Footy Times

ഗോളിൽ ആറാടി ഗോകുലം

0

ഐ ലീഗിൽ ഡൽഹിയെ ഹോം ഗ്രൗണ്ടിൽ ഗോൾ മഴയിൽ മുക്കി ഗോകുലം കേരള. ഒമ്പത് ഗോളുകൾ പിറന്ന മത്സരത്തിൽ മൂന്നിനെതിരെ ആറ് ഗോളുകൾക്കാണ് മലബാറിയൻസിൻ്റെ വിജയം. തുടർച്ചയായ മൂന്ന് മത്സരങ്ങൾ പരാജയപ്പെട്ട ഗോകുലം വിജയ വഴിയിൽ തിരിച്ചെത്തിയത് ആരാധകർക്ക് ആശ്വാസം പകരുന്നുണ്ട്.

മത്സരത്തിൻ്റെ മൂന്നാം മിനുട്ടിൽ ആതിഥേയരെ വിറപ്പിച്ച് പട്ടികയിലെ അവസാന സ്ഥാനക്കാരായ ഡൽഹി ഗോൾ നേടി. 19കാരനായ ഗായാരിയാണ് ഡൽഹിക്കായി വലകുലുക്കിയത്. പത്തു മിനിറ്റുകൾക്കകം ചാവേസിലൂടെ ഒപ്പം പിടിച്ച ഗോകുലം അഡമ നിയാനയിലൂടെ ആദ്യപകുതിയിൽ ലീഡ് നേടി.

രണ്ടാം പകുതിയിൽ നിയാനയുടെ ഗോളിലൂടെ തുടങ്ങിയ ഗോകുലത്തിനായി അബലെഡോ (57,75) , പാൻഡ്രേ (90+9) എന്നിവർ ഗോൾ നേടിയപ്പോൾ ഡൽഹിയുടെ മറ്റ് രണ്ട് ഗോളുകൾ ഹൃദയ ജെയ്ൻ (64) , സ്റ്റീഫൻ സമിർ (81) എന്നിവർ കണ്ടെത്തി. ജയത്തോടെ 22 പോയിൻ്റിലേക്ക് ഉയർന്ന ഗോകുലം കിരീട പോരാട്ടത്തിൽ സജീവമാണ്. ടീമിൻ്റെ അടുത്ത മത്സരം ഐസ്വാളിനെതിരെ അവരുടെ തട്ടകത്തിലാണ്.


Discover more from

Subscribe to get the latest posts sent to your email.

Leave a Reply