Footy Times

അലക്സാണ്ടർ കോഫ് ബ്ലാസ്റ്റേഴ്‌സ് തട്ടകത്തിലെത്തുമ്പോൾ

0

മധ്യനിരയും കടന്ന് ബ്ലാസ്റ്റേഴ്‌സ് ഗോൾ വലയ്ക്ക് നേരെ ഓടി അടുക്കുന്ന എതിരാളികൾക്ക് മുന്നിൽ തകർക്കാനാവാത്ത ആത്മവിശ്വാസവുമായി ഒരു പ്രതിരോധകോട്ട പണിഞ്ഞ ക്രൊയേഷ്യകാരൻ യാത്രയായപ്പോൾ മഞ്ഞകടലിന്റെ ആരവമത്രയും ‘ഇനിയാര്’ എന്ന ചോദ്യത്തിലേക്ക് ആയിരുന്നു..!

കരുത്ത് അണഞ്ഞ ബ്ലാസ്റ്റേഴ്സിന്റെ വൻ മതിലിന് മാർക്കോ ലെസ്കോവിച്ചിന് പകരമൊന്ന് അനിവാര്യമാണ്. മികച്ചത് തേടിയെത്തിയ ബ്ലാസ്റ്റേഴ്സിനെ കാത്തിരുന്നത് ഒരു ഫ്രഞ്ച് വസന്തമാണ്. യൂറോപ്പ്യൻ മണ്ണിൽ 16 ഓളം ക്ലബിന് അടിയുറപ്പുള്ള കോട്ടകെട്ടി പണിഞ്ഞു പരിചയസമ്പത്തേറിയ ഒരു 32 കാരൻ അലക്സാണ്ടർ കോഫ്

Image

മധ്യനിരയും സെന്റർ ബാക്കിലുമായി കളിക്കളത്തിൽ നിറഞ്ഞുനിൽക്കുന്ന ഈ മനുഷ്യൻ മാർക്കോ ലെസ്കോവിച് എന്ന വിടവിനെ പൂർണ്ണമായി നികത്താൻ ആകുമെന്ന് തീർച്ച!

ആർത്തിരമ്പി ബ്ലാസ്റ്റേഴ്സിന്റെ വലയിലേക്ക് കുതിച്ചുപായുന്നവർക്ക് മുന്നിൽ നെഞ്ചുവിരിച്ചൊരു ഫ്രഞ്ചുകാരൻ കാത്തിരിക്കുന്നുണ്ട്, ഉരുക്ക് കോട്ടയും പണിത് .


Discover more from

Subscribe to get the latest posts sent to your email.