Footy Times

കോപ്പ ഡെൽ റേ: റയൽ പ്രീ ക്വാർട്ടറിൽ

0

 

കോപ്പ ഡെൽ റെയിൽ എതിരില്ലാത്ത അഞ്ച് ഗോൾ വിജയത്തോടെ റയൽ മാഡ്രിഡ് പ്രീ ക്വാർട്ടറിൽ. മൂന്നാം ഡിവിഷൻ ടീമായ ഡിപ്പോർട്ടിവോ മിനേറയയെയാണ് റയൽ തകർത്തത്.

മത്സരത്തിൽ 17 സേവുകൾ നടത്തിയ മിനേറ ഗോൾകീപ്പർ ഫ്രാൻ മാർട്ടിനസാണ് റയലിൻ്റെ ഗോൾ നില അഞ്ചിൽ ഒതുക്കിയത്.

മത്സരത്തിന്റെ തുടക്കത്തിൽ തന്നെ റയൽ വൽവർഡേയിലൂടെ ലീഡ് നേടി. ബോക്സിലേക്ക് ഉയർന്നുവന്ന ക്രോസ് ഹെഡറിലൂടെ ക്ലിയർ ചെയ്യാൻ ശ്രമിച്ച മിനെറ താരത്തിന് പിഴച്ചു, വീണു കിട്ടിയ അവസരം മുതലെടുത്ത ഫെഡെ സുന്ദരമായ വോളിയിലൂടെ വലകുലുക്കി.

ആദ്യ ഗോളോടെ മത്സരത്തിൻ്റെ നിയന്ത്രണം കൈപ്പിടിയിൽ ഒതുക്കിയ റയൽ തുടരെത്തുടരെ മിനേറ ഗോൾ മുഖം പരീക്ഷിച്ചു കൊണ്ടിരുന്നു.

13ാം മിനുട്ടിൽ രണ്ടാം ഗോളെത്തി. ഇടതു വിങിൽ നിന്നും ഫ്രാൻ ഗാർഷ്യ നൽകിയ ക്രോസിലേക്ക് ചാടി വീണ് കമാവിങ്ങ റയലിൻ്റെ ഗോൾ നേട്ടം രണ്ടാക്കി.

ആദ്യ പകുതിയിൽ തന്നെ റയൽ മൂന്നാം ഗോളും നേടി, വൽവർഡെയും ഗുള്ളറും നടത്തിയ മുന്നേറ്റത്തിനൊടുവിൽ ഗു ഗുള്ളർ സുന്ദരമായ ഫിനിഷിലൂടെ പന്ത് വലയിലെത്തിച്ചു.

രണ്ടാം പകുതിയിൽ മോഡ്രിച്ചും ഗള്ളറും കൂടെ ഗോൾ നേടിയതോടെ റയലിൻ്റെ ജയം ആതികാരികമായി.


Discover more from

Subscribe to get the latest posts sent to your email.