Footy Times

കരേലിസിന് ഡബിൾ : ഈസ്റ്റ് ബംഗാളിനെ മറികടന്ന് മുംബൈ

0

കരേലിസിൻ്റെ ഇരട്ട ഗോളിൻ്റെ ബലത്തിൽ ഈസ്റ്റ് ബംഗാളിനെ മറികടന്ന് മുംബൈ സിറ്റി എഫ്സി. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് മുംബൈയുടെ വിജയം. ജയത്തോടെ 23 പോയിന്റോടെ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു.

39 മിനിറ്റിൽ ലാൽറിൻസുവാല ചാംങ്ത്തെയാണ് മുംബൈയെ മുന്നിലെത്തിക്കുന്നത്. ബ്രാൻഡൻ ഫെർണാണ്ടസിൽ നിന്നും പന്ത് സ്വീകരിച്ച ചാങ്ത്തെ സുന്ദരമായ ഒരു ഫിനിഷിലൂടെ ഈസ്റ്റ് ബംഗാളിന്റെ വല കുലുക്കി. ഇടവേളക്ക് പിരിയും മുമ്പ് നികോസ് കരെലിസ് മുംബൈയുടെ ലീഡ് ഇരട്ടിയാക്കി.

രണ്ടാം പകുതിയിൽ ഈസ്റ്റ് ബംഗാൾ കൂടുതൽ ഉണർന്നു കളിച്ചു. മുംബൈ പോസ്റ്റിലേക്ക് തുടരെത്തുടരെ നടത്തിയ മുന്നേറ്റങ്ങൾ 66ാം മിനുട്ടിൽ ഫലം കണ്ടു, മുംബൈ ബോക്സിൽ ഇരു ടീമും പന്തിനായി നടത്തിയ പോരാട്ടത്തിന് ഒടുവിൽ പന്ത് മുംബൈ പ്രതിരോധ താരം സാഹിൽ പൻവാറിന്റെ കാലിൽ തട്ടി സ്വന്തം വലയിൽ കയറി.

ഗോൾ വീണതോടെ മുംബൈയും ആക്രമണങ്ങൾക്ക് മൂർച്ച കൂട്ടി. 83ാം മിനുട്ടിൽ ഡേവിഡിലൂടെ ഈസ്റ്റ് ബംഗാൾ സമനില പിടിച്ചെങ്കിലും ഏറെ വൈകാതെ പ്രതിരോധത്തിലെ പിഴവു മുതലെടുത്ത കരേലിസ് മുംബൈയുടെ വിജയനായകനായി.

ഈ ഗോളോടെ എട്ടു ഗോളുകളുമായി സീസണിലെ പോൾ വേട്ടക്കാരിൽ ഗോവയുടെ സാധിക്കുവിനൊപ്പം മൂന്നാം സ്ഥാനത്താണ്.


Discover more from

Subscribe to get the latest posts sent to your email.