Footy Times
The Beautiful Game, Beautifully Told

ഗില്ലിന് ഷേക്ക്‌ഹാൻഡ് നൽകാതെ എംബാപ്പെ, ദേഷ്യം കൊണ്ട് ദേഹത്തേക്ക് പന്ത് എറിഞ്ഞ് ഗോളി; സംഭവിച്ചത് എന്തെന്ന് വ്യക്തമാക്കി ഗിൽ

0

‎റൗണ്ട് ഓഫ് 32വിൽ അരങ്ങേറിയ പരാഗ്വേ-ഫ്രാൻസ് മത്സരം ഒട്ടേറെ ചർച്ചകൾക്ക് വഴി വെക്കുകയാണ്. ഈയൊരു മത്സരം ഉടനീളം ഒട്ടേറെ ഉന്തും തള്ളും, താരങ്ങൾ തമ്മിലുള്ള വാക്ക് തർക്കങ്ങളുമാണ് നടന്നത്.

‎അത്തരമൊരു സംഭവമായിരുന്നു മത്സരം കഴിഞ്ഞത് ശേഷം ഫ്രാൻസ് സ്ട്രൈക്കർ കൈലിയൻ എംബാപ്പെയും പരാഗ്വേ ഗോൾകീപ്പർ ഒർലാലൻഡോ ഗിലും തമ്മിൽ നടന്നത്.

 

mbappe

‎മത്സരം കഴിഞ്ഞത്തിന് ശേഷം ഇരു ടീമുകളുടെയും താരങ്ങൾ പരസ്പരം ഷേക്ക്‌ഹാൻഡ് നൽകുകയായിരുന്നു. ആ ഒരു നേരം പരാഗ്വേ ഗോൾകീപ്പർ എംബാപ്പെക്ക് കൈ കൊടുക്കാൻ വേണ്ടി കൈ നീട്ടിയപ്പോൾ നിരസിക്കുകയുമായിരുന്നു.

‎തുടർന്ന് കോപിത്തനായ ഗിൽ ഫുട്ബോൾ കൊണ്ട് എംബാപ്പെയുടെ ദേഹം ത്തേക്ക് എറിയുകയായിരുന്നു.

 

Orlando Gill

‎ഈയൊരു സംഭവത്തെ കുറിച്ച് മത്സര ശേഷം ഒർലാൻഡയോട് പത്ര സമ്മേളനത്തിൽ ചോദിച്ചപ്പോൾ, ആ ഒരു സംഭവം അന്നേരത്തെ ദേഷ്യതിൽ എറിഞ്ഞു പോയതാണെന്നാണ് ഗിൽ പറഞ്ഞത്.

‎”മത്സരശേഷം എംബാപ്പയെ അഭിനന്ദിക്കാൻ വേണ്ടി കൈ നീട്ടിയതാണ് ഞാൻ. എന്നാൽ, അദ്ദേഹം എന്നെ ശ്രദ്ധിച്ചില്ല. എന്നെ മറികടന്ന് അദ്ദേഹം മുന്നോട്ട് പോവുകയായിരുന്നു. അപ്പോൾ എനിക്ക് വലിയ ദേഷ്യം തോന്നി. “

ALSO READ:-

‎”ആ നിമിഷത്തിൽ വന്ന നിരാശയിലും ദേഷ്യത്തിലും തന്റെ നിയന്ത്രണം നഷ്ട്ടപ്പെട്ടു. അപ്പോഴാണ് അദ്ദേഹത്തിന്റെ പുറത്തേക് പന്ത് വലിച്ചെറിഞ്ഞത്'” എന്നാണ് ഗിൽ പറഞ്ഞത്.

‎മറുഭാഗത്ത്‌ പരാഗ്വേ കാഴ്ച്ചവെച്ച പരുക്കനെ ഫുട്ബോളിനെ എതിർത്ത് സംസാരിച്ചിരിക്കുകയാണ് എംബാപ്പെ.

‎”എന്തൊരു മത്സരമായിരിക്കും ഇതെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. കൈകൾ വൃത്തികേടാക്കാനും കഴിയും, അത് എങ്ങനെ ചെയ്യണമെന്നും അറിയാം. വൃത്തികെട്ട ഫുട്ബോൾ എങ്ങനെ കളിക്കണമെന്ന് ഞങ്ങൾക്കറിയാം. ഞങ്ങൾ അതിന് തയ്യാറായിരുന്നു” എന്നാണ് എംബാപ്പെ പറഞ്ഞത്.

 

‎2026 ലോകകപ്പിലെ ഏറ്റവും മികച്ച ഗോൾകീപ്പറാണ് ഒർലാൻഡഡോ ഗിൽ. പവർ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്താണ് ഗിൽ. മറുഭാഗത്ത് ആറ് ഗോളുകൾ നേടി ടൂർണമെന്റിലെ ടോപ്പ് സ്കോറെറാണ് എംബാപ്പെ.

‎എന്തിരുന്നാലും മത്സരം ഫ്രാൻസ് 1-0തിന് വിജയിച്ചിട്ടുണ്ട്. 70ആം മിനുറ്റിൽ എംബാപ്പെ നേടിയ പെനാൽറ്റി ഗോളിലൂടെയായിരുന്നു ഫ്രാൻസിന്റെ വിജയം.

‎ഇനി ഫ്രാൻസ് ക്വാർട്ടറിൽ നേരിടുക മോറൊക്കോയെയായിരിക്കും. ജൂലൈ 9ന് പാതിരാത്രി 1:30ക്ക് ബോസ്റ്റൺ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരത്തിന്റെ കിക്ക്‌ഓഫ്.

Summary:- France advanced to the World Cup quarter-finals with a 1-0 win over Paraguay, but the post-match spotlight fell on a heated exchange between Kylian Mbappé and goalkeeper Orlando Gill, who admitted throwing the ball at the French star in frustration.


Discover more from Footy Times

Subscribe to get the latest posts sent to your email.

Leave a Reply