ലോകകപ്പിൽ ജർമ്മനി പുറത്ത്; നോക്ക്ഔട്ടിൽ പരാഗ്വേനോട് പെനാൽറ്റി ഷൂട്ട്‌ഔട്ടിൽ തോൽവി
2026 ലോകകപ്പിൽ നിന്ന് പുറത്തായിരിക്കുകയാണ് ജർമ്മനി. ചൊവ്വാഴ്ച രാവിലെ നടന്ന വാശിയേറിയ റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ പരാഗ്വേയിനോട് പെനാൽറ്റി ഷൂട്ട്‌ഔട്ടിൽ 4-2ന് തോൽക്കുകയായിരുന്നു.
മത്സരം എക്സ്ട്രാ ടൈമും കഴിയുമ്പോൾ ഇരു ടീമും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു. ഇതോടെ മത്സരം പെനാൽറ്റി ഷൂട്ട്‌ഔട്ടിലേക്ക് നീങ്ങി.
പെനാൽറ്റി ഷൂട്ട്‌ഔട്ടിൽ പരാഗ്വേ ഗോൾകീപ്പർ ഓർലാൻഡോ ഗിലിന്റെ രണ്ട് കിടിലൻ സേവുകളാണ് ടീമിനെ വിജയത്തിലേക്ക് നയച്ചത്. മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരവും ഗിൽ തന്നെയാണ് നേടിയത്.

മത്സരത്തിന്റെ 42ആം മിനുറ്റിൽ ജൂലിയോ എൻസിസോയിലൂടെയാണ് പരാഗ്വേ ആദ്യം ലീഡ് നേടിയത്. എന്നാൽ രണ്ടാം പകുതി പുനരാരംഭിച്ച ഉടൻ തന്നെ കൈ ഹാവെർട്സിലൂടെ ജർമ്മനി സമനില ഗോൾ നേടുകയായിരുന്നു.

മത്സരത്തിൽ പിന്നീട് ജർമ്മനി മികച്ച അക്രമണ ഫുട്ബോൾ കാഴ്ച്ചവെച്ചിരുന്നെങ്കിലും വല കുലുക്കാൻ സാധിച്ചില്ല. 21 ഷോട്ടുകളാണ് ജർമ്മനി എടുത്തത്. അതിൽ ആറെണ്ണവും ഓൺ ടാർഗറ്റ്.
ഈയൊരു തോൽവിയോടെ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് ജർമ്മനി പെനാൽറ്റി ഷൂട്ട്‌ഔട്ടിൽ പരാജയപ്പെടുന്നത്. ഇതിൻ മുൻപ് ലോകകപ്പിൽ നാല് പെനാൽറ്റി ഷൂട്ടൗട്ടുകളിൽ നാലിലും ജർമ്മനി വിജയിച്ചിരുന്നു,
ALSO READ:-
മറ്റ് ടൂർണമെന്റുകൾ വെച്ച് നോക്കുകയാണേൽ 1976 ലെ യൂറോപ്യൻ ചാമ്പ്യൻഷിപ്പ് ഫൈനലിൽ ചെക്കോസ്ലോവാക്യയോട് തോറ്റതിന് ശേഷമുള്ള ആദ്യ പെനാൽറ്റി ഷൂട്ട്‌ഔട്ട് തോൽവിയാണിത്.
ഇതിന് മുൻപ് ജർമ്മനിയും പരാഗ്വേയും തമ്മിൽ ഒരേയൊരു ലോകകപ്പ് മത്സരത്തിൽ മാത്രമേ നേർക്കുനേർ വന്നിട്ടുള്ളൂ. 2002 ലെ ടൂർണമെന്റിൽ ജർമ്മനി പരാഗ്വേയെ 1-0 ന് റൗണ്ട് ഓഫ് 16 ൽ പരാജയപ്പെടുത്തുകയായിരുന്നു. ഏകദേശം കാൽ നൂറ്റാണ്ടിനുശേഷം, ഇപ്പോളിത പരാഗ്വേയ്ക്ക് പ്രതികാരം ചെയ്യാൻ കഴിഞ്ഞിരിക്കുകയാണ്.
ഗ്രൂപ്പ് സ്റ്റേജിൽ, ഗ്രുപ്പ് ഡിയിൽ നാല് പോയിന്റുമായി മൂന്നാം സ്ഥാനത്താണ് പരാഗ്വേ ഫിനിഷ് ചെയ്തത്. ആദ്യ മത്സരത്തിൽ USA നോടുള്ള 4-1 ദൈനിയ തോൽവിക്ക് ശേഷം തുർക്കിയെ തോൽപ്പിച്ചും ഓസ്ട്രേലിയെനോട് സമനിലയിലും പിരിഞ്ഞാണ് പരാഗ്വേ നോക്ക്ഔട്ട് റൗണ്ടിലേക്ക് യോഗ്യത നേടുന്നത്.
ഇനി പരാഗ്വേ റൗണ്ട് ഓഫ് 16ൽ കരുത്തന്മാരായ ഫ്രാൻസിനെയോ സ്വിഡനെയോ ആയിരിക്കും നേരിടുക. ഈയൊരു മത്സരം ജൂലൈ അഞ്ച് പുലർച്ചെ 2:30ക്കാണ് നടക്കുക.
Summary:- Germany were eliminated from the 2026 FIFA World Cup after losing 4-2 on penalties to Paraguay in the Round of 32 following a 1-1 draw after extra timez. Julio Enciso gave Paraguay the lead in the 42nd minute, but Kai Havertz equalized early in the second half. Despite dominating the match with 21 shots, including six on target, Germany failed to score again.
Discover more from Footy Times
Subscribe to get the latest posts sent to your email.