Footy Times
The Beautiful Game, Beautifully Told

ഹാട്രിക്ക് മികവിൽ ഡെംബെലെ; നോർവേ തകർത്ത് ഫ്രാൻസ്, സെനഗലിനും വിജയം

0

‎ഫിഫ ലോകകപ്പിലെ നിർണായക പോരാട്ടത്തിൽ ഫ്രാൻസിന് വമ്പൻ വിജയം. കരുത്തന്മാരായ നോർവേയാണ് ഫ്രാൻസ് പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു ഫ്രാൻസിന്റെ വിജയം.

 

‎പിഎസ്‌ജിയുടെ മുന്നേറ്റ നിര താരമായ ഡെംബെലെയുടെ ഹാട്രിക്ക് മികവിലാണ് ഫ്രാൻസിന്റെ ജയം. 32 മിനിറ്റിനുള്ളിൽ ഹാട്രിക്ക് പൂർത്തിയാക്കിയ ഡെംബലേ, ലോകകപ്പ് ചരിത്രത്തിൽ ആദ്യ പകുതിയിൽ ഹാട്രിക്ക് നേടുന്ന ആറാമത്തെ താരമായി മാറി.

 

‎ഡെംബലേയ്ക്ക് പുറമെ ഡിസൈര്‍ ഡൗ മറ്റൊരു ഗോള്‍ നേടി. നെര്‍വെയ്ക്ക് വേണ്ടി തെലോ ആസ്ഗാര്‍ഡാണ് ആശ്വാസഗോള്‍ നേടിയത്.

 

dembele

‎നോർവേ തങ്ങളുടെ ബി ടീമുമായാണ് ഫ്രാൻസിനെ നേരിടാൻ ഇറങ്ങിയത്. കഴിഞ്ഞ മത്സരത്തിൽ നിന്ന് പത്ത് മാറ്റങ്ങളുമായാണ് നോർവേ ഇറങ്ങിയത്. സാരം പറഞ്ഞാൽ, ഹാലൻഡ്, ഓഡ്ഗാർഡ് തുടങ്ങിയ വമ്പന്മാർ കളിച്ചില്ല.

 

ALSO READ:-

‎ഈയൊരു വിജയത്തോടെ ഫ്രാൻസ് ഗ്രൂപ്പ്‌ ചാമ്പ്യന്മാരായിരിക്കുകയാണ്. കളിച്ച മൂന്ന് മത്സരങ്ങളും വിജയിച്ച് ഒമ്പത് പോയിന്റാണ് ഫ്രാൻസ് നേടിയത്. മറുഭാഗത്ത് മൂന്ന് മത്സരത്തിൽ നിന്ന് ആറ് പോയിന്റുമായി രണ്ടാം സ്ഥാനത്താണ് നോർവേ ഫിനിഷ് ചെയ്തത്.

‎ഇനി റൗണ്ട് ഓഫ് 32ൽ നോർവേ നേരിടുക ഐവറി കോസ്റ്റിനെയായിരിക്കും. ഫ്രാൻസിസന്റെ എതിരാളികൾ ആരാണ് ഉറപ്പായിട്ടില്ലെങ്കിലും, സ്വിഡനാവാനാണ് ഏറെ സാധ്യത.

 

France

ഇറാഖിനെ വീഴ്ത്തി സെനഗൽ

‎ഫിഫ ലോകകപ്പിൽ വാശിയേറിയ പോരാട്ടത്തിൽ ഇറാഖിനെ വീഴ്ത്തി സെനഗൽ. എതിരില്ലാത്ത അഞ്ച് ഗോളുകൾക്കായിരുന്നു സെനഗലിന്റെ വിജയം.

‎പാപെ ഗുയെയുടെ ഇരട്ട ഗോളാണ് സെനഗലിന് ജയമൊരുക്കിയത്. ഹബീബ് ദിയാറ, ഇസ്മയില സാര്‍, ലിമാന്‍ എന്നിവരും ഗോളുകള്‍ നേടി.

‎ഈയൊരു വിജയത്തോടെ സെനഗൽ റൗണ്ട് ഓഫ് 32 സാധ്യതകൾ സജീവമാക്കിയിരിക്കുകയാണ്. 13-ാം മിനിറ്റില്‍ റെബിന്‍ സുലാക ചുവപ്പ് കാര്‍ഡുമായി പുറത്തായതാണ് ഇറാഖിന് തിരിച്ചടിയായിയത്.

 

‎ടൂർണമെന്റിൽ ഒരു പോയിന്റു പോലും നേടാൻ കഴിയാതെയാണ് ഇറാഖ് പുറത്താവുന്നത്. ആദ്യ മത്സരത്തിൽ നോർവേനോട്‌ 4-1നും രണ്ടാം മത്സരത്തിൽ ഫ്രാൻസിനോട് 3-1നുമാണ് ഇറാഖ് പരാജയപ്പെട്ടത്.

‎നിലവിൽ മൂന്ന് പോയിന്റുമായി റൗണ്ട് ഓഫ് 32 സജീവമാക്കിയ സെനഗലിന്, മറ്റ് ടീമുകളുടെ പ്രകടനം വിലയിരുത്തിയായിരിക്കും യോഗ്യത ഉറപ്പാക്കുക.

English Summary:- France secured an emphatic 4-1 victory over Norway in a crucial FIFA World Cup group-stage match. Ousmane Dembélé was the star of the night, scoring a hat-trick in just 32 minutes. In another key fixture, Senegal thrashed Iraq 5-0 to keep their Round of 32 hopes alive.


Discover more from Footy Times

Subscribe to get the latest posts sent to your email.

Leave a Reply