പുതുവത്സരത്തിൽ പുതുബ്ലാസ്റ്റേഴ്‌സ്
ഇന്ത്യൻ സൂപ്പർ ലീഗിൽ സൂപ്പർ വിജയവുമായി കേരള ബ്ലാസ്റ്റേഴ്സ്. പഞ്ചാബ് എഫ്.സിയെ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. ഇതോടെ തുടർച്ചയായി നാല് മത്സരങ്ങളിൽ പരാജയപ്പെട്ട പഞ്ചാബ് സീസണിലെ ഏഴാം തോൽവി ഏറ്റുവാങ്ങി.
ഡൽഹിയിലെ അതിശൈത്യ കാലാവസ്ഥയിൽ നടന്ന മത്സരം കിക്കോഫ് വിസിൽ മുഴങ്ങിയത് മുതൽ ആവേശ ചൂടുപിടിച്ചു. ഇരു വിങ്ങിലൂടെയുമായി ഇരുടീമും ഗോൾ പോസ്റ്റ് ലക്ഷ്യമാക്കി മുന്നേറിയെങ്കിലും ഗോൾകീപ്പർമാർ പന്തിനേ വലകടക്കാൻ അനുവദിച്ചില്ല. ഇടവേളക്ക് പിരിയുന്നതിനു തൊട്ടുമുമ്പ് ബ്ലാസ്റ്റേഴ്സ് ലീഡ് എടുത്തു. ബോക്സിലേക്ക് പന്തുമായി കയറിയ നോഹയെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി താരം വലയിലെത്തിച്ചു.
രണ്ടാം പകുതിയിൽ മത്സരം കൂടുതൽ ആവേശമായി. 53ാം മിനുട്ടിൽ ബ്ലാസ്റ്റേഴ്സ് പ്രതിരോധ താരം മിലോസ് രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തായതോടെ പത്തു പേരെ ചുരുങ്ങിയ ബ്ലാസ്റ്റേഴ്സിനെതിരെ സമനില ഗോളിനായി പഞ്ചാബ് നിരന്തരം മുന്നേറ്റങ്ങൾ നടത്തി. 75ാം മിനുട്ടിൽ പഞ്ചാബിന്റെ മലയാളി താരം ലിയോൺ അഗസ്റ്റിനിനെ ഫൗൾ ചെയ്തതിന് ഐബൻ ഡോഹ്ലിംഗ് കൂടെ ചുവപ്പുകാർഡ് കണ്ടതോടെ അവസാന അരമണിക്കൂർ ബ്ലാസ്റ്റേഴ്സ് 9 താരങ്ങളെ വെച്ച് പൂർത്തിയാക്കേണ്ടിവന്നു. പരിക്കു കാരണം ജീസസ് , വിബിൻ തുടങ്ങിയവരുടെ സേവനം അടുത്ത മത്സരത്തിൽ ഉറപ്പില്ലാത്ത സാഹചര്യത്തിൽ മിലോസ്, ഐബൻ, ഡാനിഷ് എന്നിവർ സസ്പെൻഷൻ മൂലം പുറത്തിരിക്കേണ്ടി വരുമ്പോൾ ഒഡീഷക്കെതിരെ കൊമ്പന്മാർ പ്രയാസപ്പെടേണ്ടി വരും.
Discover more from
Subscribe to get the latest posts sent to your email.