Footy Times

ബാർസ ഒസാസുന മത്സരം മാർച്ച് 27ന്

0

ടീം ഡോക്ടർ കാൾസ് ഗാർഷ്യ മരണപ്പെട്ടതിനെ തുടർന്ന് മാറ്റിവെച്ച ബാർസ – ഒസാസുന മത്സരം മാർച്ച് 27 ന് നടക്കും. മാർച്ച് 10നാണ് മത്സരത്തിന് ഏതാനും മണിക്കൂറുകൾക്കു മുമ്പ് ടീമിൻറെ മുഖ്യ ഡോക്ടറായ കാൾസ് ഗാർഷ്യ ഹൃദയസ്തംഭനം മൂലം മരണപ്പെട്ടത്.

താരങ്ങൾ ദേശീയ ടീം ഡ്യൂട്ടിയിൽ ആയതിനാൽ മത്സരം മറ്റൊരു തീയതിയിലേക്ക് മാറ്റാൻ ആവശ്യപ്പെട്ട് ഇരു ടീമും ഫെഡറേഷനിൽ അപ്പീൽ സമർപ്പിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെ റൊണാൾഡ് അറാഹോ, റാഫീന്യ എന്നിവരുടെ സേവനം ബാർസക്ക് നഷ്ടമാവും. കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റ ഇനിഗോ മാർട്ടിനസ്, കസാഡോ എന്നിവരും സ്ക്വാഡിൽ ഉണ്ടാവില്ല.


Discover more from

Subscribe to get the latest posts sent to your email.

Leave a Reply