ച്ചവെച്ചത്. ജൂലൈ 12ന് പുലർച്ചെ 2:30ക്കാണ് മത്സരത്തിന്റെ കിക്ക്ഓഫ്.

അർജന്റീന vs സ്വിറ്റ്സർലാൻഡ്

 

ഈജിപ്തിനെതിരായ പതിനാറാം റൗണ്ട് പോരാട്ടത്തിൽ നിന്ന് അതിജീവിച്ച അർജന്റീന അവസാന ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്സർലൻഡിനെ നേരിടും.

 

messi

 

ലോകകപ്പിൽ തന്റെ ശ്രദ്ധേയമായ സ്‌കോറിംഗ് പരമ്പര വിപുലീകരിക്കാനും നിലവിലെ ചാമ്പ്യന്മാരെ സെമിഫൈനലിലേക്ക് നയിക്കാനും ലക്ഷ്യമിട്ടാണ് മെസ്സി ഇറങ്ങുന്നത്. മറുഭാഗത്ത് അട്ടിമറിയിലൂടെ അർജന്റീനയെ പരാജയപ്പെടുത്താൻ കഴിയുമെന്ന പ്രതിക്ഷയിലാണ് സ്വിറ്റ്സർലാൻഡ്. ജൂലൈ 12ന് രാവിലെ 6:30ക്കാണ് ഈയൊരു മത്സരത്തിന്റെ കിക്ക്‌ഓഫ്.

ക്വാർട്ടർ ഫൈനൽ മത്സരം എങ്ങനെ തത്സമയം കാണാം

 

2026 ഫിഫ ലോകകപ്പ് മത്സരങ്ങളുടെ തത്സമയ സ്ട്രീമിംഗും സംപ്രേഷണവും ഇന്ത്യയിൽ Zee5 പ്ലാറ്റ്‌ഫോമിലും ആപ്പിലും ലഭ്യമാണ്. എന്നാൽ  സബ്‌സ്‌ക്രിപ്‌ഷൻ ആവശ്യമാണ്. പക്ഷെ ടീവിയിൽ തത്സമയ സംപ്രേക്ഷണം Unite8 സ്‌പോർട്‌സ് 1, Unite8 സ്‌പോർട്‌സ് 1 HD, Unite8 സ്‌പോർട്‌സ് 2, Unite8 സ്‌പോർട്‌സ് 2 HD ചാനലുകളിൽ ലഭ്യമാകും.

Summary:- The 2026 FIFA World Cup quarter-final lineup is complete after a dramatic Round of 16 filled with thrilling matches and major upsets. France, Morocco, England, Argentina, Switzerland, Spain, Norway, and belgium remain in the race for the title.


Discover more from Footy Times

Subscribe to get the latest posts sent to your email.

Leave a Reply