Footy Times
The Beautiful Game, Beautifully Told

രണ്ട് ഗോളിന് പിന്നിൽ നിന്ന് അർജന്റീനയുടെ അത്ഭുത തിരിച്ചുവരവ്; ക്വാർട്ടറിൽ മെസ്സിയും സംഘവും

0

വാശിയേറിയ പോരാട്ടത്തിൽ വമ്പൻ തിരിച്ചുവരവിനടുവിൽ ഈജിപ്തിനെ പരാജയപ്പെടുത്തി ക്വാർട്ടർ ഫൈനൽ യോഗ്യത നേടി അർജന്റീന. രണ്ട് ഗോളുകൾക്ക് പിറകിൽ പോയതിന് ശേഷം മൂന്ന് ഗോൾ തിരിച്ചടിച്ചാണ് അർജന്റീനയുടെ വിജയം.

അർജന്റീനയ്ക്കായി മെസ്സി, റൊമേരോ. എൻസോ ഫെർണാണ്ടസ് എന്നിവർ വല കുലുക്കിയപ്പോൾ ഈജിപ്ത് നായി യാസർ ഇബ്രാഹിം, മുസ്തഫ സിക്കോ എന്നിവർ ആശ്വാസ ഗോൾ നേടി.

മത്സരത്തിന്റെ ആദ്യ മിനിറ്റുകളിൽ തന്നെ ആക്രമിച്ചു കളിക്കുന്ന ഈജിപ്ത് നെയാണ് കാണാൻ സാധിച്ചത്.  അതിന് പ്രതിഫലമായി മത്സരത്തിന്റെ 15ആം മിനിറ്റിൽ തന്നെ ലീഡ് നേടാൻ ഈജിപ്ത് ന് സാധിച്ചു. റൈറ്റ് വിങ്ങിൽ നിന്നും മർവാൻ അതേയ നൽകിയ ക്രോസ്സ് ഈജിപ്ത് പ്രതിരോധ നിര താരം യാസർ ഇബ്രാഹിം ഹെഡ് ചെയ്ത് ഗോൾ നേടുകയായിരുന്നു.

 

messi

 

ഇതിന് തൊട്ട് പിന്നാലെ 21ആം മിനിറ്റിൽ അർജന്റീനയ്ക്ക് പെനാൽറ്റി ലഭിച്ചുവെങ്കിലും, നായകൻ ലയണൽ മെസ്സി പാഴാക്കുകയായിരുന്നു. ഇതോടെ ആദ്യ പകുതിയിൽ ഈജിപ്ത് ന് ഒരു ഗോളിന്റെ ലീഡിൽ അവസാനിക്കുകയായിരുന്നു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ആക്രമിച്ചു കളിക്കുന്ന അർജന്റീനയെയാണ് കാണാൻ സാധിച്ചത്. എന്നാൽ 58ആം മിനിറ്റിൽ ഒരു ക്വിക്ക് കൗണ്ടർ അറ്റാക്കിലൂടെ ഈജിപ്ത് രണ്ടാം ഗോൾ നേടിയെങ്കിലും, വാർ പരിശോധനയ്ക്ക് ശേഷം പിൻവലിക്കുക യായിരുന്നു. Egypt താരങ്ങൾ പന്ത് റിക്കവർ ചെയ്‌തത് ഫൗൾ ചെയ്തിട്ടാണ് കണ്ടത്തോടെയാണ് റെഫ്രി ഗോൾ നൽകാതെ ഇരുന്നാൽ.

ALSO READ:-

  • ഗില്ലിന് ഷേക്ക്‌ഹാൻഡ് നൽകാതെ എംബാപ്പെ, ദേഷ്യം കൊണ്ട് ദേഹത്തേക്ക് പന്ത് എറിഞ്ഞ് ഗോളി; സംഭവിച്ചത് എന്തെന്ന് വ്യക്തമാക്കി ഗിൽ
  • യൂറോ കിരീടം എനിക്ക് ലോകകപ്പിന് തുല്യം”;     അവസാന ലോകകപ്പിന് ശേഷം റൊണാൾഡോ
  • എംബാപ്പെക്കെതിരെ വംശീയ അധിക്ഷേപം; പരാഗ്വേ സെനറ്റർക്ക് ഫ്രഞ്ച് താരത്തിന്റെ ചുട്ടമറുപടി

എന്നാൽ മിനിറ്റുകൾക്കപ്പുറം 67ആം മിനിറ്റിൽ മറ്റൊരു ഗംഭീര കൗണ്ടർ അറ്റാക്കിനൊടുവിൽ സിക്കോ ഗോൾ നേടി egypt ന് ലീഡ് രണ്ടാക്കുകയായിരുന്നു.

 

egypt

 

എന്നാൽ ഇതിന് ശേഷമാണ് അർജന്റീനയുടെ എതാർത്ഥ പോരാട്ട വീര്യം കാണാൻ സാധിച്ചത്. ഫുൾ അറ്റാക്കിങ്ങിലേക്ക് ശ്രദ്ധിച്ച അർജന്റീന, 79ആം മിനിറ്റിൽ ക്രിസ്ത്യൻ റൊമേരോയുടെ ഹെഡ് ഗോളിലൂടെ, അർജന്റീന ആദ്യ ഗോൾ നേടുകയായിരുന്നു.  മെസ്സിയായിരുന്നു അസ്സിസ്റ്റ്‌ നൽകിയത്.

പിന്നീട് 83ആം മിനിറ്റിൽ ഗോൻസാലോ മോണ്ടിയേൽ നൽകിയ പാസ്സ്, ബോക്സിന്റെ ഉള്ളിൽ വെച്ച് തീയുണ്ട ഷോട്ടിലൂടെ ഗോൾ നേടി, മത്സരം സമനിലയിലെത്തിക്കുകയായിരുന്നു.

 

എംബാപ്പെക്കെതിരെ വംശീയ അധിക്ഷേപം; പരാഗ്വേ സെനറ്റർക്ക് ഫ്രഞ്ച് താരത്തിന്റെ ചുട്ടമറുപടി

 

മത്സരത്തിന്റെ അധിക സമയത്തായിരുന്നു  അർജന്റീനയുടെ വിജയ ഗോൾവരുന്നത്. കൗണ്ടർ അറ്റാക്കിങ്ങിനിടെ ലെഫ്റ്റ് വിങ്ങിൽ നിന്നും ലൗട്ടാരോ മാർട്ടിനസ് നൽകിയ ക്രോസ്സ്, ബോക്സിനുള്ളിൽ വെച്ച് കൃത്യയമായ ഹെഡിങിലൂടെ വല കുലുക്കുകയായിരുഞ്ഞ എൻസോ ഫെർണാണ്ട്സ്. മത്സരത്തിൽ ഒരു ഗോളും ഒരു അസ്സിസ്റ്റും നേടിയ ലയണൽ മെസ്സി തന്നെയാണ മാൻ ഓഫ് ദി മാച്ച്.

എന്തിരുന്നാലും എജിപിയത് നെ തോല്പിച്ചത്തോടെ ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടിയിരിക്കുകയാണ് അർജന്റീന. അർജന്റീന ഇനി കൊളമ്പിയയെയോ സ്വിറ്റ്സർലാൻഡിനെയോ ആയിരിക്കും നേരിടുക.

Summary:- Argentina staged a stunning comeback from two goals down to defeat Egypt 3-2 and book their place in the FIFA World Cup quarter-finals. Lionel Messi inspired the turnaround with a goal and an assist, earning the Man of the Match award.


Discover more from Footy Times

Subscribe to get the latest posts sent to your email.

Leave a Reply