Footy Times
The Beautiful Game, Beautifully Told

എംബാപ്പെ ഒന്നാമത്, തൊട്ട് പിന്നിൽ മെസ്സി, വമ്പൻ കുതിപ്പുമായി ഹാരി കെയ്ൻ; ലോകകപ്പ് പവർ റാങ്കിങ് ഇങ്ങനെ

0

‎ലോകകപ്പിന്റെ ചരിത്രത്തിൽ ആദ്യമായി താരങ്ങളുടെ പ്രകടനം വിലയിരുത്തി ഫിഫ പവർ റാങ്കിങ് പുറത്തിറക്കിയിരിക്കുകയാണ്. റൗണ്ട് ഓഫ് 16ന് മുൻപ് വരെയുള്ള താരങ്ങളുടെ പ്രകടനമാണ് ഈയൊരു കണക്കിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

‎ടൂർണമെന്റിൽ താരങ്ങളുടെ ഇതുവരെയുള്ള പ്രകടനം ആക്രമണം, ക്രിയേറ്റിവിറ്റി, പ്രതിരോധം എന്നീ മൂന്ന് വിഭാഗങ്ങളിലായി 0 മുതൽ 10 വരെയുള്ള സ്കോറുകൾ വിലയിരുത്തിയാണ് ഫിഫ പവർ റാങ്കിംഗ് നിശ്ചയിക്കുന്നത്.

ഒന്നാം സ്ഥാനതെത്തി എംബാപ്പെ

‎ഫിഫ പവർ റാങ്കിങ്ങിൽ ഒന്നാം സ്ഥാനതെത്തിയിരിക്കുകയാണ് ഫ്രാൻസിന്റെ മുന്നേറ്റനിര താരം കൈലിയൻ എംബാപ്പെ. റൗണ്ട് ഓഫ് 32ൽ സ്വിഡനെതിരായ ഗംഭീര പ്രകടനമാണ് എംബാപ്പെയ്ക്ക് തുണയായത്.

 

mbappe

‎ടൂർണമെന്റിൽ ഇതോടകം ആറ് ഗോളുകൾ നേടി ഗോൾഡൻ ബൂട്ട് റെസിൽ മെസ്സിയുടെ തൊട്ട് പിറകിലുണ്ട് എംബാപ്പെ. അതോടൊപ്പം രണ്ട് അസ്സിസ്റ്റും താരം സ്വന്തമാക്കിയിട്ടുണ്ട്.

‎അറ്റാക്കിങ്ങിൽ 8.69ഉം ക്രീയേറ്റിവിറ്റി 7.64ഉം ഡിഫെൻസിൽ 4.76മാണ് എംബാപ്പെക്ക് ലഭിച്ച റേറ്റിംഗ്.

രണ്ടാം സ്ഥാനം നിലനിർത്തി മെസ്സി

‎അർജന്റീനിയൻ ഇതിഹാസ താരം ലയണൽ മെസ്സി ലോകകപ്പിൽ തന്റെ ഗംഭീര ഫോം തുടരുകയാണ്. റൗണ്ട് ഓഫ് 32 കഴിയുമ്പോഴും പവർ റാങ്കിങ്ങിൽ രണ്ടാം സ്ഥാനം നിലനിർത്തിയിരിക്കുകയാണ് മെസ്സി.

ALSO READ:-

‎നിലവിൽ ലോകകപ്പിൽ ഏഴ് ഗോളുകൾ നേടി ഗോൾഡൻ ബൂട്ട് വേട്ടയിൽ ഒന്നാം സ്ഥാനത്താണ് താരം. അറ്റാക്കിങ്ങിൽ 8.20ഉം ക്രീയേറ്റിവിറ്റിയിൽ 6.61ഉം ഡിഫെൻസിൽ 4.75മാണ് മെസ്സിക്ക് ലഭിച്ച റേറ്റിംഗ്.

 

Lionel messi

‎നോർവേയുടെ ഏർലിംഗ് ഹാലൻഡാണ് പട്ടികയിൽ മൂന്നാം സ്ഥാനത്. 7.47 അറ്റാക്കിങും 4.96 ക്രീയേറ്റിവിറ്റിയും 4.86 ഡിഫെൻസിലും താരത്തിന് റേറ്റിംഗ് ലഭിച്ചു. ടൂർണമെന്റിൽ താരം ഇതോടകം നാല് ഗോളുകൾ നേടിയിട്ടുണ്ട്.

വൻ കുതിപ്പുമായി ഹാരി കെയ്ൻ

‎ലോകകപ്പിൽ കോംഗോക്കെതിരായ ഗംഭീര പ്രകടനത്തിനൊടുവിൽ, പവർ റാങ്കിങ്ങിൽ വമ്പൻ മുന്നേറ്റം നടത്തിയിരിക്കുകയാണ് ഹാരി കെയ്ൻ. കോംഗോക്കെതിരെ രണ്ട് ഗോളുകൾ നേടിയത്തോടെ പട്ടികയിൽ 21 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി നാലാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് താരം.

 

റൊണാൾഡോ തിരിച്ചുവരുന്നു

‎പവർ റാങ്കിങ്ങിലെ മോശം പ്രകടനത്തിന് ശേഷം റൊണാൾഡോ വമ്പൻ കുതിപ്പ് നടത്തിയിരിക്കുകയാണ്. റൗണ്ട് 32 ആരംഭിച്ചപ്പോൾ 79ആം സ്ഥാനത്തുണ്ടായിരുന്ന റൊണാൾഡോ ഇപ്പോൾ 42ആം സ്ഥാനതെത്തിയിരിക്കുകയാണ്.

‎അറ്റാക്കിങ്ങിൽ 5.95ഉം ക്രീയേറ്റിവിറ്റിയിൽ 4.89ഉം ഡിഫെൻസിംഗിൽ 4.64മാണ് റൊണാൾഡോയ്ക്ക് ലഭിച്ച റേറ്റിംഗ്.

 

ronaldo

‎ഇനി ഓരോ വിഭാഗമായി എടുത്തു നോക്കുകയാണേൽ ക്രീയേറ്റിവിറ്റിയിൽ ഫ്രാൻസിന്റെ മൈക്കൽ ഒലീസെയും, ഡിഫെൻസിങ്ങിൽ സ്പെയിനിന്റെ റോഡ്രിയും, ഗോൾകീപ്പിങ്ങിൽ പരാഗ്വേയുടെ ഓർലണ്ടോ ഗില്ലുമാണ് ഏറ്റവും മുൻപന്തിയിൽ.

Summary:- FIFA has unveiled its first-ever World Cup Power Rankings, assessing player performances up to the Round of 16. Kylian Mbappé leads the standings, ahead of Lionel Messi and Erling Haaland, while Harry Kane and Cristiano Ronaldo made notable gains following their Round of 32 performances.


Discover more from Footy Times

Subscribe to get the latest posts sent to your email.

Leave a Reply