“റൊണാൾഡോ പോർച്ചുഗൽ ടീമിനെ ഈഗോയിൽ നിറച്ചു”; വമ്പൻ പരാമർശനവുമായി ഇബ്രാഹിമോവിച്ച്
ലോകകപ്പിൽ മികച്ചൊരു തുടക്കമല്ല പോർച്ചുഗീസ് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ലഭിച്ചത്. ടൂർണമെന്റിൽ നാല് മത്സരങ്ങൾ നിന്ന് മൂന്ന് ഗോളുകൾ നേടിയിട്ടുണ്ടെങ്കിലും പവർ റാങ്കിങ്ങിൽ 49ആം സ്ഥാനത്താണ് റൊണാൾഡോ.

പോർച്ചുഗൽ ടീമിന്റെയും അവസ്ഥ ഇത് തന്നെയാണ്. ടീം പ്രീ ക്വാർട്ടറിലെത്തിയെങ്കിലും അവരുടെതായ കളി ശൈലിയിൽ എത്താൻ പോർച്ചുഗലിന് ഇതുവരെ സാധിച്ചില്ല.
ഇപ്പോളിത പോർച്ചുഗൽ ടീമിന്റെ ഈയൊരു അനാസ്ഥയ്ക്ക് കാരണം റൊണാൾഡോയാണെന്ന് പരാമർശിച്ചിരിക്കുകയാണ് മുൻ സ്വീഡിഷ് സ്‌ട്രൈക്കർ സ്ലാറ്റൻ ഇബ്രാഹിമോവിച്ച്.
ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗൽ ടീമിൽ ഈഗോ കൊണ്ട് നിറച്ചുവെന്നും, 41കാരനായ താരം മുന്നേറ്റ നിരയിൽ കളിക്കുകയാണേൽ ടീമിന് കിരീടം നേടാൻ കഴിയില്ലായെന്നുമാണ് ഇബ്രാഹിമോവിച്ച് അഭിപ്രായപ്പെട്ടത്.

”പോർച്ചുഗൽ ആരാധകർ എന്താണ് സംഭവിക്കുന്നതെന്ന് പ്രതീക്ഷിച്ചിട്ടുണ്ടാവും. 41 കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ ആക്രമണത്തിന് നേതൃത്വം നൽകുമ്പോൾ 2026ൽ നിങ്ങൾക്ക് ഒന്നും നേടാനാകുമെന്ന് പ്രതീക്ഷിക്കാനാവില്ല. പ്രത്യേകിച്ചും റാമോസ് ബെഞ്ചിലിരിക്കുമ്പോൾ”
’റൊണാൾഡോയുടെ ഐതിഹാസിക നേതൃത്വം അല്ല. ടീമിനെ ഈഗോയിൽ പിടിച്ചുനിർത്തുന്നത് അഹങ്കാരമാണ്. റൊണാൾഡോയ്ക്ക് സ്പർശനവും ചലനശേഷിയും നഷ്ടപ്പെട്ടു. ഇപ്പോൾ അവൻ പെട്ടിയിലാണ്. അവനെ തുടരുന്നത് ഗൃഹാതുരത്വം നിറഞ്ഞ ഭ്രാന്താണ്.” എന്നാണ് ഇബ്രാഹിമോവിച്ച് പറഞ്ഞത്.
ALSO READ:-
കുറെ നാളായി ഇബ്രാഹിമോവിച്ച് റൊണാൾഡോയെ പരാമർശിച്ച് രംഗത്ത് വരുന്നത്. ലോകകപ്പ് പ്രീ മാച്ച് സംസാരങ്ങളിൽ ഇബ്രാഹിമോവിച്ചും തിയറി ഹെൻറിയും റൊണാൾഡോയെ വിമർശിച്ച് സംസാരിക്കുന്നതിൽ വമ്പൻ ട്രോളുകളാണ് ഇരുവരും സാമൂഹിക മാധ്യമങ്ങളിൽ നേരിടാറുള്ളത്.
ഇരുവർക്കും ഇപ്പോഴും റൊണാൾഡോയോട് കടുത്ത എതിർപ്പാണുള്ളതെന്നാണ് സാമൂഹിക മാധ്യമങ്ങളിലെ ചർച്ചകൾ.
സ്പെയിനിന്റെ യുവനിരയെ നേരിടാൻ റൊണാൾഡോ
റൗണ്ട് ഓഫ് 16യിൽ പോർച്ചുഗലിന്റെ എതിരാളികൾ സ്പെയിനാണ്. ടൂർണമെന്റിലെ തന്നെ ഏറ്റവും വാശിയേറിയ പോരാട്ടങ്ങളിലൊന്നായിരിക്കും ജൂലൈ ആറിന് നടക്കുക. യുഎസ്എയിലെ ഡാല്ലാസ് സ്റ്റേഡിയത്തിൽ പാതിരാത്രി 12:30ക്കാണ് കിക്ക്‌ഓഫ്.
ലോകകപ്പിൽ ഇതുവരെ ഒരു കളി പോലും തോൽക്കാതെയാണ് ഇരു ടീം നേർക്കുനേർ വരുന്നത്. റൗണ്ട് ഓഫ് 32ൽ, പോർച്ചുഗൽ ക്രൊയേഷ്യയെ 2-1നും സ്പെയിൻ ഓസ്ട്രിയെ 3-0തിനും തോൽപ്പിച്ചാണ് പ്രീ ക്വാർട്ടറിലേക്ക് യോഗ്യത നേടിയത്.
ടൂർണമെന്റിൽ ഇതുവരെ ഒരു ഗോൾ പോലും വഴങ്ങാത ടീം കൂടിയാണ് സ്പെയിൻ. മത്സര തത്സമയ സ്ട്രീമിംഗും സംപ്രേഷണവും ഇന്ത്യയിൽ Zee5 പ്ലാറ്റ്‌ഫോമിലും ആപ്പിലും ലഭ്യമാണ്. എന്നാൽ സബ്‌സ്‌ക്രിപ്‌ഷൻ ആവശ്യമാണ്. പക്ഷെ ടീവിയിൽ തത്സമയ സംപ്രേക്ഷണം Unite8 സ്‌പോർട്‌സ് 1, Unite8 സ്‌പോർട്‌സ് 1 HD, Unite8 സ്‌പോർട്‌സ് 2, Unite8 സ്‌പോർട്‌സ് 2 HD ചാനലുകളിൽ ലഭ്യമാകും.
Summary:- Zlatan Ibrahimović has criticized Cristiano Ronaldo, saying Portugal’s hopes of winning the World Cup are fading with the veteran striker leading the attack. The comments come ahead of Portugal’s blockbuster Round of 16 clash against an unbeaten Spain side.
Discover more from Footy Times
Subscribe to get the latest posts sent to your email.