Footy Times

സെമി ഫൈനൽ ഉറപ്പിച്ച് കാലിക്കറ്റ്

0

കേരള സൂപ്പർ ലീഗിലെ അപരാജിത കുതിപ്പ് തുടർന്ന് കാലിക്കറ്റ് എഫ്.സി. കൊച്ചി ജവഹലാൽ നെഹ്റു സ്റ്റേഡിയത്തിൽ വെച്ച് നടന്ന സൂപ്പർ പോരാട്ടത്തിൽ ഇഞ്ചുറി ടൈമിൽ നേടിയ ഗോളിലാണ് കാലിക്കറ്റിൻ്റെ ജയം. പകരക്കാരനായി ഇറങ്ങിയ റാഫേലാണ് കാലിക്കറ്റിനായി ഗോൾ നേടിയത്. സെമി ഫൈനൽ പോരിന് സ്ഥാനമുറപ്പിക്കുന്ന ആദ്യ ടീമായി.  പരിക്കേറ്റ സഹതാരം അഭിരാമിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് താരത്തിന്റെ ജേഴ്സി ഉയർത്തി ടീം ഫോട്ടോ എടുത്തതാണ് കാലിക്കറ്റ് കളത്തിൽ ഇറങ്ങുന്നത്.

ആദ്യ വിസിൽ മുതലേ ഇരു ടീമും നടത്തിയ നിരന്തരമായ മുന്നേറ്റങ്ങൾ കാണികളെ ത്രസിപ്പിച്ചെങ്കിലും ഗോൾ മാത്രം ആദ്യപകുതിയിൽ അകന്നു നിന്നു. കാലിക്കറ്റ് മുന്നേറ്റതാരം ബെൽഫോർട്ട് നാലു കൊച്ചി പ്രതിരോധ താരങ്ങളെ വെട്ടിയൊഴിഞ്ഞ് ഗോൾ പോസ്റ്റിലേക്ക് തൊടുത്ത ഷോട്ട് നിർഭാഗ്യവശാൽ ക്രോസ് ബാറിന്റെ മുകളിലൂടെ പുറത്തേക്ക് പോയി.

മത്സരത്തിന്റെ അവസാന മിനുട്ടിൽ ഗാലറി ഇളക്കിമറിച്ച കാലിക്കറ്റിൻ്റെ ഗോൾ എത്തി. ഇടതുവശത്ത് നിന്നും ആന്ദ്രേസ് നൽകിയ ത്രൂ പാസിനെ തന്റെ ഇടം കാലുകൊണ്ട് പോസ്റ്റിലേക്ക് വഴിതിരിച്ചുവിട്ടു റാഫേൽ കാലിക്കറ്റിന് മൂന്നു പോയിന്റുകൾ നേടിക്കൊടുത്തു നേടി കൊടുത്തു. കാലിക്കറ്റിൻ്റെ പ്രതിരോധ താരം ഓലൻ സിംഗാണ് കളിയിലെ താരം.

8 മത്സരങ്ങളിൽ നാല് വീതം ജയവും സമനിലയും ഉള്ള കാലിക്കറ്റ് 16 പോയിൻ്റോടെ സെമി ഫൈനൽ പോരിന് സ്ഥാനമുറപ്പിക്കുന്ന ആദ്യ ടീമായി. ഈ മാസം 27 ന് തൃശ്ശൂരുമായും 31ന് കണ്ണൂരുമായുമാണ് കാലിക്കറ്റിന്റെ ശേഷിക്കുന്ന മത്സരങ്ങൾ.


Discover more from

Subscribe to get the latest posts sent to your email.