റൊണാൾഡോ ആദ്യ ഇലവനിൽ നിന്ന് പുറത്തേക്കോ? ആരാധകരിൽ ആശങ്ക ഉയർത്തി പോർച്ചുഗീസ് പരിശീലകന്റെ മറുപടി
2026 ഫിഫ ലോകക്കപ്പിലെ ആദ്യ മത്സരത്തിൽ തന്നെ മോശം പ്രകടനമാണ് പോർച്ചുഗീസ് ഇതിഹാസം ക്രിസ്ത്യാനോ റൊണാൾഡോയിൽ നിന്നും കാണാൻ സാധിച്ചത്.
ഡിആർ കോംഗോക്കെതിരായ 1-1 സമനിലയിൽ പിരിഞ്ഞ മത്സരത്തിൽ കാര്യമായി ഒന്നും തന്നെ ചെയ്യാൻ റൊണാൾഡോയ്ക്ക് സാധിച്ചിരുന്നില്ല. ഇതോടെ ഒട്ടേറെ വിമർശനങ്ങളും ട്രോളുകളുമാണ് റൊണാൾഡോയ്ക്ക് സാമൂഹിക മാധ്യമങ്ങളിൽ നിന്ന് ഏറ്റുവാങ്ങേണ്ടി വന്നത്.
നിലവിൽ ഒട്ടേറെ ഫുട്ബോൾ ആരാധകരുടെ സംശയമാണ് റൊണാൾഡോയെ ഉസ്ബകിസ്ഥാനെതിര ആദ്യ ഇലവനിൽ ഉൾപ്പെടുമോയെന്ന്…

എന്നാൽ ഉസ്ബകിസ്ഥാനെതിരയുള്ള മത്സരത്തിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തിൽ, 41 കാരനായ താരം കളിക്കുമോ എന്നതിനെക്കുറിച്ച് പോർച്ചുഗൽ മാനേജർ റോബർട്ടോ മാർട്ടിനെസ് കൃത്യമായ ഉത്തരം നൽകിയിട്ടില്ല.
ALSO READ:- “ഹാട്രിക്ക് നേടി റൊണാൾഡോ തിരിച്ചുവരും”; CR7ന് പിന്തുണയുമായി മുൻ ബാലൺ ഡി ഓർ ജേതാവ്
”എന്റെ കളിക്കാരെ അറിയിച്ചിട്ടില്ലാത്തതിനാൽ ആദ്യ ഇലവൻ എനിക്കി നിങ്ങളെ അറിയിക്കാൻ കഴിയില്ല,” റൊണാൾഡോ കളിക്കുമോ എന്ന ചോദ്യത്തിന് മാധ്യമങ്ങളോട് സംസാരിക്കവെ മാർട്ടിനെസ് പറഞ്ഞു.

ഇതോടെ നിലവിൽ സാമൂഹിക മാധ്യമങ്ങളിൽ ഒട്ടേറെ ചർച്ചകൾക്കാണ് വഴിയൊരുങ്ങുന്നത്. പരിശീലകൻ റൊണാൾഡോ കളിക്കുന്നതിന് ബന്ധപ്പെട്ട് അപ്ഡേറ്റ് നൽകിയില്ലെങ്കിലും, ഉസ്ബകിസ്ഥാനെതിരെ ആദ്യ ഇലവനിൽ തന്നെ താരം ഉണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
ALSO READ:- അടിച്ച് കൂട്ടിയത് 18 ഗോളുകൾ; ലോകക്കപ്പിലെ ടോപ്പ് സ്കോറെറായി മെസ്സി
അതോടൊപ്പം റൊണാൾഡോയ്ക്കെതിരെ പ്രചരിക്കുന്ന വിമർശനങ്ങളോട് പരിശീലകന്റെ മറുപടി ഇങ്ങനെയാണ്…
”ഞങ്ങൾ വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഞങ്ങൾ ശക്തരാണ്. ടീം മുമ്പത്തേക്കാൾ കൂടുതൽ ഐക്യത്തിലാണ്. ചില വിമർശനങ്ങൾ അന്യായമാണ്; അത് അന്യായമാണ്”. മാർട്ടിനസ് പറഞ്ഞു.
ജീവൻമരണ പോരാട്ടത്തിന് പോർച്ചുഗൽ ഇറങ്ങുന്നു
വിജയം മാത്രം ലക്ഷ്യംവെച്ച് ചൊവ്വാഴ്ച ക്രിസ്റ്റ്യാനോ റൊണാൾഡോയും പോർച്ചുഗലും ഇറങ്ങുകയാണ്. ഉസ്ബെക്കിസ്ഥാനാണ് പോർച്ചുഗലിന്റെ എതിരാളികൾ. ഇന്ത്യൻ സമയം രാത്രി 10:30ക്കാണ് കിക്ക്ഓഫ്.

ആദ്യ മത്സരം സമനിലയിൽ പിരിഞ്ഞത് കൊണ്ട് തന്നെ പോർച്ചുഗലിന് ഈയൊരു മത്സരത്തിൽ വിജയം അനിവാര്യമാണ്. അതോടൊപ്പം ആദ്യ മത്സരത്തിൽ നിറം മങ്ങിയ റൊണാൾഡോ ഈയൊരു മത്സരത്തിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തുമെന്ന് പ്രതിക്ഷയിലുമാണ് ആരാധകർ.
ഉസ്ബെക്കിസ്ഥാനെ തോൽപ്പിക്കാൻ സാധിക്കുകയാണേൽ പോർച്ചുഗലിന് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് വരെ എത്താൻ സാധിക്കുകയും അടുത്ത റൗണ്ടിലേക്ക് യോഗ്യത ഉറപ്പിക്കാനും കഴിഞ്ഞേക്കാം.
ALSO READ:- മികച്ചത് മെസ്സിയോ റൊണാൾഡോയോ?ചർച്ചകൾക്ക് വിരാമം; കൃത്യമായി മറുപടി നൽകി എംബാപ്പെ
മത്സര തത്സമയ സ്ട്രീമിംഗും സംപ്രേഷണവും ഇന്ത്യയിൽ Zee5 പ്ലാറ്റ്‌ഫോമിലും ആപ്പിലും ലഭ്യമാണ്. എന്നാൽ സബ്‌സ്‌ക്രിപ്‌ഷൻ ആവശ്യമാണ്. പക്ഷെ ടീവിയിൽ തത്സമയ സംപ്രേക്ഷണം Unite8 സ്‌പോർട്‌സ് 1, Unite8 സ്‌പോർട്‌സ് 1 HD, Unite8 സ്‌പോർട്‌സ് 2, Unite8 സ്‌പോർട്‌സ് 2 HD ചാനലുകളിൽ ലഭ്യമാകും.
Summary:- Portugal manager Roberto Martínez did not give a clear answer when asked whether the 41-year-old star would start against Uzbekistan, leaving Ronaldo’s role in the team uncertain.
Discover more from Footy Times
Subscribe to get the latest posts sent to your email.