Footy Times

തിരിച്ചുവരവിൽ ഒഡീഷ; ജയം അകന്ന് ബംഗളൂരു

0

ഇന്ത്യൻ സൂപ്പർ ലീഗിൽ ഒഡീഷയും ബംഗളൂരുവും തമ്മിൽ നടന്ന മത്സരത്തിൽ 2-3 എന്ന സ്കോറിന് ഒഡീഷ അനിവാര്യമായ ജയം സ്വന്തമാക്കി.

ബംഗളൂരുവിലെ ശ്രീ കണ്ഡീരവ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യ പകുതിയുടെ പതിനഞ്ച് മിനിറ്റിനുള്ളിൽ ബംഗളൂരു മുന്നിലെത്തിയെങ്കിലും 27ാം മിനുട്ടിൽ ബംഗളൂരു പ്രതിരോധ താരം ജോവാനോവിച് റെഡ് കാർഡ് കണ്ട് പുറത്തേക്ക് പോയി ബംഗളൂരു പത്ത് പേരായി ചുരുങ്ങിയത് മുതലെടുത്ത് ഒഡീഷ ജയം സ്വന്തമാക്കി.

ഇതോടെ തുടർച്ചയായി നാലാം മത്സരത്തിലും ജയം സ്വന്തമാക്കാൻ ബംഗളൂരുവിന് കഴിഞ്ഞില്ല. അവസാന നാലു മത്സരങ്ങളിൽ ജയം അറിയാതെ വന്ന ഒഡീഷക്ക് ഈ ജയം ആശ്വാസമായി.

കളിയുടെ 35ാം സെക്കൻഡിൽ തന്നെ ബംഗളൂരു മുന്നേറ്റ താരം റയാൻ വില്ല്യംസ് യെല്ലോ കാർഡ് കണ്ടു, ഇത് ഇന്ത്യൻ സൂപ്പർ ലീഗ് ചരിത്രത്തിൽ വേഗതയേറിയ രണ്ടാമത്തെ യെല്ലോ കാർഡ് ആയി മാറി.

മൂന്നാം മിനുട്ടിൽ ഒഡീഷ മുന്നേറ്റ താരം രാഹുൽ കെ.പി യെല്ലോ കാർഡ് കണ്ടു.

എട്ടാം മിനുട്ടിൽ ഒഡീഷയുടെ മുന്നേറ്റ താരം ജെറി മാവിങ്താങ്ക യെല്ലോ കാർഡ് കണ്ടു.
പത്താം മിനുട്ടിൽ സുരേഷ് വാങ്ജത്തിൻ്റെ അസിസ്റ്റിൽ നിന്നും എഡ്ഗാർ മെൻഡസ് സുന്ദര ഗോളിലൂടെ ബംഗളൂരുവിനെ മുന്നിലെത്തിച്ചു.

13ാം മിനുട്ടിൽ നഗ്വേരയുടെ പാസ് പിടിച്ചെടുത്ത സുനിൽ ഛേത്രി ഒഡീഷ ബോക്സിലെ താരങ്ങളെ ഡ്രിബിൾ ചെയ്ത് മാറ്റി സീസണിലെ 11ാം ഗോൾ നേടി ബംഗളൂരുവിനെ രണ്ട് ഗോളിന് മുന്നിലെത്തിച്ചു. സീസണിലെ ഗോൾ വേട്ടക്കാരുടെ പട്ടികയിൽ രണ്ടാമത് എത്തി.

ഇന്ത്യൻ സൂപ്പർ ലീഗ് ചരിത്രത്തിൽ 84 ഗോൾ കോൺട്രിബ്യൂഷൻ നേടിക്കൊണ്ട് സുനിൽ ഛേത്രി റോയി കൃഷ്ണക്കൊപ്പം എത്തി.

27ാം മിനുട്ടിൽ ബംഗളൂരു പ്രതിരോധ താരം ജോവാനോവിച്ച് ഒഡീഷ താരം മൗറീഷ്യോയെ പെനൽറ്റി ബോക്സിൽ വീഴ്ത്തിയതിന് റെഡ് കാർഡ് കണ്ട് പുറത്തേക്ക്. ബംഗളൂരു 27ാം മിനുട്ടിൽ തന്നെ പത്ത് പേരായി ചുരുങ്ങി. പെനൽറ്റി കിക്ക് ലക്ഷ്യത്തിൽ എത്തിച്ച് മൗറീഷ്യോ ഒഡീഷക്കായി ഒരു ഗോൾ തിരിച്ചടിച്ചു.

38ാം മിനുട്ടിൽ ബംഗളൂരു ബോക്സിൽ മലയാളി താരം രാഹുൽ കെ.പിയുടെ ക്രോസ് റോഷൻ സിങിൻ്റെ കൈയ്യിൽ തട്ടിയതിന് റഫറി രണ്ടാമതും ഒഡീഷക്ക് പെനൽറ്റി വിധിച്ചു.

പെനൽറ്റി കിക്ക് എടുത്ത മൗറീഷ്യോ ഇത്തവണയും ഭംഗിയായി വലയിലെത്തിച്ച് ഒഡീഷയെ ഒപ്പമെത്തിച്ചു. സീസണിലെ മൗറീഷ്യോ നേടുന്ന ഒമ്പതാം ഗോളായി മാറി.

ആദ്യ പകുതി രണ്ട് വീതം ഗോളിന് ഇരു ടീമുകളും സമനില പാലിച്ചു.

കളിയുടെ രണ്ടാം പകുതിയുടെ 50ാം മിനുട്ടിൽ ഹ്യൂഗോ ബോമസിൽ നിന്നും വന്ന ക്രോസിന് തലവെച്ച് മുർത്തദാ ഫാൾ ജെറിയിലേക്ക് നൽകിയ പന്തിനെ അനായാസം വലയിലെത്തിച്ച് ഒഡീഷ 3-2 എന്ന സ്കോറിന് മുന്നിലെത്തി.

85ാം മിനുട്ടിൽ കോർണർ കിക്ക് ഡിലേ ചെയ്തതിന് ഒഡീഷയുടെ മധ്യനിര താരം ഹ്യൂഗോ ബോമസ് യെല്ലോ കാർഡ് കണ്ടു.

കളിയുടെ അധിക സമയത്ത് 90+1ാം മിനുട്ടിൽ ഒഡീഷ മധ്യനിര താരം അഹമ്മദ് ജാഹു യെല്ലോ കാർഡ് കണ്ടു.

മത്സരം അവസാനിക്കുമ്പോൾ പ്ലേഓഫ് സാധ്യത നിലനിർത്തി ഒഡീഷ.

ഇതോടെ 17 മത്സരങ്ങളിൽ നിന്നായി 24 പോയിൻ്റ് നേടി പോയിൻ്റ് ടേബിളിൽ ആറാം സ്ഥാനത്തേക്ക് കയറി ഒഡീഷ.
ഇതേ മത്സരങ്ങളിൽ നിന്നായി 28 പോയിൻ്റോടെ മൂന്നാം സ്ഥാനത്ത് തുടരുകയാണ് ബംഗളൂരു.


Discover more from

Subscribe to get the latest posts sent to your email.