ഇനിയാഗോക്ക് പരിക്ക് : അറാഹോ ബാർസയിൽ തുടർന്നേക്കും
സ്പാനിഷ് പ്രതിരോധ താരം ഇനിയാഗോ മാർട്ടിനസിന് പരിക്കേറ്റതോടെ അറാഹോയുടെ കൂടുമാറ്റത്തിന് താത്കാലിക വിരാമമിട്ട് ബാർസ. റയലിനെതിരായ സൂപ്പർ കപ്പ് ഫൈനലിൽ പരിക്കേറ്റ മാർട്ടിനസിന് എട്ട് മത്സരങ്ങൾ നഷ്ടമായേക്കും എന്നതാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇതോടെ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ജുവൻ്റസിലേക്ക് ടീം വിടാനിരുന്ന അറാഹോയെ ടീമിൽ നിലനിർത്താൻ ബാർസ ശ്രമിക്കുന്നതായി സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇതിനിടെ പോർച്ചുഗീസ് റൈറ്റ് ബാക്ക് ആൽബർട്ടോ കോസ്റ്റയുമായി ജുവൻ്റസ് ധാരണയിലെത്തി. വിക്റ്റോറിയയുടെ യുവ താരത്തെ 15 മില്ല്യണിനാണ് ജുവൻ്റസ് കൂടാരത്തിലെത്തിച്ചത്. താരത്തിനായി സ്‌പോർട്ടിങ്ങും ബ്രൈറ്റണും കളത്തിലുണ്ടായിരുന്നു.
Discover more from
Subscribe to get the latest posts sent to your email.