“അർജന്റീന ദുർബലർ; അവരെ തോൽപ്പിക്കാൻ ഞങ്ങൾക്ക് കഴിയും“; അർജന്റീനയെ ആഞ്ഞടിച്ച് സ്വിസ് പരിശീലകൻ
2026 ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്സർലാൻഡിന്റെ എതിരാളികൾ കരുത്തന്മാരായ അർജന്റീനയാണ്. ജൂലൈ 12 ഞായറാഴ്ച ഇന്ത്യൻ സമയം രാവിലെ 6:30ക്കാണ് മത്സരത്തിന്റെ കിക്ക്ഓഫ്.
ഈയൊരു മത്സരത്തിന് മുന്നോടിയായി, അർജന്റീനയ്ക്കെതിരെ ആഞ്ഞടിച്ച് രംഗത്ത് വന്നിരിക്കുകയാണ് സ്വിറ്റ്സർലാൻഡ് പരിശീലകൻ മുറാത്ത് യാക്കിൻ. അർജന്റീന ടീം ദുർബലരാണെന്നും, അർജന്റീനയ്ക്കെതിരെ സ്വിറ്റ്സർലാൻഡിന് എളുപ്പമായി വിജയിക്കാൻ കഴിയുമെന്ന പ്രതിക്ഷയിലാണ് മുറാത്ത് യാക്കിൻ.

“അവസാന രണ്ട് മത്സരങ്ങൾ നോക്കുമ്പോൾ, അവർ ദുർബലരാണെന്ന് ഞങ്ങൾക്ക് കാണാൻ കഴിയും. ലോക ചാമ്പ്യന്മാരെ തടയാൻ ഞങ്ങൾക്ക് കഴിവുണ്ട്“ എന്നാണ് മുറാത്ത് യാക്കിൻ പറഞ്ഞത്.
”എതിരാളികളുടെ ബഹുമാനം നമ്മൾ നേടിയെടുത്തിട്ടുണ്ടെന്ന് ഞാൻ കരുതുന്നു. തന്ത്രപരമായി, ഇത് രസകരമായ ഒരു മത്സരമായിരിക്കും. ലോക ചാമ്പ്യന്മാരെ തോൽപ്പിക്കാൻ നമുക്ക് കഴിവുണ്ട്.“
”സ്വിറ്റ്സർലൻഡ് പോലുള്ള ഒരു രാജ്യത്തിന്, അർജന്റീനയ്‌ക്കെതിരെ ക്വാർട്ടർ ഫൈനൽ കളിക്കുന്നത് ഒരു വലിയ നിമിഷമാണ്. അതിനാൽ, പ്രതീക്ഷകൾ വളരെ വലുതാണ്. നമുക്ക് എന്താണ് സംഭവിക്കുന്നതെന്ന് പൂർണ്ണമായി മനസ്സിലാക്കാൻ എനിക്ക് ഇനിയും കുറച്ച് മണിക്കൂറുകൾ, ഒരുപക്ഷേ ഒരു ദിവസം പോലും വേണ്ടിവരുമെന്ന് ഞാൻ കരുതുന്നു.“ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വിറ്റ്സർലൻഡിന്റെ മിഡ്ഫീൽഡർ ജിബ്രിൽ സോവും സമാനമായ ഒരു വികാരം പ്രകടിപ്പിച്ചിരിക്കുകയാണ്. സ്വിറ്റ്സർലാൻഡ് വിജയിക്കാനുള്ള സാധ്യത കാണുന്നുണ്ടുവെന്നും ഇതിന് മുൻപ് വമ്പന്മാരെ തോൽപ്പിച്ചത്ത് പോലെ അർജന്റീനയെയും തോൽപ്പിക്കാനുള്ള കഴിവുമുണ്ടെന്നാണ് ജിബ്രിൽ സോവ് പറഞ്ഞത്.

“ഞങ്ങൾക്ക് ഇത് വളരെ പ്രത്യേകതയുള്ള ഒരു മത്സരമാണ്. എനിക്ക് കപ്പ് നേടാൻ ഏറ്റവും സാധ്യതയുള്ള ടീമുകളിൽ ഒന്നായ ഒരു ടീമിനെതിരെ ക്വാർട്ടർ ഫൈനൽ കളിക്കാൻ കഴിയുന്നത് ഇതാദ്യമായാണ്. അത് വളരെ ബുദ്ധിമുട്ടായിരിക്കുമെന്ന് ഞാൻ കരുതുന്നു.“
ALSO READ:-
”പക്ഷേ വിജയിക്കാനുള്ള സാധ്യത ഞാൻ കാണുന്നു. 2020ൽ ഫ്രാൻസ് പോലെ, സമീപ വർഷങ്ങളിൽ ഞങ്ങൾ ചെയ്തതുപോലെ, മികച്ച ടീമുകളെ തോൽപ്പിക്കാൻ ഞങ്ങൾക്ക് കഴിവുണ്ട്.” എന്നാണ് സോവ് പറഞ്ഞത്.
റൗണ്ട് ഓഫ് 16ൽ കൊളമ്പിയെ പെനാൽറ്റി ഷൂട്ട്‌ഔട്ടിൽ പരാജയപ്പെടുത്തിയാണ് സ്വിറ്റ്സർലാൻഡ് ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടുന്നത്. ടൂർണമെന്റിൽ ഇതുവരെ ഒരു കളി പോലും തോൽക്കാതെയാണ് സ്വിറ്റ്സർലാൻഡ് വരുന്നതെന്ന് ശ്രദ്ധേയമായൊരു കാര്യമാണ്.

1954ൽ ലോകകപ്പിന് ആതിഥേയത്വം വഹിച്ച ടൂർണമെന്റിന് ശേഷം, ഇതാദ്യമായാണ് സ്വിറ്റ്സർലൻഡ് ഒരു ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടുന്നത്. എന്തിരുന്നാലും അർജന്റീനയെ തോൽപ്പിച്ച് ചരിത്രത്തിൽ ആദ്യമായി സെമി ഫൈനൽ യോഗ്യത നേടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സ്വിറ്റ്സർലാൻഡ്.
Summary:- Switzerland head coach Murat Yakin has expressed strong confidence ahead of the 2026 FIFA World Cup quarter-final against Argentina, claiming the reigning champions have shown weaknesses in recent matches. Yakin believes Switzerland have what it takes to eliminate Argentina
Discover more from Footy Times
Subscribe to get the latest posts sent to your email.