Footy Times

ഇൻ്ററിനെ തകർത്ത എസി മിലാന് ഇറ്റാലിയൻ സൂപ്പർ കോപ്പ

0

 

സൂപ്പർ കോപ്പ ഇറ്റാലിയ ഫൈനലിൽ ഇൻ്റർ മിലാനെ തകർത്ത് എ.സി മിലാൻ ജേതാക്കളായി. രണ്ട് ഗോളിന് പിറകിൽ നിന്ന ശേഷം മൂന്ന് ഗോൾ മടക്കിയാണ് മിലാൻ്റെ വിജയം. എട്ടാം തവണയാണ് എ.സി മിലാൻ സൂപ്പർ കോപ്പ വിജയികളാവുന്നത്.

ആദ്യ പകുതി ഒരു അവസാന മിനുട്ടിൽ ലൗതാരോ മാർട്ടിനസ് ഇൻ്ററിന് ലീഡ് നൽകി. ടരേമി നൽകിയ പന്തിനെ മികച്ച ഫിനിഷിലൂടെ താരം വലയിലെത്തിച്ചു. രണ്ടാം പകുതി തുടങ്ങി ചൂട് പിടിക്കും മുമ്പ് ഇൻ്റർ ലീഡുയർത്തി, സ്വന്തം പകുതിയിൽ നിന്ന് ഡി വൃജ് ഉയർത്തി നൽകിയ ലോങ് ബോളിനെ മനോഹരമായ ഫസ്റ്റ് ടച്ചിൽ കൺട്രോൾ ചെയ്ത ടാരേമി ഗോൾകീപ്പർ മൈഗ്നാനെ കാഴ്ചക്കാരനാക്കി ഗോൾ നേടി.

രണ്ടാം ഗോൾ വീണത്തിന് തൊട്ടു പിന്നാലെ കോച്ച് സെർജിയോ കോൺസിയോ റാഫേൽ ലിയാഓയെ കളത്തിലർക്കിയതോടെ പതിയെ എ.സി മിലാൻ കളിയിലേക്ക് തിരിച്ച് വരാൻ തുടങ്ങി. 52ാം മിനിറ്റിൽ ലഭിച്ച ഫ്രീകിക്ക് തിയോ ഹെർണൻഡസ് മികച്ച ഗ്രൗണ്ട് ഷോട്ടിലൂടെ വലയിലെത്തിച്ച് മിലാൻ്റെ തിരിച്ച് വരവിന് തുടക്കമിട്ടു.

77ാം മിനുട്ടിൽ മിലാൻ റുബൻ ലോഫ്റ്റസിനെയും ടാമി അബ്രഹാമിനെയും കളത്തിലറക്കിയതോടെ മിലാൻ മുന്നേറ്റങ്ങൾക്ക് മൂർച്ച കൂടി. ഏറെ വൈകാതെ മിലാൻ്റെ രണ്ടാം ഗോളെത്തി, തിയോ നൽകിയ പാസിൽ പുലിസിച്ച് ഗോൾ നേടിയതോടെ മത്സരം ആവേശഭരിതമായി.

അധിക സമയത്തേക്ക് നീങ്ങുമെന്ന് തോന്നിപ്പിച്ച മത്സരം അവസാന മിനിട്ട് ഗോളിലൂടെ ടാമി അബ്രഹാം മിലാനിന് സ്വന്തമാക്കി നൽകി.


Discover more from

Subscribe to get the latest posts sent to your email.