ഏർലിംഗ് ഹാലൻഡ് ഷോ; ലോകകപ്പിൽ ബ്രസീലിനെ പുറത്താക്കി നോർവേ ക്വാർട്ടറിൽ
2026 ലോകകപ്പിൽ നിന്നും പുറത്തായിരിക്കുകയാണ് ബ്രസീൽ. വാശിയേറിയ പോരാട്ടത്തിൽ ബ്രസീലിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് നോർവേ പരാജയപ്പെടുത്തിയത്.
നോർവേക്കായി രണ്ട് ഗോളും നേടിയത് സ്റ്റാർ സ്ട്രൈക്കർ ഏർലിംഗ് ഹാലൻഡാണ്. മറുഭാഗത്ത് പെനാൽറ്റിയിലൂടെ നെയ്മറാണ് ആശ്വാസ ഗോൾ നേടിയത്.
മത്സരത്തിന്റെ തുടക്കം മുതലെ ആക്രമിച്ചു കളിക്കുന്ന ഇരു ടീമിനെയുമാണ് കാണാൻ സാധിച്ചത്. എന്നാൽ ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും വല കുലുക്കാൻ സാധിച്ചില്ല.
14ആം മിനുറ്റിൽ ബ്രസീലിന് പെനാൽറ്റി ലഭിച്ചുവെങ്കിലും, ബ്രൂണോ ഗുയിമാറെസ് എടുത്ത ഷോട്ട് ഗോൾകീപ്പർ സേവ് ചെയ്യുകയായിരുന്നു. ബ്രസീൽ താരം കുൻഹയെ അജെർ സ്ലൈഡ് ചെയ്ത് ഫൗൾ ചെയ്തതിനെ തുടർന്നാണ് ബ്രസീലിന് പെനാൽറ്റി ലഭിച്ചത്.
മത്സരത്തിന്റെ രണ്ടാം പകുതിയിൽ നോർവേയുടെ ആധിപത്യമാണ് കാണാൻ സാധിച്ചത്. ആദ്യം മുതലെ നിരന്തരമായി അറ്റാക്ക് ചെയ്യുന്ന നോർവേയാണ് കാണാൻ സാധിച്ചത്.

ALSO READ:-
മത്സരത്തിന്റെ 79ആം മിനുറ്റിലാണ് നോർവേ ആദ്യ ലീഡ് നേടുന്നത്. റൈറ്റ് വിങ്ങിൽ നിന്നും ആൻഡ്രിയാസ് ഷ്ജെൽഡെറപ്പ് നൽകിയ ക്രോസ് ബോക്സിനുള്ളിൽ വെച്ച് കൃത്യമായ ഹെഡിങിലൂടെ ഗോൾ നേടുകയായിരുന്നു ഹാലൻഡ്.

വെറും പത്ത് മിനിറ്റ് കഴിയും ഹാലൻഡ് നോർവേക്ക് വേണ്ടി ലീഡ് രണ്ടാക്കി. ഇത്തവണയും റൈറ്റ് വിങ്ങിൽ നിന്നും ആൻഡ്രിയാസ് ഷ്ജെൽഡെറപ്പ് നൽകിയ പാസ്സ് ഹാലൻഡ് ബോക്സിന്റെ തൊട്ട് മുൻപിൽ നിന്നും ഷോട്ട് എടുത്ത് ഗോളിയെ മറികടന്ന് ഗോളാവുകയായിരുന്നു.
മത്സരത്തിന്റെ എക്സ്ട്രാ ടൈമിലാണ് പെനാൽറ്റിയിലൂടെ നെയ്മർ ബ്രസീലിന് വേണ്ടി ആശ്വാസ ഗോള നേടിയത്. 90ആം മിനുറ്റിൽ പകരക്കാരനായി വന്ന ലിയോ ഓസ്റ്റിഗാർഡ് കാസെമിറോയെ എൽബോ ചെയ്ത് വീഴ്ത്തിയതിനെ തുടർന്നാണ് ബ്രസീലിന് പെനാൽറ്റി ലഭിച്ചത്. അതാണേൽ നെയ്മർ കൃത്യമായി വലയിലെത്തിക്കുകയും ചെയ്തു.

ബ്രസീലിനെതിരെയും രണ്ട് ഗോളുകൾ നേടിയതോടെ ഗോൾഡൻ ബൂട്ട് വേട്ടയിൽ ഹാലൻഡ്, എംബാപ്പെയ്ക്കും മെസ്സിക്കൊപ്പവും എത്തിയിരിക്കുകയാണ്. ഈ മൂന്ന് താരങ്ങളും ഏഴ് ഗോള വീതമാണ് നിലവിൽ നേടിയിരിക്കുന്നത്. ഹാലൻഡ് തന്നെയാണ് മത്സരത്തിലെ മാൻ ഓഫ് ദി മാച്ചും.
ഏർലിംഗ് ഹാലൻഡിനൊപ്പം എടുത്തു പറയേണ്ട താരമാണ് നോർവേ ഗോൾകീപ്പർ ഓർജാൻ ഹാസ്‌കോൾഡ് നൈലാൻഡ്. അതി ഗംഭീര പ്രകടനമായിരുന്നു നൈലാൻഡ് കാഴ്ച്ചവെച്ചത്.
ഈയൊരു വിജയത്തോടെ നോർവേ ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചിരിക്കുകയാണ്. ക്വാർട്ടറിൽ ഇനി നോർവേയുടെ എതിരാളികൾ മെക്സിക്കോയോ ഇംഗ്ലണ്ടോ ആയിരിക്കും.
Summary:- Brazil were knocked out of the 2026 FIFA World Cup after a 2-1 defeat to Norway in the Round of 16. Erling Haaland scored twice to send Norway into the quarter-finals, while Neymar’s late penalty proved only a consolation for Brazil.
Discover more from Footy Times
Subscribe to get the latest posts sent to your email.