പ്രീ ക്വാർട്ടറിൽ ഇന്ന് ബ്രസീൽ-നോർവേ പോരാട്ടം; സാധ്യത ഇലവൻ ഇങ്ങനെ..
ലോകകപ്പ് പ്രീ ക്വാർട്ടറിൽ ബ്രസീൽ ഇന്ന് നോർവേയെ നേരിടും. ഞായറാഴ്ച പാതിരാത്രി 1:30ക്ക് യുഎസ്എയിലെ ന്യൂയോർക് ജേഴ്‌സി സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുക.
ടൂർണമെന്റിൽ ഇതുവരെ തോൽക്കാതെ ഗംഭീര ഫോമിലാണ് ബ്രസീൽ വരുന്നത്. മറുഭാഗത്ത് ഗ്രൂപ്പ് സ്റ്റേജിൽ ഫ്രാൻസിനോട് ഏറ്റുവാങ്ങിയ തോൽവി ഒഴിച്ചു നിർത്തിയ നോർവേയും മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്.
ലോകകപ്പിൽ നിലവിൽ ഗംഭീര ഫോമിലുള്ള നോർവേയുടെ ഏർലിംഗ് ഹാലൻഡും ബ്രസീലിന്റെ വിനിഷ്യസ് ജൂനിയർ നേർക്കുനേർ വരുന്ന മത്സരം കൂടിയായത് കൊണ്ട് ആരാധകർ ഏറെ ആകാംക്ഷയിലാണ്.
റൗണ്ട് ഓഫ് 32ൽ ബ്രസീൽ 2-1ന് ജപ്പാനെയും നോർവേ 2-1ന് ഐവറി കോസ്റ്റിനെയും തോൽപ്പിച്ചാണ് പ്രീ ക്വാർട്ടറിലേക്ക് യോഗ്യത നേടിയത്.
ബ്രസീൽ ടീം ന്യൂസ്
നോർവേക്കെതിരായ പ്രീ ക്വാർട്ടർ മത്സരത്തിൽ ബ്രസീൽ പരിശീലകൻ കാർലോ ആഞ്ചലോട്ടിക്ക് എല്ലാ താരങ്ങളെയും ലഭ്യമല്ല. ജപ്പാനെതിരായ മത്സരത്തിൽ പരിക്കേറ്റ ലുക്കാസ് പക്വെറ്റയ്ക്ക് നോർവേക്കെതിരായ മത്സരം നഷ്ടമാക്കും.

അതോടൊപ്പം ആദ്യ മത്സരങ്ങളിൽ പരിക്കേറ്റ ബ്രസീലിയൻ വിങ്ങർ റാഫിഞ്ഞ പരിശീലനം പുനരാരംഭിച്ചിട്ടുണ്ടെങ്കിലും, നോർവേക്കെതിരെ കളിക്കാൻ സാധ്യതയില്ല. പകരം കഴിഞ്ഞ മത്സരങ്ങളിൽ ആദ്യ ഇലവനിൽ ഇടം നേടിയ റയാൻ തന്നെ നോർവേക്കെതിരെയും കളിക്കാനാണ് സാധ്യത.
പക്വെറ്റയ്ക്ക് പകരം ആര് വരുമെന്ന് ഉറപ്പിച്ചു പറയാൻ പറ്റില്ലെങ്കിലും ഡാനിലോ സാന്റോസ് കളിക്കുമെന്നാണ് അഭ്യൂഹം. ഡാനിലോക്ക് ഒപ്പം മധ്യനിരയിൽ കാസെമിറോ, ബ്രൂണോ ഗുയിമാരെസ് തുടരും.
പ്രതിരോധത്തിലേക്ക് നോക്കുകയാണേൽ, ലെഫ്റ്റ് ബാക്കിൽ ഡാനിലോയും റൈറ്റ് ബാക്കിൽ റോജർ ഇബാനസും സെന്റർ ബാക്കിൽ ഗബ്രിയേലും മാർക്വീഞ്ഞോസും തുടരുമ്പോൾ അലിസൺ ഗോൾ വല കാക്കും.
അറ്റാക്കിങ്ങിലേക്ക് വരുമ്പോൾ ലെഫ്റ്റ് വിങ്ങറായി വിനിഷ്യസ് ജൂനിയറും മുന്നേറ്റത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം മത്യൂസ് കുൻഹയും ഇറങ്ങും.
ബ്രസീൽ (4-3-3): അലിസൺ, ഡാനിലോ, മാർക്വിനോസ്, ഗബ്രിയേൽ, സാൻ്റോസ്, ഡാനിലോ സാൻ്റോസ്, കാസെമിറോ, ഗുയിമാരേസ്, റയാൻ, കുൻഹ, വിനീഷ്യസ് ജൂനിയർ.
നോർവേ ടീം ന്യൂസ്
ജൂലിയൻ റയേഴ്‌സൺ പരിക്കുമൂലം കഴിഞ്ഞ രണ്ട് മത്സരങ്ങളും നഷ്ടമായിരുന്നു, പകരം റൈറ്റ് ബാക്കിൽ മാർക്കസ് പെഡേഴ്‌സണാണ് ആദ്യ ഇലവനിൽ ഇറങ്ങിയത്. ബ്രസീലിനെതിരെയും മാർക്കസ് പെഡേഴ്‌സൺ ആദ്യ ഇലവനിൽ ഇടം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതോടൊപ്പം ടീമിലെ മുഖ്യ താരങ്ങളായ ഏർലിംഗ് ഹാലൻഡ്, ക്യാപ്റ്റൻ മാർട്ടിൻ ഒഡെഗാർഡ്, അലക്സാണ്ടർ സോർലോത്ത്, അന്റോണിയോ നുസ എന്നിവർ ആദ്യ ഇലവനിൽ തന്നെ തുടരും.
ഐവറി കോസ്റ്റിനെതിരായ റൗണ്ട് ഓഫ് 32 മത്സരത്തിൽ കളിച്ച അതെ ഇലവനുമായാണ് നോർവേ ഇറങ്ങുക.
നോർവേ (4-3-3): നൈലാൻഡ്, പെഡേഴ്സൺ, അജർ, ഹെഗ്ഗെം, വുൾഫ്; ഒഡെഗാർഡ്, ബെർജ്, ബെർഗ്, സോർലോത്ത്, ഹാലാൻഡ്, നുസ
Summary:– Brazil face Norway in a highly anticipated World Cup Round of 16 clash, with Vinícius Júnior and Erling Haaland set for a blockbuster showdown. Brazil remain unbeaten but will miss Lucas Paquetá through injury, while Norway are expected to field an unchanged lineup.
Discover more from Footy Times
Subscribe to get the latest posts sent to your email.