മാജിക്കൊന്നും വർക്കാവാതെ തൃശ്ശൂർ
കേരള സൂപ്പർ ലീഗിൽ വീണ്ടുമൊരു തോൽവി ഏറ്റുവാങ്ങി തൃശൂർ മാജിക്ക് എഫ്.സി.
മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ വച്ച് നടന്ന മത്സരത്തിൽ മലപ്പുറം എഫ്.സിയാണ് തൃശ്ശൂരിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തത്.
മലപ്പുറത്തിനായി പെഡ്രോ മാൻസി ഇരട്ട ഗോളുകൾ നേടിയപ്പോൾ അലക്സിസ് സാഞ്ചസ് മൂന്നാം ഗോൾ നേടി.
സീസണിലെ രണ്ടാം ജയമാണ് മലപ്പുറം എഫ.സി ഇന്ന് നേടിയത്. നീണ്ട ഇടവേളക്കൊടുവിൽ മലപ്പുറം വിജയപാതയിലേക്ക് തിരിച്ചെത്തിയത് ആരാധകർക്ക് ഏറെ ആവേശം നൽകുന്നു.
ജയത്തോടെ എട്ടുമത്സരങ്ങളിൽ നിന്ന് 9 പോയിന്റുമായി മലപ്പുറം സെമി ഫൈനൽ പ്രതീക്ഷകൾ സജീവമാക്കിയിരിക്കുകയാണ്. ഈ മാസം 27 ന് കണ്ണൂർ എഫ്.സി യുമായാണ് മലപ്പുറത്തിന്റെ അടുത്ത മത്സരം.
Discover more from
Subscribe to get the latest posts sent to your email.