Footy Times
The Beautiful Game, Beautifully Told

രക്ഷക്കനായി മെറിനോ; പോർച്ചുഗലിനെ വീഴ്ത്തി സ്പെയിൻ ക്വാർട്ടറിൽ, പടിയിറങ്ങി റൊണാൾഡോ

0

2026 ലോകകപ്പിൽ നിന്നും ക്രിസ്ത്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ പുറത്തായിരിക്കുകയാണ്. കരുത്തന്മാരായ സ്പെയിനിനോട് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുകയായിരുന്നു പോർച്ചുഗൽ.

മത്സരത്തിന്റെ 90+1ആം മിനുറ്റിൽ പകരക്കാരനായി വന്ന മൈക്കൽ മെറിനോയാണ് സ്പെയിനായി വിജയ ഗോൾ നേടിയത്. മത്സരത്തിന്റെ തുടക്കം മുതലെ ഇഞ്ചോടിച്ച് ഇഞ്ച് പോരാട്ടമാണ് കാണാൻ സാധിച്ചത്.

 

Spain

 

എന്നിരുന്നാൽ പോലും കൂടുതൽ ബോൾ പൊസിഷൻ വെച്ച് കളിച്ചത് സ്പെയിൻ തന്നെയാണെന്ന് പറയാം. അതോടൊപ്പം രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ലെഫ്റ്റ് ബാക്കായ നുനോ മെൻഡസിന് പരിക്കേറ്റ് പുറത്ത് പോയത് പോർച്ചുഗലിന് തിരിച്ചടിയായി.

 

Nuno mendes

 

മത്സരത്തിന്റെ അവസാന നിമിഷം ബോക്സിന്റെ തൊട്ട് മുൻപിൽ നിന്നും ഫെറാൻ ടോറസ് മികച്ച ത്രൂ ബോൾ നൽക്കുകയും,റണിങ്ങിൽ തന്നെ പന്ത് സ്വീകരിച്ച് ഫസ്റ്റ് ടൈം ഷോട്ടിലൂടെ ഗോളിയെയും മറികടന്ന് ഗോൾ നേടുകയായിരുന്നു മെറിനോ.

 

പിന്നീടും പോർച്ചുഗലിന് മികച്ച രണ്ട് അവസരങ്ങൾ അവസാന നിമിഷങ്ങളിൽ ലഭിച്ചുവെങ്കിലും വല കുലുക്കാൻ പോർച്ചുഗലിന് സാധിച്ചില്ല.

ALSO READ:-

പോർച്ചുഗലിനായി ക്രിസ്ത്യാനോ റൊണാൾഡോ കളിച്ച അവസാന ലോകകപ്പ് മത്സരം കൂടിയാണിത്. സ്പെയിൻ മത്സരത്തിന് മുന്നോടിയായി റൊണാൾഡോ ഇത് തന്റെ അവസാന ലോകകപ്പാണെന്ന് ഔദ്യോഗികമായി ആരാധകരെ അറിയിച്ചിരുന്നു.

മികച്ചൊരു ലോകകപ്പല്ലായിരുന്നു റൊണാൾഡോയ്ക്ക് ഈ തവണ. ഒരുപാട് വിമർശനങ്ങളും ട്രോളുകളുമാണ് താരത്തിന് നേരിടേണ്ടി വന്നത്. ടൂർണമെന്റിൽ അഞ്ച് കളികൾ നിന്ന് മൂന്ന് ഗോളുകൾ മാത്രമേ താരത്തിന് നേടാൻ കഴിഞ്ഞുള്ളു.

 

Cristaino Ronaldo

 

മറുഭാഗത്ത്‌ മെസ്സിയും എംബാപ്പെയുമെല്ലാം ഗോൾ അടിച്ചു കൂട്ടിയത് റൊണാൾഡോയ്ക്ക് വിമർശനത്തിന്റെ വീര്യം കൂട്ടി. എന്നിരുന്നാൽ പോലും ഒട്ടേറെ റെക്കോർസ് നേട്ടങ്ങളുമായാണ് 41 കാരൻ ലോകകപ്പിൽ നിന്നും പടിയിറങ്ങുന്നത്.

ആറ് വിത്യസ്ത ലോകകപ്പിൽ ഗോൾ നേടുന്ന താരം, നോക്ക്ഔട്ടിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ താരം അങ്ങനെ ഒട്ടേറെ റെക്കോർഡുകൾ താരത്തിന് നേടാൻ സാധിച്ചു.

പോർച്ചുഗലിനെ തോൽപ്പിച്ചതോടെ സ്പെയിൻ ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടിയിരിക്കുകയാണ്. ക്വാർട്ടർ ഫൈനലിൽ യുഎസ്എയോ, ബെൽജിയത്തെയോ ആയിരിക്കും സ്പെയിൻ നേരിടുക.

Summary:- Spain knocked Portugal out of the 2026 FIFA World Cup with a dramatic 1-0 victory, thanks to Mikel Merino’s stoppage-time winner. The defeat also marked Cristiano Ronaldo’s final World Cup appearance, ending his remarkable tournament career.


Discover more from Footy Times

Subscribe to get the latest posts sent to your email.

Leave a Reply