Footy Times

ഡെർബി ജയിച്ച് ഈസ്റ്റ് ബംഗാൾ

0

ഇന്ത്യൻ സൂപ്പർ ലീഗിൽ കൊൽക്കത്ത ഡെർബി ജയിച്ച് ഈസ്റ്റ് ബംഗാൾ. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് മുഹമ്മദൻസിനെ പരാജയപ്പെടുത്തിയത്. തുടർച്ചയായ പതിനേഴാം മത്സരത്തിലും വിജയം കണ്ടെത്താനാവാത്ത മുഹമ്മദൻസ് സീസണിലെ പതിമൂന്നാം തോൽവിയോടെ പട്ടികയിൽ അവസാന സ്ഥാനത്ത് തന്നെ തുടരുകയാണ്.

സീസണിൽ മികച്ച ഫോമിൽ കളിക്കുന്ന മലയാളി താരം വിഷ്ണു ഒരുക്കിയ പാസിൽ ഗോൾ നേടി മഹേഷ് സിംഗ് തുടങ്ങിവച്ച ഗോൾ വേട്ട രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ സൗൾ ക്രസ്പ്പോ ഗോൾ കണ്ടെത്തി. മുൻ ബ്ലാസ്റ്റേഴ്സ് താരമായിരുന്ന മെസ്സി ബൗളിയാണ് താരത്തിൻ്റെ ഗോളിന് വഴിയൊരുക്കിയത്.

തൊട്ട് പിന്നാലെ ഫ്രാങ്കയിലൂടെ മുഹമ്മദൻസ് ഗോൾ മടക്കിയെങ്കിലും പകരക്കാരനായി ഇറങ്ങിയ യുവ മുന്നേറ്റ താരം ഡേവിഡ് ലാൽഹ്ലൻസംഗ കൂടെ ഗോൾ കണ്ടെത്തിയതോടെ ഈസ്റ്റ് ബംഗാൾ മത്സരം കൈപ്പിടിയിലാക്കി.


Discover more from

Subscribe to get the latest posts sent to your email.

Leave a Reply