Footy Times
The Beautiful Game, Beautifully Told

“ഇത് എന്റെ അവസാന ലോകകപ്പാണ്”; ആരാധകരെ ഔദ്യോഗികമായി അറിയിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

0

‎2026 ലോകകപ്പ് തന്റെ അവസാന ലോകകപ്പാണെന്ന് ഔദ്യോഗികമായി ആരാധകരെ അറിയിച്ചിരിക്കുകയാണ് പോർച്ചുഗീസ് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. തിങ്കളാഴ്ച നടക്കാനിരിക്കുന്ന സ്പെയിൻ മത്സരത്തിന് മുന്നോടിയായുള്ള പത്ര സമ്മേളനത്തിലാണ് റൊണാൾഡോ ഈയൊരു കാര്യം പങ്കുവെച്ചത്.

‎2026 ലോകകപ്പ് തന്റെ അവസാന ലോകകപ്പായിരിക്കുമെന്നും, എന്നാൽ സ്പെയിനെതിരെയുള്ള മത്സരം തന്റെ അവസാന മത്സരം ആയിരിക്കില്ലായെന്നുമാണ് റൊണാൾഡോ പറഞ്ഞത്.

‎”ഇത് എന്റെ അവസാന ലോകകപ്പായിരിക്കും. എന്നാൽ നാളെ എന്റെ അവസാന മത്സരമായിരിക്കില്ലെന്ന് പ്രതീക്ഷിക്കാം.” എന്നാണ് റൊണാൾഡോ പറഞ്ഞത്.

 

‎ടൂർണമെന്റിലെ എല്ലാ ദിവസവും ആസ്വദിക്കുകയും മത്സരത്തിലേക്ക് കൂടുതൽ മുന്നേറാൻ പോർച്ചുഗലിനെ സഹായിക്കുകയും ചെയ്യുക എന്നതാണ് ഇപ്പോൾ തന്റെ ഏക ശ്രദ്ധയെന്നും 41-കാരൻ കൂട്ടിച്ചേർത്തു.

‎അതോടൊപ്പം താൻ ഒരുകാലത്ത് ഉണ്ടായിരുന്ന കളിക്കാരനല്ലെന്ന് ഇപ്പോളെന്നും, കഴിഞ്ഞ 23 വർഷമായി എന്നെ കൊല്ലാൻ ശ്രമിക്കുന്ന വിമർശകരെ ചെറുക്കാനാണ് അദ്ദേഹം ശ്രമിച്ചതെന്നും റൊണാൾഡോ പറഞ്ഞു.

 

Cristaino Ronaldo

‎താൻ നിലവിൽ മോശം പ്രകടനമല്ല കാഴ്ച്ചവെക്കുന്നതെന്നും, ഇതോടകം മൂന്ന് ഗോളുകൾ നേടിയിട്ടുണ്ടെന്ന് ഓർമ്മപ്പെടുത്തുകയും ചെയ്തിരിക്കുകയാണ് റൊണാൾഡോ.

‎അതോടൊപ്പം താൻ കളിച്ചതിൽ വെച്ച് ഏറ്റവുമധികം സന്തോഷിച്ച ലോകകപ്പ് കൂടിയാണ് ഇതെന്നും ചൂണ്ടികാട്ടിയിരിക്കുകയാണ് റൊണാൾഡോ.

ALSO READ:-

‎2026 ലോകകപ്പ് തന്റെ അവസാന ലോകകപ്പാണെന്ന് റൊണാൾഡോ സമ്മതിച്ചെങ്കിലും എപ്പോൾ ഇന്റർനാഷണൽ കരിയറിൽ നിന്നും വിരമിക്കുമെന്ന് ബന്ധപ്പെട്ട് അപ്ഡേറ്റ് നൽകിയിട്ടില്ല.

‎നിലവിൽ 2026 ലോകകപ്പിൽ മൂന്ന് ഗോളുകൾ നേടിയ താരം പോർച്ചുഗൽ ദേശിയ ടീമിന്റെ ടോപ്പ് സ്കോറെറാണ്. രണ്ട് ഗോളുകൾ ഗ്രൂപ്പ്‌ സ്റ്റേജിൽ ഉസ്ബെക്കിസ്ഥാനെതിരെയും ഒരു ഗോൾ റൗണ്ട് ഓഫ് 32ൽ ക്രൊയേഷ്യക്കെതിരെയുമാണ് താരം നേടിയത്.

 

Cristiano Ronaldo

‎കഴിഞ്ഞ ആറ് വിത്യസ്ത ലോകകപ്പിൽ കളിക്കുകയും ഗോൾ നേടുകയും ചെയ്യുന്ന ചരിത്രത്തിലെ ആദ്യ താരം കൂടിയാണ് റൊണാൾഡോ. 2006, 2010, 2014, 2018, 2022, 2026 ലോകകപ്പുകളിലാണ് താരം ഗോൾ നേടിയിട്ടുള്ളത്.

‎എന്നിരുന്നാൽ പോലും ഇതുവരെ ഒരു ലോകകപ്പ് പോലും നേടാൻ കഴിയാത്തത് റൊണാൾഡോയുടെ ഫുട്ബോൾ കരിയറിലെ ബ്ലാക്ക് മാർക്കാണ്. താരം ഈയൊരു ലോകകപ്പോടെ ആ ഒരു നാണക്കേട് മാറ്റുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

സ്പെയിൻ കടമ്പ കടക്കാൻ പോർച്ചുഗൽ

‎പ്രീ ക്വാർട്ടറിൽ ഇന്ന് നടക്കാൻ പോവുന്ന വാശിയേരിയ പോരാട്ടത്തിൽ പോർച്ചുഗൽ സ്പെയിനിനെ നേരിടും. തിങ്കളാഴ്ച പാതിരാത്രി 12:30ക്കാണ് കിക്ക്ഓഫ്.

‎ടൂർണമെന്റിൽ ഇതുവരെ ഒരു കളി പോലും തോൽക്കാതെയാണ് ഇരു ടീം നേർക്കുനേർ വരുന്നത്. ഈയൊരു മത്സരം തോൽക്കുന്ന ടീം ടൂർണമെന്റിൽ നിന്ന് പുറത്താവുന്നതുമാണ്.

Summary:- Cristiano Ronaldo has officially confirmed that the 2026 FIFA World Cup will be the final World Cup of his career. Ahead of Portugal’s knockout clash against Spain, the 41-year-old said he is focused on enjoying the tournament and helping his team go as far as possible. Ronaldo has scored three goals so far and remains Portugal’s leading scorer, while also extending his historic record by scoring in six different World Cups.


Discover more from Footy Times

Subscribe to get the latest posts sent to your email.

Leave a Reply